AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Hypertension Diet: രക്തസമ്മർദ്ദം കുറയ്ക്കാം ഈസിയായി; പ്രാതലിൽ ഈ ഭക്ഷണങ്ങൾ ഉൾപ്പെടുത്തൂ

Breakfast Ideas For A Hypertension Diet: രക്തസമ്മർദ്ദത്തിന്റെ അളവ് നിയന്ത്രിക്കുന്നതിൽ സമീകൃതാഹാരത്തിന്റെ പങ്ക് വളരെ വലുതാണ്. അതുപോലെ പ്രഭാതഭക്ഷണം എന്നാൽ ഒരു ദിവസം മുഴുവൻ ആരോഗ്യകരമായി നിലനിൽക്കുന്നതിൻ്റെ പ്രധാന കാരണമാണ്.

Hypertension Diet: രക്തസമ്മർദ്ദം കുറയ്ക്കാം ഈസിയായി; പ്രാതലിൽ ഈ ഭക്ഷണങ്ങൾ ഉൾപ്പെടുത്തൂ
പ്രതീകാത്മക ചിത്രംImage Credit source: Freepik
neethu-vijayan
Neethu Vijayan | Published: 26 Feb 2025 16:56 PM

രക്താതിമർദ്ദം അഥവാ ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്രോഗം, പക്ഷാഘാതം, മറ്റ് സങ്കീർണതകൾ തുടങ്ങിയവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്ന ഒരു ആരോഗ്യ പ്രശ്നമാണ്. രക്തസമ്മർദ്ദത്തിന്റെ അളവ് നിയന്ത്രിക്കുന്നതിൽ സമീകൃതാഹാരത്തിന്റെ പങ്ക് വളരെ വലുതാണ്. അതുപോലെ പ്രഭാതഭക്ഷണം എന്നാൽ ഒരു ദിവസം മുഴുവൻ ആരോഗ്യകരമായി നിലനിൽക്കുന്നതിൻ്റെ പ്രധാന കാരണമാണ്. പോഷകസമൃദ്ധവും, സോഡിയം കുറഞ്ഞതും, ഹൃദയാരോഗ്യകരവുമായ ഭക്ഷണങ്ങളും തിരഞ്ഞെടുക്കുന്നത് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ഏറെ സഹായിക്കും. അത്തരത്തിലുള്ള ചില പ്രതാൽ ഭക്ഷണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

നട്സും ബെറികളും ചേർത്ത ഓട്സ്

കൊളസ്ട്രോൾ കുറയ്ക്കാനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കുന്ന ലയിക്കുന്ന നാരായ ബീറ്റാ-ഗ്ലൂക്കനുകൾ ഓട്സിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. മധുരമില്ലാത്ത ഓട്സ് ഒരു പാത്രത്തിൽ എടുത്ത് അവയിലേക്ക് ബെറികളും ബദാം അല്ലെങ്കിൽ വാൽനട്ട് പോലുള്ള നട്സും ചേർത്ത് കഴിക്കുന്നത് ഹൃദയാരോഗ്യകരമായ ഒരു പ്രഭാത ഭക്ഷണമാണ്. ബെറികളിൽ ആന്റിഓക്‌സിഡന്റുകൾ ധാരാളമുണ്ട്, അതേസമയം നട്സ് ആരോഗ്യകരമായ കൊഴുപ്പും മഗ്നീഷ്യവും നൽകുന്നു, ഇത് രക്തസമ്മർദ്ദ നിയന്ത്രണത്തിന് ഗുണം ചെയ്യും.

ഇഡ്ഡലിയും തേങ്ങാ ചമ്മന്തിയും

ഇഡ്ഡലികൾ ഭാരം കുറഞ്ഞതും പോഷകസമൃദ്ധവും സോഡിയം കുറവുമായ ഒരു പ്രാതൽ ഭക്ഷണമാണ്. ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ തേങ്ങാ ചമ്മന്തിയും പയർവർഗ്ഗങ്ങളും പച്ചക്കറിയും ചേർത്ത സാമ്പാറുമായോ ഇവ കഴിക്കുന്നത് ആരോഗ്യകരമായ പ്രാതലായി കണക്കാക്കപ്പെടുന്നു.

ഇലകളും ചിയ വിത്തുകളും ചേർത്ത സ്മൂത്തികൾ

ചീര, കാലെ തുടങ്ങിയ ഇലവർ​ഗങ്ങളും, വാഴപ്പഴം, സരസഫലങ്ങൾ, ആപ്പിൾ തുടങ്ങിയ പഴങ്ങൾ എന്നിവ ചേർത്ത് ഉണ്ടാക്കുന്ന സ്മൂത്തികൾ പൊട്ടാസ്യവും നാരുകളും വർദ്ധിപ്പിക്കുന്നു. ഇതിലേക്ക് ചിയ വിത്തുകൾ ചേർക്കുന്നത് അധിക ഒമേഗ-3 ഫാറ്റി ആസിഡുകളും ആന്റിഓക്‌സിഡന്റുകളും നൽകുന്നു.

പച്ചക്കറികളോടൊപ്പം മുട്ടയുടെ വെള്ള

മുട്ടയുടെ വെള്ള പ്രോട്ടീന്റെ ഒരു ഉറവിടമാണ്. കുരുമുളക്, ചീര, തക്കാളി തുടങ്ങിയ പച്ചക്കറികൾ ചേർത്ത് മുട്ടയുടെ വെള്ള തയ്യാറാക്കുന്നത് അവശ്യ വിറ്റാമിനുകളും ധാതുക്കളും നാരുകളും നൽകുന്നു. കുറഞ്ഞ അളവിൽ ഉപ്പ് ഉപയോഗിക്കുന്നതും കുരുമുളക്, മഞ്ഞൾ, ഓറഗാനോ പോലുള്ള ഔഷധസസ്യങ്ങളും സുഗന്ധവ്യഞ്ജനങ്ങളും ഉപയോഗിക്കുന്നതും സോഡിയം ഉപഭോഗം വർദ്ധിപ്പിക്കാതെ തന്നെ രുചി വർദ്ധിപ്പിക്കുന്നു.