Haricare Routine: പതിവായി ഹെയർസ്റ്റൈൽ ചെയ്യുന്നവരാണോ… സൂക്ഷിക്കണം; നിങ്ങളുടെ മുടി അപകടത്തിൽ
Haricare Daily Routine: കുളി കഴിഞ്ഞ ഉടനെ ഹെയർ ഡ്രയർ ഉപയോഗിച്ച് മുടി ഉണക്കുന്നത് മുതൽ സ്‌ട്രെയ്റ്റനിംഗ് ചെയ്യുന്നത് വരെ തെറ്റായ ശീലങ്ങളാണ്. ഹെയർ സ്റ്റൈലിംഗ് ദൈനംദിന ജീവിതത്തിൻ്റെ ഭാഗമാകുമ്പോൾ നമ്മുടെ തലയോട്ടിയുടെ ആരോഗ്യം കൂടിയാണ് ഇതിലൂടെ നശിക്കുന്നത്.
മൃദുവായ മിനുസമുള്ള ഇടതൂർന്ന മുടി ഉള്ളവർ പോലും അവരുടെ മുടിയെ നശിപ്പിക്കുന്ന ചില തെറ്റുകൾ ചെയ്യാറുണ്ട്. അത് മുടിയുടെ സ്വാഭാവികമായ ആരോഗ്യത്തെ നശിപ്പിക്കുന്നതോടൊപ്പം തന്നെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യും. ശിരോചർമത്തിനും മുടിയിഴകൾക്കും ഇത് ഒരേപോലെ കോടുപാടുകൾ വരുത്താൻ കാരണമാവുന്നു. മറ്റൊന്നുമല്ല പല ഫാഷനുകളിൽ മുടി ചീകിയൊതുക്കാൻ നമ്മൾ ചെയ്യുന്ന ഹെയർ സ്റ്റൈലിംഗ് തന്നെയാണ് വിനയാകുന്നത്.
കുളി കഴിഞ്ഞ ഉടനെ ഹെയർ ഡ്രയർ ഉപയോഗിച്ച് മുടി ഉണക്കുന്നത് മുതൽ സ്‌ട്രെയ്റ്റനിംഗ് ചെയ്യുന്നത് വരെ തെറ്റായ ശീലങ്ങളാണ്. ഹെയർ സ്റ്റൈലിംഗ് ദൈനംദിന ജീവിതത്തിൻ്റെ ഭാഗമാകുമ്പോൾ നമ്മുടെ തലയോട്ടിയുടെ ആരോഗ്യം കൂടിയാണ് ഇതിലൂടെ നശിക്കുന്നത്. അമിതമായി ചൂടേൽക്കുന്നതും തലമുടി മുറുക്കി കെട്ടിവയ്ക്കുന്നതും ഹെയർ സ്പ്രേ ഉപയോഗിക്കുന്നതും മുടിക്ക് നാശമായി മാറും. നമ്മൾ പോലും അറിയാതെ നമ്മുടെ മുടിയിഴകൾ കാലക്രമേണ നശിച്ച് പോകുന്നു.
ALSO READ: ശുചിത്വമില്ലായ്മ മാത്രമാണോ താരന് കാരണം; ഈ ദുശീലങ്ങളും നിങ്ങളുടെ മുടിയിഴകളെ…
ബ്ലോ-ഡ്രൈ ചെയ്യുക, മാസങ്ങളുടെ ഇടവേളകളിൽ സ്മൂത്തനിംഗ് ട്രീറ്റ്‌മെന്റ് ചെയ്യുക, അല്ലെങ്കിൽ സ്‌ട്രെയ്റ്റനറുകളുടെ പതിവ് ഉപയോഗം എന്നിവ അമിതമായാൽ മുടിയുടെ വേരുകളിൽ സമ്മർദ്ദം കൂടുകയും അവ നശിച്ചുപോവുകയും ചെയ്യുന്നു. ഇത് മുടി കൊഴിച്ചിൽ രൂക്ഷമാകാൻ കാരണമാകുന്നു. ചൂട്, രാസവസ്തുക്കൾ, ഇറുകിയ ഹെയർസ്റ്റൈലുകൾ എന്നിവയെല്ലാം ഫോളിക്കിളെ നശിപ്പിക്കുന്ന ശീലങ്ങളാണ്.
എന്നാൽ ശരിയായ രീതിയിൽ തലയോട്ടിയെ പരിചരിച്ചാൽ ഇത്തരം പ്രശ്നങ്ങൾക്ക് മാറ്റമുണ്ടാകും. ആരോഗ്യമുള്ള വേരുകളാണ് മുടിയുടെ ഏറ്റവും വലിയ ശക്തി. ഇറുകിയ പോണിടെയിലുകൾ, ബൺസ്, ബ്രെയ്ഡുകൾ, എക്സ്റ്റൻഷനുകൾ എന്നിവ പതിവായാൽ അവ മുടിയുടെ ഒരു ഭാഗത്തെ മാത്രം കൂടുതൽ ബുദ്ധിമുട്ടിലാക്കുകയും. കാലക്രമേണ ആ ഭാഗത്തെ മുടികൊഴിച്ചിൽ ശക്തമാകുകയും ചെയ്യുന്നു. എന്നാൽ ഇതിലൂടെയെല്ലാം ഉണ്ടാകുന്ന പ്രശ്നങ്ങളെ വേണ്ടവിധത്തിലുള്ള പരിചരണത്തിലൂടെ സംരക്ഷിക്കാനാകും.
ആഴ്ചയിലൊരിക്കൽ തലയോട്ടി വൃത്തിയാക്കുക, ഇത് ഉൽപ്പന്നങ്ങളുടെ അടിഞ്ഞുകൂടൽ നീക്കം ചെയ്യുകയും ഫോളിക്കിളുകൾ വീണ്ടും സാധാരണ നിലയിൽ പ്രവർത്തിക്കാൻ അനുവദിക്കുകയും ചെയ്യുന്നു. ഇത് കാലക്രമേണ മുടിയുടെ വളർച്ചയും സാന്ദ്രതയും മെച്ചപ്പെടുത്തുന്നു. നനഞ്ഞ മുടി വേഗം സ്ട്രെയിറ്റ് ചെയ്യുന്ന പതിവ് പലർക്കുമുണ്ട്. ഈ ശീലം ഒഴിവാക്കുന്നതാണ് നല്ലത്.