AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Lemon pickle: നാരങ്ങാ അച്ചാർ കയ്പില്ലാതെ ഉണ്ടാക്കാം, പക്ഷെ പാചകരീതി മാറ്റണം, വഴിയിതാ

Tasty Lemon Pickle Recipe: ശരിയായ രീതിയിൽ തയ്യാറാക്കിയാൽ ഏറെക്കാലം കേടുകൂടാതെ സൂക്ഷിക്കാവുന്ന രുചികരമായ നാരങ്ങാ അച്ചാർ എങ്ങനെയുണ്ടാക്കാം എന്ന് നോക്കാം.

Lemon pickle: നാരങ്ങാ അച്ചാർ കയ്പില്ലാതെ ഉണ്ടാക്കാം, പക്ഷെ പാചകരീതി മാറ്റണം, വഴിയിതാ
Lemon Pickle RecipeImage Credit source: TV9 Network
Aswathy Balachandran
Aswathy Balachandran | Published: 12 Feb 2026 | 08:07 AM

മലയാളികളുടെ ഭക്ഷണത്തിൽ അച്ചാറുകൾക്കുള്ള സ്ഥാനം വളരെ വലുതാണ്. കൂട്ടിന് മറ്റൊന്നുമില്ലെങ്കിലും ഒരു കഷ്ണം അച്ചാറുണ്ടെങ്കിൽ വയറുനിറയെ ചോറുണ്ണാൻ നമുക്ക് കഴിയും. അച്ചാറുകളിൽ തന്നെ ‘രാജാവ്’ നാരങ്ങാ അച്ചാർ തന്നെയാണ്. എന്നാൽ പലപ്പോഴും നാരങ്ങാ അച്ചാർ തയ്യാറാക്കുമ്പോൾ അനുഭവപ്പെടുന്ന കയ്പ് പലരെയും ഇതിൽ നിന്നും പിന്നോട്ട് വലിക്കാറുണ്ട്. ശരിയായ രീതിയിൽ തയ്യാറാക്കിയാൽ ഏറെക്കാലം കേടുകൂടാതെ സൂക്ഷിക്കാവുന്ന രുചികരമായ നാരങ്ങാ അച്ചാർ എങ്ങനെയുണ്ടാക്കാം എന്ന് നോക്കാം.

തയ്യാറാക്കുന്ന വിധം

 

ആദ്യം പഴുത്ത നാരങ്ങകൾ നന്നായി കഴുകി വൃത്തിയാക്കുക. ഒരു പാത്രത്തിൽ വെള്ളം തിളപ്പിക്കാൻ വയ്ക്കുക. വെള്ളം നന്നായി തിളച്ചു തുടങ്ങുമ്പോൾ നാരങ്ങകൾ അതിലേക്കിട്ട് ഇടത്തരം തീയിൽ മൂന്ന് മുതൽ നാല് മിനിറ്റ് വരെ വേവിച്ചെടുക്കാം. ശേഷം വെള്ളത്തിൽ നിന്ന് മാറ്റി ഈർപ്പം ഒട്ടുമില്ലാത്ത രീതിയിൽ നന്നായി തുടച്ചെടുക്കുക. ചൂട് മാറിയ ശേഷം ഇവ ചെറിയ കഷ്ണങ്ങളായി മുറിച്ച് ആവശ്യത്തിന് ഉപ്പ് ചേർത്ത് വയ്ക്കാം.

അടി കട്ടിയുള്ള ഒരു പാത്രത്തിൽ നല്ലെണ്ണ ചൂടാക്കി ഉലുവയും കടുകും പൊട്ടിക്കുക. ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റുക. വെളുത്തുള്ളിയുടെ നിറം മാറി വരുമ്പോൾ തീ കുറച്ച ശേഷം മഞ്ഞൾപ്പൊടി, മുളകുപൊടി, കാശ്മീരി മുളകുപൊടി എന്നിവ ചേർത്ത് യോജിപ്പിക്കുക. പൊടികൾ കരിഞ്ഞു പോകാതിരിക്കാൻ ഉടൻ തന്നെ അടുപ്പ് അണയ്ക്കാം. ഇതിലേക്ക് കായപ്പൊടി, ഒരു നുള്ള് പഞ്ചസാര, വിനാഗിരി എന്നിവ ചേർത്ത് ഇളക്കുക. മസാല ചൂടാറിയ ശേഷം ഉപ്പ് പുരട്ടി വച്ചിരിക്കുന്ന നാരങ്ങ കഷ്ണങ്ങൾ ഇതിലേക്ക് ചേർത്ത് നന്നായി യോജിപ്പിക്കാം.

ഒരു നുള്ള് പഞ്ചസാര ചേർക്കുന്നത് അച്ചാറിലെ കയ്പ് കുറയ്ക്കാനും രുചി വർദ്ധിപ്പിക്കാനും സഹായിക്കും. ഈർപ്പമില്ലാത്ത ഭരണികളിൽ സൂക്ഷിച്ചാൽ ഈ അച്ചാർ ഏറെക്കാലം ഉപയോഗിക്കാം.