AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Piles: ടോയ്‌ലറ്റിൽ അധികനേരം ഫോൺ ഉപയോഗിക്കുന്നവരാണോ നിങ്ങൾ? പൈൽസിന് സാധ്യതയെന്ന് വിദഗ്ധർ

Toilet Phone Use Increases Piles Risk: ടോയ്‌ലറ്റിൽ ഇരുന്ന് ഫോൺ നോക്കുമ്പോൾ അവിടെ അമിത സമയം ചെലവഴിക്കാൻ ഇടവരും. ഇത് മലാശയത്തിൽ സമ്മർദ്ദം ഉണ്ടാക്കുകയും വീക്കത്തിന് കാരണമാവുകയും പൈൽസിലേക്ക് നയിക്കുകയും ചെയ്യുന്നു.

Piles: ടോയ്‌ലറ്റിൽ അധികനേരം ഫോൺ ഉപയോഗിക്കുന്നവരാണോ നിങ്ങൾ? പൈൽസിന് സാധ്യതയെന്ന് വിദഗ്ധർ
പ്രതീകാത്മക ചിത്രം Image Credit source: Freepik
nandha-das
Nandha Das | Published: 26 Feb 2025 12:02 PM

എത്ര ശ്രമിച്ചാലും ചില ശീലങ്ങൾ മാറ്റാൻ വളരെ ബുദ്ധിമുട്ടാണ്. അതിലൊന്നാണ് ടോയ്‌ലറ്റിൽ ഇരുന്ന് ഫോൺ ഉപയോഗിക്കുന്നത്. ഇങ്ങനെ ചെയ്യുന്നതിലൂടെ പൈൽസ് സാധ്യത വർധിക്കുമെന്ന് പറയുകയാണ് വിദഗ്ധർ. മുംബൈയിൽ നടന്ന ഒരു പരിപാടിയിൽ വെച്ചാണ് ഗ്ലെനിഗിൾസ് ആശുപത്രിയിലെ ഡോക്ടറായ ജിഗ്നേഷ് ഗാന്ധി വിഷയത്തിന്റെ ഗൗരവം വ്യക്തമാക്കിയത്.

ജീവിതശൈലിയിലെ മാറ്റങ്ങളും, വെള്ളം കുടിക്കാതിരിക്കുന്നതും, ജങ്ക് ഫുഡുകൾ അമിതമായി കഴിക്കുന്നതുമെല്ലാം പൈൽസിലേക്ക് നയിക്കുന്ന കാരണങ്ങളാണ്. അതുപോലെ, ടോയ്‌ലറ്റിൽ ഇരുന്ന് ഫോൺ നോക്കുമ്പോൾ അവിടെ അമിത സമയം ചെലവഴിക്കാൻ ഇടവരും. ഇത് മലാശയത്തിൽ സമ്മർദ്ദം ഉണ്ടാക്കുകയും വീക്കത്തിന് കാരണമാവുകയും പൈൽസിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇതിന് മുൻപും ആരോഗ്യ വിദഗ്ധർ ടോയ്‌ലറ്റിൽ ഇരുന്ന് ഫോൺ ഉപയോഗിക്കുന്നത് കൊണ്ടുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള് കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു.

എന്താണ് പൈൽസ്?

മലദ്വാരത്തിലെ രക്തക്കുഴലുകൾക്കുണ്ടാകുന്ന വീക്കമാണ് പൈൽസ് അഥവാ ഹെമറോയ്ഡുകൾ. മൂലക്കുരു എന്നാണ് ഇത് സാധാരണമായി അറിയപ്പെടുന്നത്. മലദ്വാരത്തിലെ ഏറ്റവും താഴെയുള്ള ഭാഗത്തെ രക്തക്കുഴലുകളുടെ ഭിത്തിക്ക്‌ വലിച്ചിൽ ഉണ്ടാകുമ്പോഴും കനം കുറയുമ്പോഴും പൈൽസുണ്ടാകാം. ഇതുപോലെ വീക്കം വന്ന രക്തക്കുഴലുകളുടെ മുകളിൽ കൂടുതൽ സമ്മർദ്ദം ചെലുത്തുമ്പോൾ ഇവ പൊട്ടി രക്തസ്രാവവുമുണ്ടാകും.

പൈൽസ് ഉള്ളവർക്ക് മലവിസർജ്ജന സമയത്ത് അസ്വസ്ഥത, വേദന, രക്തസ്രാവം എന്നിവ ഉണ്ടാകുന്നു. ഇത് പല കാരണങ്ങൾ കൊണ്ടും ഉണ്ടാകാം. ടോയ്‌ലറ്റിൽ ദീർഘനേരം ഇരിക്കുന്നത്, വിട്ടുമാറാത്ത മലബന്ധം, ആരോഗ്യകരമല്ലാത്ത ജീവിതശൈലി തുടങ്ങിവയൊക്കെ പൈല്‍സിന് കാരണമാകും. കൂടാതെ, ഗർഭാവസ്ഥയും വാർദ്ധക്യവും ഇതിൽ വലിയൊരു പങ്ക് വഹിക്കുന്നു. ചിലരിൽ പാരമ്പര്യമായും ഇത് കണ്ടുവരുന്നു.

ALSO READ: നീളമുള്ള തിളങ്ങുന്ന മുടിക്ക് ബീറ്റ്റൂട്ട് ഇങ്ങനെ കഴിക്കണം; കഴിക്കേണ്ടത് എപ്പോൾ

പൈൽസിന്റെ ലക്ഷണങ്ങൾ

മലവിസർജനസമയത്ത് മലദ്വാരത്തിൽനിന്ന്‌ വേദനയില്ലാതെ തന്നെ രക്തസ്രാവം ഉണ്ടാകുന്നതാണ് പൈൽസിന്റെ പ്രധാന ലക്ഷണങ്ങളിൽ ഒന്ന്. അതുപോലെ, മലദ്വാരത്തിൽനിന്ന്‌ മാംസം വളർന്നിറങ്ങുക, മലദ്വാരത്തിനു ചുറ്റും ചൊറിച്ചിലും മറ്റും ഉണ്ടാവുക, മലവിസർജനസമയത്തും ശേഷവും അസ്വസ്ഥത അനുഭവപ്പെടുക എന്നിവയെല്ലാം പൈല്‍സിന്‍റെ ലക്ഷണങ്ങളാണ്.

പൈൽസിനെ എങ്ങനെ പ്രതിരോധിക്കാം?

രണ്ടു തരത്തിലുള്ള പൈസകൾ ഉണ്ട്. ഒന്ന് ഇന്റേണൽ പൈൽസും മറ്റൊന്ന് എക്സ്റ്റേണൽ പൈൽസും. ഇവയിൽ മിക്കതും ജീവിതശൈലിയിലെ മാറ്റങ്ങൾ കൊണ്ടും കൃത്യമായ ഭക്ഷണക്രമം കൊണ്ടും മലബന്ധം തടയുന്ന മരുന്നുകളും ഉപയോഗിച്ചും വീട്ടിൽ വെച്ചുതന്നെ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ കഴിയുന്നവയാണ്. എന്നാൽ വൈദ്യസഹായം വേണ്ടിവരുന്നവരും ഉണ്ട്. പൈൽസ് തടയുന്നതിനായി വാഴപ്പഴം, ക്യാരറ്റ്, മധുരക്കിഴങ്ങ്, തക്കാളി, പപ്പായ, പയറുവർഗങ്ങൾ തുടങ്ങി ധാരാളം നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക.