Indian-Origin Arrest In Canada: അസുഖം നടിച്ചെത്തി ഡോക്ടർമാർക്കു മുന്നിൽ നഗ്നതാ പ്രദർശനം; ഇന്ത്യൻ വംശജൻ കാനഡയിൽ അറസ്റ്റിൽ
Indian-Origin Man Arrest In Canada: ആകാശ്ദീപ് സിങ് എന്ന പേരിലാണ് ചില ക്ലിനിക്കുകളിൽ ഇയാൾ എത്തിയതെന്നും അധികൃതർ അറിയിച്ചു. ഡിസംബർ നാലിനാണ് വൈഭവിൻറെ അറസ്റ്റ് രേഖപ്പെടുത്തിയത്. ജാമ്യാപേക്ഷയിൽ വാദം തുടങ്ങിയിട്ടില്ല. നിലവിൽ ഇയാൾ കസ്റ്റഡിയിലാണ്.
ടൊറൻറോ: കാനഡയിലെ മിസിസാഗയിൽ വനിതാ ഡോക്ടർമാർക്ക് മുന്നിൽ നഗ്നതാപ്രദർശനം (Indian-Origin Arrest In Canada) നടത്തിയെന്ന് ആരോപിച്ച് ഇന്ത്യൻ വംശജൻ അറസ്റ്റിൽ. 25 വയസ്സുകാരനായ വൈഭവ് എന്ന യുവാവാണ് പിടിയിലായത്. ഒന്നിലധികം ക്ലിനിക്കുകളിൽ ഡോക്ടർമാർ ഉൾപ്പെടെയുള്ള വനിതാ ജീവനക്കാർക്ക് മുന്നിൽ യുവാവ് നഗ്നതാ പ്രദർശനം നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്.
വനിതാ ഡോക്ടർമാരെ മോശമായി സ്പർശിക്കുക എന്ന ലക്ഷ്യത്തോടെയാണ് വൈഭവ് ക്ലിനിക്കുകളിൽ എത്തിയതെന്നും പോലീസ് പറയുന്നു. കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്ന് അഭിനയിച്ചാണ് യുവാവ് ക്ലിനിക്കുകളിൽ എത്തിയത്. ഈ വർഷം പല മാസങ്ങളിലായി പല ക്ലിനിക്കുകളിൽ വ്യാജ പേരുചച്ചാണ് യുവാവ് എത്തിയെന്നും പൊലീസ് പറഞ്ഞു. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ബ്യൂറോ (സിഐബി) യുവാവിനെ അറസ്റ്റ് ചെയ്തെന്നും പീൽ റീജിയണൽ പോലീസ് അറിയിച്ചു.
ALSO READ: വിശ്വ സുന്ദരി മത്സരാർത്ഥി താഴേക്ക് പതിച്ചു, ഗുരുതര പരിക്ക്- വീഡിയോ
ആകാശ്ദീപ് സിങ് എന്ന പേരിലാണ് ചില ക്ലിനിക്കുകളിൽ ഇയാൾ എത്തിയതെന്നും അധികൃതർ അറിയിച്ചു. ഡിസംബർ നാലിനാണ് വൈഭവിൻറെ അറസ്റ്റ് രേഖപ്പെടുത്തിയത്. ജാമ്യാപേക്ഷയിൽ വാദം തുടങ്ങിയിട്ടില്ല. നിലവിൽ ഇയാൾ കസ്റ്റഡിയിലാണ്. പൊതുസ്ഥലത്ത് മോശമായി പെരുമാറൽ, വ്യാജ തിരിച്ചറിയൽ രേഖ കൈവശം വയ്ക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
ഇയാൾക്കെതിരെ പരാതി നൽകാതിരുന്ന മറ്റ് സംഭവങ്ങളും ഉണ്ടായിട്ടുണ്ടാവാമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നത്. പ്രതിയെ സംബന്ധിച്ച് കൂടുതൽ പരാതികൾ ഉണ്ടെങ്കിൽ 12 ഡിവിഷൻ സിഐബിയെ 905-453-2121, എക്സ്റ്റൻഷൻ 1233 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് അറിയിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു.