Ahaana Krishna Meals: അഹാനയുടെ വീട്ടില്‍ ഉച്ചയ്ക്ക് ചോറിനു കഴിക്കുന്നത് ഇതൊക്കെയാണോ? വീണ്ടും കൊതിപ്പിച്ചെന്ന് ആരാധകർ

Ahaana Krishna Meals Recipes: ചോറിനൊപ്പം ഈ വിഭവങ്ങൾ ചേർത്ത് കഴിക്കുന്ന വീഡിയോ അഹാന പങ്കുവച്ചിരുന്നു . വീഡിയോയിൽ ഈയൊരു കോമ്പിനേഷന്‍ തനിക്ക് വളരെ ഇഷ്ടമാണെന്നാണ് അഹാന പറയുന്നത്.

Ahaana Krishna Meals: അഹാനയുടെ വീട്ടില്‍ ഉച്ചയ്ക്ക് ചോറിനു കഴിക്കുന്നത് ഇതൊക്കെയാണോ? വീണ്ടും കൊതിപ്പിച്ചെന്ന് ആരാധകർ

Ahaana Krishna

Published: 

20 May 2025 11:55 AM

മലയാളി പ്രേക്ഷകരുടെ പ്രിയ താരകുടുംബമാണ് നടി അഹാന കൃഷ്ണയുടേത്. കുടുംബത്തിലെ ഓരോ ചെറിയ വിശേഷങ്ങൾ പോലും ആരാധകരുമായി പങ്കുവയ്ക്കുന്നവരാണ് അഹാനയും സഹോദരിമാരും. ഇപ്പോഴിതാ വീട്ടില്‍ ഉച്ചയ്ക്ക് ചോറിനുള്ള വിഭവങ്ങൾ പരിചയപ്പെടുത്തുന്ന നടി അഹാനയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അഹാനയെ പോലെ സിമ്പിളാണ് വീട്ടിലെ ഭക്ഷണങ്ങളും. പുളി രസം, പപ്പടം, കൂര്‍ക്ക മെഴുക്കുപുരട്ടി എന്നിവയാണ് ചോറിനൊപ്പമുള്ള വിഭവങ്ങള്‍.

ചോറിനൊപ്പം ഈ വിഭവങ്ങൾ ചേർത്ത് കഴിക്കുന്ന വീഡിയോ അഹാന പങ്കുവച്ചിരുന്നു . വീഡിയോയിൽ ഈയൊരു കോമ്പിനേഷന്‍ തനിക്ക് വളരെ ഇഷ്ടമാണെന്നാണ് അഹാന പറയുന്നത്. കൂര്‍ക്ക മെഴുക്കുപുരട്ടിയാണ് തനിക്ക് ഏറ്റവും ഇഷ്ടമുള്ള വിഭവം എന്നും അഹാന പറയുന്നു. ഒപ്പം ദിയ കൃഷ്ണയും ഭര്‍ത്താവും ഉണ്ട്.

Also Read:വിരാട് കോഹ്‌ലിക്ക് പോലും പ്രിയപ്പെട്ട മോക് ചിക്കൻ എന്താണ്? രഹസ്യമറിയാം

പുളി രസം നിമിഷങ്ങൾക്കുള്ളിൽ തയാറാക്കാം

അഹാനയ്ക്ക് ഇഷ്ടപ്പെട്ട പുളി രസം തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം.‌

ആവശ്യമുള്ള സാധനങ്ങൾ:

പുളി – ഒരു നെല്ലിക്കയുടെ വലുപ്പത്തിൽ

ചെറിയ ഉള്ളി – 20 എണ്ണം

പച്ചമുളക് – 2 എണ്ണം

ഉണക്കമുളക് – 2 എണ്ണം

ഉലുവ – കാൽ ടീസ്പൂൺ

കടുക് – കാൽ ടീസ്പൂൺ

കറിവേപ്പില – 2 തണ്ട്

ഉപ്പ് – ആവശ്യത്തിന്

കായം – ഒരു ചെറിയ കഷ്ണം

ഉണ്ടാക്കുന്ന രീതി

ഒരു നെല്ലിക്ക വലുപ്പത്തിലുള്ള പുളി എടുത്ത് കുറച്ച് വെള്ളത്തിൽ കുതിർത്ത് വെയ്ക്കുക. തുടർന്ന് ഒരു ചീനച്ചട്ടി അടുപ്പിൽ വെച്ച് ചൂടാക്കുക. അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിക്കുക. എണ്ണ ചൂടായി വരുമ്പോൾ കടുക് ഇടുക. കടുക് പൊട്ടിയ ശേഷം ഉലുവ, ഉണക്കമുളക്, പച്ചമുളക്, കറിവേപ്പില, ചെറിയ ഉള്ളി, കായം എന്നിവ ചേർത്ത് നന്നായി വഴറ്റുക. ഉള്ളി ബ്രൗൺ നിറം വരുന്നത് വരെ വഴറ്റണം. ഇനി ഇതിലേക്ക് കുതിത്ത് വച്ച പുളി പിഴിഞ്ഞ് ഒഴിക്കുക. ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കുക. ചെറിയ തീയിൽ ഒന്ന് ചൂടാക്കുക. തിളയ്‌ക്കേണ്ട ആവശ്യമില്ല.

വിശപ്പകറ്റാൻ മാത്രമല്ല, ഉപ്പ്മാവ് ആരോഗ്യത്തിനും ഗുണകരം
മെസി വന്നില്ലെങ്കിലെന്താ? ഈ ഇതിഹാസങ്ങള്‍ കേരളത്തില്‍ വന്നിട്ടുണ്ടല്ലോ
തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
വയനാട്ടിൽ കണ്ട മുതല
നാലു കാലുള്ള കോഴിക്കുഞ്ഞ്
ദിലീപ് ശബരിമലയിൽ
ഇതാണ് കൂറ്റൻ മുട്ടനാട്