AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Gold Rate: സ്വര്‍ണവില മൂന്ന് ലക്ഷത്തിലേക്കോ? സാമ്പിള്‍ വെടിക്കെട്ട് കഴിഞ്ഞു, സ്വര്‍ണക്കളികള്‍ കാണാന്‍ കിടക്കുന്നതേ ഉള്ളൂ

Gold Price Prediction 2026: കഴിഞ്ഞ ഒക്ടോബറിലെ പണനയത്തിലും, സെപ്റ്റംബറിലെ പണനയത്തിനും 25 ബേസിസ് പോയിന്റ് വീതം കുറച്ചിരുന്നു. ഇതോടെ ആകെ 75 ബേസിസ് പോയിന്റാണ് ഈ വര്‍ഷം മാത്രം കുറച്ചത്. അടുത്തകാലത്തൊന്നും ഇനി നിരക്ക് കുറയ്ക്കാനുള്ള സാധ്യതയില്ലെന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്.

Kerala Gold Rate: സ്വര്‍ണവില മൂന്ന് ലക്ഷത്തിലേക്കോ? സാമ്പിള്‍ വെടിക്കെട്ട് കഴിഞ്ഞു, സ്വര്‍ണക്കളികള്‍ കാണാന്‍ കിടക്കുന്നതേ ഉള്ളൂ
പ്രതീകാത്മക ചിത്രം Image Credit source: Tatsiana Volkava/Moment/Getty Images
shiji-mk
Shiji M K | Published: 11 Dec 2025 11:56 AM

സ്വര്‍ണവില അങ്ങനെ ഉയര്‍ന്നും താഴ്ന്നും പോകുകയാണ്. വില കുറച്ച് മോഹിപ്പിക്കുന്നതിനിടെ പെട്ടെന്ന് തന്നെ വില ഉയര്‍ത്തി ചങ്കിടിപ്പ് വര്‍ധിപ്പിക്കാനും സ്വര്‍ണം മറക്കുന്നില്ല. 2026 വന്നെത്താന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. 2026ല്‍ സ്വര്‍ണവിലയില്‍ വലിയ വര്‍ധനവ് സംഭവിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.

ഫെഡ് നിരക്ക്

യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയ്ക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. ഒരു പ്രവചനങ്ങളും തെറ്റാതെ വ്യാപാരികള്‍ കണക്കുക്കൂട്ടിയ നിരക്ക് തന്നെ കുറച്ചിരിക്കുകയാണ് ഫെഡറല്‍ റിസര്‍വ്. മൂന്നാം തവണയാണ് ഫെഡ് നിരക്ക് കുറയ്ക്കുന്നത്. ഇത്തവണ 25 ബേസിസ് പോയിന്റ് കുറച്ചു, ഇതോടെ പലിശ നിരക്ക് 3.5 ശതമാനത്തിനും 3.75 ശതമാനത്തിനും ഇടയിലെത്തി.

കഴിഞ്ഞ ഒക്ടോബറിലെ പണനയത്തിലും, സെപ്റ്റംബറിലെ പണനയത്തിനും 25 ബേസിസ് പോയിന്റ് വീതം കുറച്ചിരുന്നു. ഇതോടെ ആകെ 75 ബേസിസ് പോയിന്റാണ് ഈ വര്‍ഷം മാത്രം കുറച്ചത്. അടുത്തകാലത്തൊന്നും ഇനി നിരക്ക് കുറയ്ക്കാനുള്ള സാധ്യതയില്ലെന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്.

സ്വര്‍ണനിരക്ക് എന്താകും?

ഫെഡ് നിരക്ക് കുറയുന്നത് ഭവന, വാഹന, വ്യക്തിഗത വായ്പകളെടുത്ത യുഎസ് പൗരന്മാര്‍ക്ക് ഗുണം ചെയ്യുമെങ്കിലും, നിക്ഷേപകര്‍ക്ക് അത്ര നല്ലതല്ല. നിക്ഷേപകര്‍ക്ക് ലഭിക്കുന്ന വരുമാനത്തില്‍ ഗണ്യമായ കുറവാണ് ഇത് വരുത്തുന്നത്. നിക്ഷേപങ്ങളില്‍ നിന്നുള്ള വരുമാനം കുറയുന്നത് ആളുകളെ സ്വര്‍ണം പോലുള്ള സുരക്ഷിത ആസ്തികളിലേക്ക് ആകര്‍ഷിക്കും.

യുഎസ് ഡോളറിന്റെ കരുത്ത് നഷ്ടപ്പെടുമ്പോള്‍ സ്വര്‍ണവില ഉയരുന്നത് സ്വാഭാവികമാണ്. അമേരിക്കയുടെ സമ്പദ്‌വ്യവസ്ഥ, തൊഴില്‍ രംഗത്തെ പ്രതിസന്ധി എന്നിവ കണക്കിലെടുത്താണ് വീണ്ടും പലിശ നിരക്ക് കുറച്ചത്. അതിനാല്‍ തന്നെ ഡോളറിലുണ്ടാകുന്ന തകര്‍ച്ചയും സ്വര്‍ണവിലയ്ക്ക് ആക്കംകൂട്ടും.

Also Read: Gold Rate: ഡോളറിനെതിരെ രൂപയുടെ മൂല്യം 100 ആയാല്‍ സ്വര്‍ണവില എത്രയാകും?

അതേസമയം, 2026ല്‍ സ്വര്‍ണവില ഉയരത്തിലെത്തുമെന്ന് പ്രവചിച്ചിരിക്കുകയാണ് ബാങ്ക് ഓഫ് അമേരിക്ക. അടുത്ത വര്‍ഷം സ്വര്‍ണവില ഔണ്‍സിന് 5,000 ഡോളറായി ഉയരുമെന്ന് ബാങ്ക് പ്രതീക്ഷിക്കുന്നതായി ബാങ്ക് ഓഫ് അമേരിക്കയിലെ മെറ്റല്‍സ് റിസര്‍ച്ച് മേധാവി മൈക്കല്‍ വിഡ്മര്‍ പറയുന്നു. 5,000 ഡോളര്‍ വില ഉണ്ടായാല്‍ ഏകദേശം രണ്ട് ലക്ഷത്തോളം രൂപ കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് പണികൂലിയും മറ്റ് ചാര്‍ജുകളും ഉള്‍പ്പെടെ നല്‍കേണ്ടതായി വരും.