AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Reduce Belly Fat: ജിമ്മിൽ പോകാൻ മടിയാണോ? വിട്ടിലിരുന്നാലും ബെല്ലി ഫാറ്റ് കുറയ്ക്കാം, എങ്ങനെ

How To Reduce Belly Fat Naturaly: വ്യായാമം അനിവാര്യമാണെങ്കിലും, ശരീരഭാരം കുറയ്ക്കാനുള്ള ഒരേയൊരു മാർഗമല്ല വ്യായാമം മാത്രമല്ല. ജിമ്മിൽ പോകാൻ മടിയുള്ളവരും കഠിനമായ വ്യായാമത്തിന് കഴിയാത്തവർക്കും മറ്റ് ചില മാർ​ഗങ്ങളിലൂടെ ബെല്ലി ഫാറ്റ് കുറയ്ക്കാൻ സാധിക്കും.

Reduce Belly Fat: ജിമ്മിൽ പോകാൻ മടിയാണോ? വിട്ടിലിരുന്നാലും ബെല്ലി ഫാറ്റ് കുറയ്ക്കാം, എങ്ങനെ
പ്രതീകാത്മക ചിത്രംImage Credit source: Freepik
neethu-vijayan
Neethu Vijayan | Published: 18 Mar 2025 13:40 PM

ഇന്നത്തെ ജീവിതശൈലി പലരെയും പലവിധ അസുഖങ്ങൾക്ക് അടിസമകളാക്കിയിട്ടുണ്ട്. ജിമ്മിൽ പോയും കഠിനമായ വ്യായാമം ചെയ്തും വയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ ആളുകൾ പരിശ്രമിക്കാറുണ്ട്. വ്യായാമം അനിവാര്യമാണെങ്കിലും, ശരീരഭാരം കുറയ്ക്കാനുള്ള ഒരേയൊരു മാർഗമല്ല വ്യായാമം മാത്രമല്ല. ജിമ്മിൽ പോകാൻ മടിയുള്ളവരും കഠിനമായ വ്യായാമത്തിന് കഴിയാത്തവർക്കും മറ്റ് ചില മാർ​ഗങ്ങളിലൂടെ ബെല്ലി ഫാറ്റ് കുറയ്ക്കാൻ സാധിക്കും.

പഞ്ചസാര കുറയ്ക്കുക

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാനുള്ള ഒരു പ്രധാന മാർ​ഗം പഞ്ചസാര കഴിക്കുന്നത് കുറയ്ക്കുക എന്നതാണ്. പഞ്ചസാര അടങ്ങിയ പാനീയങ്ങൾക്ക് പകരം വെള്ളം, മധുരമില്ലാത്ത ചായ, അല്ലെങ്കിൽ കട്ടൻ കാപ്പി എന്നിവ ഉപയോഗിക്കുന്നത് നിങ്ങളുടെ പഞ്ചസാരയുടെ ഉപയോ​ഗം കുറയ്ക്കാൻ സഹായിക്കും. പഞ്ചസാരയുടെ ആസക്തി കുറയ്ക്കുന്നതിന് പഴങ്ങൾ പോലുള്ള പ്രകൃതിദത്ത ബദലുകൾ കഴിക്കാവുന്നതാണ്.

പ്രോട്ടീനും നാരുകളും അടങ്ങിയ ഭക്ഷണം

പ്രോട്ടീനും നാരുകളും അടങ്ങിയ ഭക്ഷണക്രമം വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിനുള്ള നിർണായക ഘടകങ്ങളാണ്. ഈ പോഷകങ്ങൾ ദഹനത്തെ സഹായിക്കുകയും, ശരീരഭാരം കുറയ്ക്കുമ്പോൾ പേശികളുടെ ശക്തി നിലനിർത്തുന്നതിനൊപ്പം അനാരോഗ്യകരമായ ലഘുഭക്ഷണ ശീലങ്ങൾ കുറയ്ക്കുകയും ചെയ്യുന്നു.

കൊഴുപ്പ് ഇല്ലാതാക്കുക

കഴിക്കാൻ കഴിയുന്ന നിരവധി കൊഴുപ്പ് കത്തിക്കുന്ന പാനീയങ്ങളും ഭക്ഷണങ്ങളുമുണ്ട്. എപ്പിഗല്ലോകാടെച്ചിൻ-3-ഗാലേറ്റ് (EGCG) അടങ്ങിയ ഗ്രീൻ ടീ, കൊഴുപ്പ് കത്തിക്കുന്ന ഗുണങ്ങൾക്ക് വളരെ നല്ലതാണ്. ഒമേഗ-3 ആസിഡുകൾ അടങ്ങിയ കൊഴുപ്പുള്ള മത്സ്യം, ആപ്പിൾ സിഡെർ വിനെഗർ, ഒലിവ് ഓയിൽ, മുട്ട, കാപ്സൈസിൻ അടങ്ങിയ മുളക് എന്നിവയാണ് മറ്റ് ബദൽ മാർ​ഗങ്ങൾ.

8 മണിക്കൂർ ഉറക്കം

ശരീരഭാരം നിയന്ത്രിക്കുന്നതിൽ മതിയായ ഉറക്കം ഒരു പ്രധാന ഘടകമാണ്. അലാത്തപക്ഷം ഇത് സമ്മർദ്ദത്തിന് കാരണമാകുന്നു. ഏഴ് മണിക്കൂറിൽ താഴെ ഉറക്കം കോർട്ടിസോൾ പുറത്തുവിടുന്നതിന് കാരണമാകുമെന്നും ഇത് കൊഴുപ്പ് സംഭരണം വർദ്ധിപ്പിക്കുന്നതിനും വിശപ്പിന്റെ ഹോർമോണിന്റെ അളവ് വർദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു. അതിലൂടെ ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങളെ തടസ്സപ്പെടുത്തുകയും ചെയ്യും.