Boli Recipe: എന്റെ പൊന്നോ എന്താ ടേസ്റ്റ്! സദ്യ വട്ടങ്ങൾക്കൊപ്പം ബോളിയും കൂടി ആയാലോ…; ഇങ്ങനെ തയ്യാറാക്കൂ
Boli Recipe for Onam 2025:വെറുതെ കഴിക്കാനും പാൽപായസം, പാലടപ്രഥമൻ, എന്നിവയോടൊപ്പം ട്രൈ ചെയ്യാനും ബോളി രുചികരമാണ്. വളരെ എളുപ്പത്തിൽ രുചികരമായ ബോളി എങ്ങനെ തയ്യാറാക്കാം.

Boli
തിരുവോണം എത്താൻ ഇനി ദിവസങ്ങളുടെ കാത്തിരിപ്പ് മാത്രം. എല്ലാതരം തയ്യാറെടുപ്പുകളും ഒരുങ്ങികഴിഞ്ഞു. ഓണനാളിലെ പ്രധാനി എന്നും വിഭവസമൃദ്ധമായ സദ്യ തന്നെയാണ്. ചോറും കറികളും പായസവും തുടങ്ങി വിവിധ വിഭവങ്ങൾ അടങ്ങിയ സദ്യ ഇല്ലാതെ മലയാളികൾക്ക് ഓണം പൂർണമാകില്ല.
ഇത്തവണ ഓണ സദ്യക്ക് എന്തെല്ലാമാണ് സ്പെഷ്യൽ. ഇതിനൊപ്പം തിരുവനന്തപുരകാരുടെ സ്വകാര്യ അഹങ്കാരമായ ഒരു ബോളി കൂടി ആയാലോ. വെറുതെ കഴിക്കാനും പാൽപായസം, പാലടപ്രഥമൻ, എന്നിവയോടൊപ്പം ട്രൈ ചെയ്യാനും ബോളി രുചികരമാണ്. വളരെ എളുപ്പത്തിൽ രുചികരമായ ബോളി എങ്ങനെ തയ്യാറാക്കാം.
ചേരുവകൾ
കടല പരിപ്പ്- 1 കപ്പ്
മൈദ- 1 1/2 കപ്പ്
മഞ്ഞൾപ്പൊടി- 1/4 കപ്പ്
ഉപ്പ്- ആവശ്യത്തിന്
നല്ലെണ്ണ- 2 ടേബിൾസ്പൂൺ
നെയ്യ്- 2 ടേബിൾസ്പൂൺ
ഏലയ്ക്ക- 2
പഞ്ചസാര- 1/4 കപ്പ്
ശർക്കര- 2 ടേബിൾസ്പൂൺ
Also Read:പുളിയിലക്കര സെറ്റും മുണ്ടും മുതൽ ബോഹോ സ്റ്റൈൽ വരെ! ഈ ഓണത്തിന് ട്രെന്‍ഡാകാന്‍ ഏതു തിരഞ്ഞെടുക്കും
തയ്യാറാക്കുന്ന വിധം
ഒന്നര കപ്പ് മൈദയിലേയ്ക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും, ആവശ്യത്തിന് ഉപ്പും, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും ചേർത്തിളക്കുക. ഇതിനു ശേഷം അൽപം വെള്ളം ഒഴിച്ച് മാവ് കുഴച്ചെടുക്കുക. ഇതിന്റെ മുകളിലേക്ക് രണ്ട് ടേബിൾസ്പൂൺ നല്ലെണ്ണ ഒഴിച്ച് 2 മുതൽ 3 മണിക്കൂർ വരെ മാറ്റി വെയ്ക്കുക.
മറ്റൊരു പാത്രത്തിലേക്ക് കടലപരിപ്പ് വേവിച്ചത് അരച്ചെടുക്കുക. ഇത് ഒരു പാൻ അടുപ്പിൽ വെച്ച് രണ്ട് ടേബിൾസപൂൺ നെയ്യ് ഒഴിച്ച് പരിപ്പ് അരച്ചത് ചേർത്തിളക്കുക. ഇതിനു ശേഷം രണ്ട് ടേബിൾസ്പൂൺ ശർക്കര പൊടിച്ചത് അതിലേയ്ക്ക് ചേർക്കുക. കാൽ കപ്പ് പഞ്ചസാര, രണ്ട് ഏലയ്ക്ക് എന്നിവ കൂടി ചേർത്തിളക്കി തീ ഓഫാക്കുക. ചൂടാറിയതിനു ശേഷം പരിപ്പ് ഉടച്ചത് ചെറിയ ഉരുളകളാക്കി മാറ്റിവെക്കുക. മാറ്റി വെച്ചിരിക്കുന്ന മൈദ മാവിൽ നിന്നും കുറച്ചു വീതം എടുത്ത് ഇതിനകത്തേക്ക് പരിപ്പ് കൊണ്ടുള്ള ഉരുളകൾ വെച്ച് പരത്തുക. ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കി ഇവ ചുട്ടെടുക്കുക.