AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Vivo X300 : വിവോയുടെ പുത്തൻ ഫോണിൻ്റെ ബോക്സിൽ എന്തൊക്കെയുണ്ട്?

സാധാരണ കടകൾക്ക് പുറമെ ആമസോൺ, ഫ്ലിപ്കാർട്ട്, വിവോയുടെ ഇന്ത്യ ഇ-സ്റ്റോർ എന്നിവ വഴിയും രണ്ട് ഫോണുകളും ഓൺലൈനായി വാങ്ങാം.

Vivo X300 : വിവോയുടെ പുത്തൻ ഫോണിൻ്റെ ബോക്സിൽ എന്തൊക്കെയുണ്ട്?
Vivo X300Image Credit source: TV9 Network
arun-nair
Arun Nair | Published: 11 Dec 2025 11:15 AM

ന്യൂഡൽഹി: വിവോയുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്‌ഫോണുകളായ വിവോ X300, വിവോ X300 പ്രോ എന്നിവ ഇന്ത്യയിൽ ലോഞ്ച് ചെയ്തത് എല്ലാവർക്കും അറിയാമല്ലോ? ഇപ്പോൾ ഫോണിൻ്റെ കൂടുതൽ വിവരങ്ങൾ പുറത്തു വരുന്നുണ്ട്. ഡിസംബർ 2-നാണ് ഫോൺ വിപണിയിൽ എത്തിയത്. പ്രീമിയം ഫോട്ടോഗ്രാഫി, ഫാസ്റ്റ് ചാർജിംഗ്, മികച്ച പെർഫോമൻസ് എന്നിവയെല്ലാം ഫോണിൽ വാഗ്ദാനം ചെയ്യുന്നുണ്ട്, കൂടാതെ മികച്ച ഫോട്ടോഗ്രഫി അനുഭവത്തിനായി സീസ് ഒപ്റ്റിക്‌സും ഓപ്ഷണൽ ടെലിഫോട്ടോ എക്സ്റ്റെൻഡർ കിറ്റും ഫോണിനൊപ്പമുണ്ട്. സാധാരണ കടകൾക്ക് പുറമെ ആമസോൺ, ഫ്ലിപ്കാർട്ട്, വിവോയുടെ ഇന്ത്യ ഇ-സ്റ്റോർ എന്നിവ വഴിയും രണ്ട് ഫോണുകളും ഓൺലൈനായി വാങ്ങാം.

വിലയും ലോഞ്ച് ഓഫറുകളും

വിവോ എക്സ് 300 പ്രോയുടെ 16 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള വേരിയൻ്റിന് 109,999 രൂപയാണ് വില. സ്റ്റാൻഡേർഡ് വിവോ എക്സ് 300-ൻ്റെ വില 12 ജിബി + 256 ജിബി ബേസ് മോഡലിന് 75,999 രൂപ മുതൽ 85,999 രൂപയും വരെ നീളുന്നു.

ലോഞ്ച് ആനുകൂല്യങ്ങൾ

1. തിരഞ്ഞെടുത്ത ബാങ്ക് കാർഡുകളിൽ 10 ശതമാനം ക്യാഷ്ബാക്ക്
2. 24 മാസം വരെ സീറോ കോസ്റ്റ് ഇഎംഐ, പ്രതിമാസം 3,167 രൂപ മുതൽ ഇഎംഐ വരെ (തിരഞ്ഞെടുത്ത പ്ലാൻ അനുസരിച്ച്, ഇത് വ്യത്യാസപ്പെടാം)
3. 10 ശതമാനം വരെ എക്സ്ചേഞ്ച് ബോണസ്
4. 1 വർഷത്തെ സൗജന്യ എക്സ്റ്റൻഡഡ് വാറൻ്റി
5. 60 ശതമാനം വരെ ഗ്യാരണ്ടീഡ് ബൈബാക്ക് മൂല്യം

ടെലിഫോട്ടോ എക്സ്റ്റെൻഡർ കിറ്റുള്ള ഫോൺ

ടെലിഫോട്ടോ എക്സ്റ്റെൻഡർ കിറ്റും അധിക ബാങ്ക് ക്യാഷ്ബാക്കും ഉൾപ്പെടുന്ന രണ്ട് ഫോണുകളും വാങ്ങുമ്പോൾ 4,000 രൂപ ഫ്ലാറ്റ് കിഴിവ് ലഭിക്കും. ടെലിഫോട്ടോ എക്സ്റ്റെൻഡർ കിറ്റിന് 18,999 രൂപയാണ് റീട്ടെയിൽ വില, 2.35x ടെലിഫോട്ടോ എക്സ്റ്റെൻഡർ ലെൻസ്, അഡാപ്റ്റർ റിംഗ്, യുഎസ്ബി ടൈപ്പ്-സി മൗണ്ടിംഗ് പാർട്സ്, മാച്ചിംഗ് ഫോൺ കേസ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.

സവിശേഷത

വിവോ എക്സ് 300 പ്രോയിൽ 1.5 കെ റെസല്യൂഷനും 120 ഹെർട്സ് റിഫ്രഷ് റേറ്റുമുള്ള 6.78 ഇഞ്ച് എൽടിപിഒ അമോലെഡ് ഡിസ്‌പ്ലേയെങ്കിൽ. വിവോ എക്സ് 300 ന് 6.31 ഇഞ്ച് അമോലെഡ് 1.5 കെ 120 ഹെർട്സ് ഡിസ്‌പ്ലേയാണ്. 3 എൻഎം മീഡിയടെക് ഡൈമെൻസിറ്റി 9500 SoC, 16 ജിബി വരെ എൽപിഡിഡിആർ 5x അൾട്രാ റാമും 512 ജിബി യുഎഫ്എസ് 4.1 സ്റ്റോറേജും ഉണ്ട്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഒറിജിൻ ഒഎസ് 6 ഉപയോഗിച്ചാണ് ഇവ എത്തുന്നത്.

ക്യാമറ

വിവോ X300

പ്രധാന ക്യാമറ: OIS ഉള്ള 200MP
50MP വൈഡ് ആംഗിൾ ലെൻസ്
3x ഒപ്റ്റിക്കൽ സൂമുള്ള 50MP ടെലിഫോട്ടോ ലെൻസ്

വിവോ എക്സ് 300 പ്രോ

50MP പ്രധാന സെൻസർ
3.5x ഒപ്റ്റിക്കൽ സൂമുള്ള 200MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസ്
50MP അൾട്രാ-വൈഡ് ക്യാമറ
രണ്ടിലും സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 50MP ഷൂട്ടർ

ബാറ്ററി

വിവോ X300-ന് 6,040mAh ബാറ്ററിയുണ്ട്, അതേസമയം X300 പ്രോയ്ക്ക് 6,510mAh യൂണിറ്റാണുള്ളത്. ബാറ്ററികൾ 90W ചാർജിംഗും 40W വയർലെസ് ചാർജിംഗും സപ്പോർട്ട് ചെയ്യുന്നു. ഒപ്പം പൊടി, വെള്ളം എന്നിവയിൽ നിന്നുള്ള പ്രതിരോധത്തിന് IP68, IP69 റേറ്റിംഗുകളും ഈ ഫോണുകൾക്കുണ്ട്.