Kitchen Gardening: അവിയലിനുള്ള പച്ചക്കറി വീട്ടുമുറ്റത്ത് നിന്നു തന്നെ! അടുക്കളത്തോട്ടം വേഗം ഒരുക്കിക്കോളൂ…
Kitchen Gardening Tips for Beginners: സ്ഥലപരിമിതിയോ പണചെലവോ കാരണം പലരും ഇന്നും കടകളിൽ നിന്നുതന്നെയാണ് പച്ചക്കറികൾ വാങ്ങുന്നത്. എന്നാൽ വലിയ സ്ഥലമോ ആധുനിക സംവിധാനങ്ങളോ ഇല്ലാതെ തന്നെ, വീടിന്റെ ചെറിയ മുറ്റത്തോ ബാൽക്കണിയിലോ ഒരു അടുക്കളത്തോട്ടം വളരെ എളുപ്പത്തിൽ ഒരുക്കാൻ സാധിക്കും. വീട്ടമ്മമാർക്കും തുടക്കക്കാർക്കും എങ്ങനെ ഒരു പച്ചക്കറിത്തോട്ടം ആരംഭിക്കാമെന്ന് മനസ്സിലാക്കാം....
ഇന്നത്തെ കാലത്ത് ഇന്നത്തെ കാലത്ത് വിഷാംശമില്ലാത്ത പച്ചക്കറികൾ സ്വന്തം വീട്ടിൽ തന്നെ വളർത്തിയെടുക്കാൻ ആഗ്രഹിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. പക്ഷേ സ്ഥലപരിമിതിയോ പണചെലവോ കാരണം പലരും ഇന്നും കടകളിൽ നിന്നുതന്നെയാണ് പച്ചക്കറികൾ വാങ്ങുന്നത്. എന്നാൽ വലിയ സ്ഥലമോ ആധുനിക സംവിധാനങ്ങളോ ഇല്ലാതെ തന്നെ, വീടിന്റെ ചെറിയ മുറ്റത്തോ ബാൽക്കണിയിലോ ഒരു അടുക്കളത്തോട്ടം വളരെ എളുപ്പത്തിൽ ഒരുക്കാൻ സാധിക്കും. വീട്ടമ്മമാർക്കും തുടക്കക്കാർക്കും എങ്ങനെ ഒരു പച്ചക്കറിത്തോട്ടം ആരംഭിക്കാമെന്ന് മനസ്സിലാക്കാം….
അടുക്കളത്തോട്ടം എങ്ങനെ ഒരുക്കാം?
സ്ഥലവും സൂര്യപ്രകാശവും
അടുക്കളത്തോട്ടം തുടങ്ങാൻ ഏറ്റവും പ്രധാനം നല്ല സൂര്യപ്രകാശം ലഭിക്കുന്ന ഒരു സ്ഥലമാണ്. ദിവസത്തിൽ കുറഞ്ഞത് 4-5 മണിക്കൂറെങ്കിലും നേരിട്ട് വെയിൽ ലഭിക്കുന്ന ഇടം തിരഞ്ഞെടുക്കുക. ചെറിയ മുറ്റമാണെങ്കിൽ ഗ്രോബാഗുകളോ, പഴയ പ്ലാസ്റ്റിക് ചട്ടികളോ, കുപ്പിളോ ഉപയോഗിക്കാവുന്നതാണ്.
അതുപോലെ മണ്ണൊരുക്കവും പ്രധാനപ്പെട്ടകാര്യമാണ്. ചെടികളുടെ വളർച്ചയ്ക്ക് നല്ല ഫലപുഷ്ടിയുള്ള മണ്ണ് അത്യാവശ്യമാണ്. ചാണകപ്പൊടി, കമ്പോസ്റ്റ്, മണ്ണ്, ചകിരിച്ചോർ എന്നിവ തുല്യ അളവിൽ ചേർത്ത് മണ്ണ് തയ്യാറാക്കുക. ഇത് മണ്ണിൽ ഈർപ്പം നിലനിർത്താനും വേരുകൾക്ക് നന്നായി വളരാനും സഹായിക്കും. തുടക്കക്കാർ പെട്ടെന്ന് വിളവെടുക്കാൻ കഴിയുന്ന പച്ചക്കറികൾ വെച്ച് തുടങ്ങുന്നതാണ് നല്ലത്.
