AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Copper bottle benefits: കോപ്പർ ബോട്ടിലുകളിൽ വെള്ളം കുടിക്കാമോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയെല്ലാം…

Copper bottle health benefits: ചെമ്പ് അംശം വെള്ളത്തിലെത്തുന്ന പ്രക്രിയ ഒലിഗോഡൈനാമിക് എഫക്ട് എന്ന് അറിയപ്പെടുന്നു. ഇങ്ങനെ വെള്ളത്തിലെത്തുന്ന ചെമ്പ് തന്മാത്രകൾ ജലത്തിലെ ബാക്ടീരികളെയും വൈറസിനേയും നശിപ്പിക്കും

Copper bottle benefits: കോപ്പർ ബോട്ടിലുകളിൽ വെള്ളം കുടിക്കാമോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയെല്ലാം…
Copper Bottle ( പ്രതീകാത്മക ചിത്രം)Image Credit source: Freepik
aswathy-balachandran
Aswathy Balachandran | Published: 19 May 2025 20:13 PM

തിരുവനന്തപുരം: വിവിധ തരത്തിലുള്ള വാട്ടർ ബോട്ടിലുകൾ ഉപയോഗിക്കുന്നവരാണ് നാമെല്ലാം. പല തരത്തിലുള്ള വാട്ടർ ബോട്ടിലുകൾ ഇന്ന് വിപണിയിൽ സുലഭമാണ്. അതിൽ കോപ്പർ ബോട്ടിലുകൾക്ക് ആവശ്യക്കാരേറെയുണ്ട്. ചെമ്പ് പാത്രത്തിൽ വെള്ളവും മറ്റ് ഭക്ഷണപദാർത്ഥങ്ങളും കഴിക്കുന്ന പതിവ് നമുക്ക് പണ്ടുകാലം മുതലുണ്ട്. ഇതിന്റെ ഗുണദോഷങ്ങളെ പറ്റി ഒന്നു പരിശോധിക്കാം.

 

ചരിത്രത്തിലെ ചെമ്പ് കോപ്പ

 

പുരാതന കാലം മുതൽ ഈജിപ്തിൽ ചെമ്പുപാത്രങ്ങൾ ഉപയോഗിച്ചിരുന്നു എന്നാണ് കരുതപ്പെടുന്നത്. ആയുർവേദത്തിലും ഇതിന്റെ ഉപയോഗത്തെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. ചെമ്പു പാത്രത്തിൽ സൂക്ഷിച്ച വെള്ളം താമ്രജലം എന്നാണ് അറിയപ്പെടുന്നത്. ഇതിന് വാത പിത്ത കഫ ദോഷങ്ങളെ അകറ്റാനാകുമെന്ന് വിശ്വസിച്ചിരുന്നു. കൂടാതെ വിഷാംശം അകറ്റാനും ഇതിനു കഴിയുമെന്നാണ് കരുതപ്പെട്ടിരുന്നത്.

 

ചെമ്പ് എങ്ങനെ വെള്ളത്തെ ശുദ്ധമാക്കും

 

ചെമ്പ് പാത്രങ്ങളിൽ രാത്രി മുഴുവനുമോ അല്ലെങ്കിൽ 6-8 മണിക്കൂറോ വെള്ളം സൂക്ഷിക്കുമ്പോൾ സ്വഭാവികമായും ചെമ്പിന്റെ അംശം വള്ളത്തിലുണ്ടാകുന്നു. ചെമ്പ് അംശം വെള്ളത്തിലെത്തുന്ന പ്രക്രിയ ഒലിഗോഡൈനാമിക് എഫക്ട് എന്ന് അറിയപ്പെടുന്നു. ഇങ്ങനെ വെള്ളത്തിലെത്തുന്ന ചെമ്പ് തന്മാത്രകൾ ജലത്തിലെ ബാക്ടീരികളെയും വൈറസിനേയും നശിപ്പിക്കും

 

ഗുണങ്ങൾ ഇങ്ങനെ

 

  • പ്രതിരോധ ശേഷി വർത്ഥിപ്പിക്കുന്നു, ഇതിന് ആന്റി മൈക്രോബിയൽ ആന്റി ഓക്‌സിഡന്റ് ഗുണങ്ങൾ ഉണ്ട്.
  • വയറിലെ പ്രശ്‌നങ്ങൾക്ക് കാരണമാകുന്ന ബാക്ടീരികളെ നശിപ്പിക്കുന്നതിനും ദഹനപ്രശ്‌നങ്ങൾ, അൾസർ തുടങ്ങിയവയ്ക്കും പരിഹാരമാകാനും ഇതിന് കഴിയും
    കോപ്പർ അടങ്ങിയ വെള്ള കുടിക്കുന്നത് വഴി അമിത വണ്ണം കുറയ്ക്കാൻ കഴിയും
  • കോപ്പർ മെലാനിൽ ഉത്പാദനത്തിന് സഹായിക്കുന്നുണ്ട്. ഇത് ചർമ്മത്തെ മെച്ചപ്പെട്ടതാക്കും

ദോഷവശങ്ങൾ

 

അമിതമായി കോപ്പർ ശരീരത്തിലെത്തുന്നത് ദോഷകരമാണ്. ഇത് ഛർദ്ദി, വയറുവേദന, കരൾ രോഗങ്ങൾ എന്നവയിലേക്ക് നയിക്കുന്നു. പ്രതിദിന ചെമ്പ് ഉപയോഗം .9 മില്ലിഗ്രമാണ്. ഇതിനു മുകളിൽ എത്താതെ സൂക്ഷിക്കണം.