Fatty Liver Remedies: പാളിയാൽ തീർന്നു, ഫാറ്റി ലിവർ തടയാൻ വീട്ടിൽ തന്നെ 6 വഴികൾ
ശ്രദ്ധിക്കേണ്ടത് ഭക്ഷണകാര്യത്തിൽ മാത്രമല്ല, ശീലങ്ങൾ പോലും നിങ്ങളെ അപകടത്തിലാക്കിയേക്കുമെന്ന് ആദ്യം അറിഞ്ഞിരിക്കുക, എങ്കിലും ചില വഴികൾ വേറെയുണ്ട്.
പ്രായം കുറഞ്ഞവരിൽ വരെ ഫാറ്റി ലിവർ ഇപ്പോൾ സർവ്വ സാധാരണമായിരിക്കുന്നതാണ് അവസ്ഥ. ജീവിതശൈലിയും ഭക്ഷണവുമാണ് ഇതിന് പിന്നിലെ പ്രധാന കാര്യങ്ങൾ. ഫാറ്റി ലിവർ ചികിത്സിച്ചില്ലെങ്കിൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. എങ്കിലും ഇത് വീട്ടിൽ തന്നെ പരിഹരിക്കാൻ നിരവധി വഴികളുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം.
ആരോഗ്യകരമായ ഭക്ഷണക്രമം
എപ്പോഴും സമീകൃതാഹാരം കഴിക്കുന്നത് കരളിന് നിർണ്ണായകമാണ്. അതുകൊണ്ട് തന്നെ ഭക്ഷണത്തിൽ ആൻ്റി ഓക്സിഡൻ്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ ഉൾപ്പെടുത്തണം. അല്ലെങ്കിൽ ഇവ കൂടുതൽ ഉള്ള പഴങ്ങൾ, പച്ചക്കറികൾ എന്നിവ കഴിക്കുക. ഇതുവഴി കരളിലെ വീക്കം, ഓക്സിഡേറ്റീവ് സമ്മർദ്ദം എന്നിവ കുറയ്ക്കാൻ സാധിക്കും. ഇലക്കറികൾ, സിട്രസ് പഴങ്ങൾ എന്നിവയും ഗുണകരമാണ്. ബ്രൗൺ റൈസ്, ഓട്സ്, ക്വിനോവ തുടങ്ങിയ ഭക്ഷണങ്ങൾ ശരീരത്തിലേക്ക് ആവശ്യമായ ഫൈബർ നൽകുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ALSO READ: മുപ്പത് കഴിഞ്ഞോ? എല്ലിന്റെ ബലം കൂട്ടാൻ ഇതൊന്ന് ചെയ്താൽ മതി
ജലാംശം നിലനിർത്തുക
ധാരാളം വെള്ളം കുടിക്കുന്നത് കരളിൻ്റെ ആരോഗ്യത്തിന് ആവശ്യമാണ്. മതിയായ ജലാംശം കരളിനെ വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കും. ദിവസവും കുറഞ്ഞത് 8 മുതൽ 10 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക. കരളിനെ സംരക്ഷിക്കുകയും മെറ്റബോളിസത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ആൻ്റിഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്ന ഗ്രീൻ ടീ പോലുള്ള ഹെർബൽ ചായകളും ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
മഞ്ഞൾ
മഞ്ഞൾ കരൾ ആരോഗ്യത്തിന് ഗുണം ചെയ്യും. മഞ്ഞളിലെ സജീവ സംയുക്തമായ കുർക്കുമിൻ കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കുകയും കരളിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് തെളിഞ്ഞിട്ടുണ്ട്.
മദ്യപാനം പരിമിതപ്പെടുത്തുക, പതിവായി വ്യായാമം
അമിതമായ മദ്യപാനം ഫാറ്റി ലിവറിന് കാരണമാകാറുണ്ട്. മദ്യപാനം കുറയ്ക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുന്നത് കരളിൻ്റെ ആരോഗ്യത്തിന് സഹായകരമാണ്. ഒപ്പം പതിവായി വ്യായാമം ചെയ്യുന്നതും നല്ലതാണ്. അമിതമായുള്ള സമ്മർദ്ദങ്ങളിൽ നിന്നും മാറാൻ ശ്രമിക്കുക. സമ്മർദ്ദത്തെ അതിജീവിക്കാനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതും നല്ലതാണ്.
( നിരാകരണം: പൊതുവായ വിവരങ്ങളാണ് ഇവയെല്ലാം, ഏതൊരു സ്വയം ചികിത്സക്കും മുൻപ് ആരോഗ്യം വിദഗ്ധൻ്റെ നിർദ്ദേശം കേൾക്കുക )