ALSO READ: ബാൽക്കണിയിൽ മൾബറി നട്ടുവളർത്താം, പോഷകങ്ങളുടെ ഉറവിടമാണേ…
കീടനിയന്ത്രണവും ജൈവവളങ്ങളും
രാസവളങ്ങൾക്ക് പകരം അടുക്കളയിലെ അവശിഷ്ടങ്ങളിൽ നിന്ന് തയ്യാറാക്കുന്ന കമ്പോസ്റ്റ്, കടലപ്പിണ്ണാക്ക് ലായനി, ജീവാമൃതം തുടങ്ങിയ ജൈവവളങ്ങൾ നൽകുന്നത് ചെടികൾ ആരോഗ്യത്തോടെ വളരാൻ സഹായിക്കും. രാവിലെയും വൈകുന്നേരവും നനയ്ക്കാൻ ശ്രദ്ധിക്കുക. എന്നാൽ വേരുചീഞ്ഞുപോകാതിരിക്കാൻ വെള്ളം കെട്ടിക്കിടക്കുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടതാണ്. ചെടികളിൽ കീടബാധ കാണപ്പെടുകയാണെങ്കിൽ രാസ കീടനാശിനികൾക്ക് പകരം വേപ്പെണ്ണ മിശ്രിതം അല്ലെങ്കിൽ വെളുത്തുള്ളി-കാന്താരി മുളക് അരച്ച സ്പ്രേ ഉപയോഗിക്കുന്നത് ചെടികൾക്കും ആരോഗ്യത്തിനും സുരക്ഷിതമാണ്.
എളുപ്പത്തിൽ വളർത്താവുന്ന പച്ചക്കറികൾ
ഇലക്കറികൾ
വിതച്ച് മൂന്നാഴ്ചയ്ക്കകം വിളവെടുക്കാൻ കഴിയുന്ന ഒന്നാണ് ചീര. ചെറിയ ചട്ടികളിലോ ഗ്രോബാഗുകളിലോ ഇത് സമൃദ്ധമായി വളരും. അതുപോലെ, ഉണങ്ങിയ മല്ലി കൈകൊണ്ട് തിരുമ്മി മണ്ണിൽ വിതച്ചാൽ പെട്ടെന്ന് മുളച്ചുവരും. ഇടയ്ക്കിടെ ഇലകൾ നുള്ളിയെടുത്ത് ഉപയോഗിക്കാം. ഉലുവ ചീരയും പെട്ടെന്ന് മുളയ്ക്കുകയും വളരുകയും ചെയ്യുന്ന ഒന്നാണിത്. അടുക്കളയിൽ സാധാരണയായി കാണുന്ന ഉലുവ മണ്ണിൽ വിതച്ചാൽ മതിയാകും.
പച്ചക്കറികൾ
- അധികം വെള്ളവും വളവുമില്ലാതെ എളുപ്പത്തിൽ വളരുന്ന ഒന്നാണ് പച്ചമുളക്. അടുക്കളയിലെ ഉണങ്ങിയ മുളകിലെ വിത്തുകൾ പാകിയോ, തൈകളോ നടാം.
- തക്കാളി, ചട്ടികളിലും ഗ്രോബാഗുകളിലും ഒരുപോലെ നന്നായി വളരുന്ന ചെടിയാണിത്. നന്നായി സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് വെച്ചാൽ പെട്ടെന്ന് കായ്ച്ചുതുടങ്ങും.
- വെണ്ട വിത്തു മുളപ്പിച്ച് എളുപ്പത്തിൽ വളർത്താം. നല്ല വെയിലും നനയും കിട്ടിയാൽ ധാരാളം വെണ്ടക്ക ലഭിക്കും.
- വഴുതനയുടെ ചെറിയ തൈകൾ വാങ്ങി നടുന്നതാണ് കൂടുതൽ എളുപ്പം. ഇടയ്ക്ക് ജൈവവളങ്ങൾ നൽകിയാൽ മാസങ്ങളോളം കായ്കൾ തന്നുകൊണ്ടിരിക്കും.
- പാവൽ, പടവലം, പയർ തുടങ്ങിയവയും വീടിന്റെ മേൽക്കൂരയിലോ പന്തലിലോ പടർത്തി വളർത്താവുന്നതാണ്.
English Summary:
Starting a kitchen garden at home is easy and does not require a large space or modern facilities. Even a small courtyard, terrace, or balcony can be transformed into a productive vegetable garden with a little effort and care.