Reheating Tea: ചായ വീണ്ടും ചൂടാക്കി കുടിക്കാറുണ്ടോ? ശരീരത്തിന് സംഭവിക്കുന്നത്…
Reheating Tea, Health Issues: വീണ്ടും ചൂടാക്കുന്നത് അസിഡിറ്റിക്കും വയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കും കാരണമാകും. തേയില ഇലകൾ അമിതമായി വേവിക്കുമ്പോൾ, അവ അസിഡിറ്റി സ്വഭാവമുള്ളതായി മാറും.
രാവിലെ എഴുന്നേറ്റ ഉടനെ ചായ കുടിക്കുന്ന ശീലം പലർക്കുമുണ്ട്. ഒരു ദിവസത്തിന് വേണ്ട മുഴുവൻ ഊർജവും ഒരു ഗ്ലാസ് ചായയിലൂടെ ലഭിക്കുന്നുവെന്നാണ് അവർ കരുതുന്നത്. ഇനി അഥവാ, ചായ തണുത്തുപോയാലോ….അത് വീണ്ടും ചൂടാക്കി അങ്ങ് കുടിക്കും. എന്നാൽ, ഈ ശീലം നിങ്ങൾക്ക് വലിയ അപകടമായി മാറുമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ചായ വീണ്ടും ചൂടാക്കി കുടിക്കുന്നതിലൂടെ ശരീരത്തിന് എന്ത് സംഭവിക്കുമെന്ന് അറിഞ്ഞാലോ….
ചായ വീണ്ടും ചൂടാക്കി കുടിക്കുന്നത് അപകടമോ?
ചായ വീണ്ടും ചൂടാക്കുന്നത് ഇരുമ്പിന്റെ കുറവിന് കാരണമാകാമെന്ന് ആയുർവേദ കോച്ച് ഡിംപിൾ ജംഗ്‌ദ പറയുന്നു. ചായയ്‌ക്ക് നിറവും സ്വാദും നൽകുന്ന സംയുക്തമായ ടാന്നിൻസ് തേയില ഇലകളിൽ അടങ്ങിയിട്ടുണ്ട്. ചായ വീണ്ടും ചൂടാക്കുമ്പോൾ ഇവ ഉയർന്ന സാന്ദ്രതയിലേക്ക് നയിക്കുകയും ഭക്ഷണങ്ങളിലെ പോഷകങ്ങളുടെ ആഗിരണത്തെ ബാധിക്കുകയും ചെയ്യുന്നു. ടാന്നിൻസ് ഇരുമ്പിന്റെ ആഗിരണം ഏകദേശം 30-40% കുറയ്ക്കും.
അതുപോലെ, വീണ്ടും ചൂടാക്കുന്നത് അസിഡിറ്റിക്കും വയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കും കാരണമാകും. തേയില ഇലകൾ അമിതമായി വേവിക്കുമ്പോൾ, അവ അസിഡിറ്റി സ്വഭാവമുള്ളതായി മാറും. നിർജലീകരണമാ ണ് മറ്റൊരു പ്രശ്നം. ചായയിൽ കഫീൻ അടങ്ങിയിട്ടുണ്ട്, അമിതമായി വേവിക്കുമ്പോൾ കഫീന്റെ സാന്ദ്രത വർധിക്കുന്നു.
ALSO READ: വെളിച്ചെണ്ണയും വെള്ളരിയും ഉണ്ടോ? കണ്ണിനടിയിൽ ചുളിവുകൾ പെട്ടെന്ന് മാറ്റാം
View this post on Instagram
അതുകൊണ്ട് ചായ 3-5 മിനിറ്റിൽ കൂടുതൽ തിളപ്പിക്കരുത്. കൂടാതെ, തണുത്താൽ രണ്ടാമത് വീണ്ടും ചൂടാക്കി കുടിക്കാതിരിക്കാൻ ശ്രദ്ധിക്കുക. അതുപോലെ, പാൽ ചേർത്ത ചായയ്ക്ക് പകരം ചമോമൈൽ ടീ, ഹിബിസ്കസ് ടീ, ഗ്രീൻ ടീ പോലുള്ളവ പരിഗണിക്കാമെന്നും ഡിംപിൾ ജംഗ്‌ദ പറഞ്ഞു.
നിരാകരണം: ഈ ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്. പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമുള്ളവയല്ല. ടിവി9 മലയാളം സ്ഥിരീകരിക്കുന്നില്ല.