AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Christmas Cake recipe: ബുഷെ ഡി നോയൽ, ഈ ഡിസംബറിൽ പരമ്പരാഗത ഫ്രഞ്ച് ക്രിസ്മസ് കേക്ക് പരീക്ഷിച്ചു നോക്കൂ….

Celebrate Christmas with Buche de Noel : പുരാതന ശൈത്യകാല യൂറോപ്യൻ പരിപാടികളിലേയും ആഘോഷങ്ങളിലേയും പ്രധാനിയായ ഈ മധുരപലഹാരം കാണുമ്പോൾ ഉണ്ടാക്കാൻ വലിയ ബുദ്ധിമൂട്ടാണെന്നു തോന്നിക്കുമെങ്കിലും എളുപ്പത്തിൽ തയ്യാറാക്കം.

Christmas Cake recipe: ബുഷെ ഡി നോയൽ, ഈ ഡിസംബറിൽ പരമ്പരാഗത ഫ്രഞ്ച് ക്രിസ്മസ് കേക്ക് പരീക്ഷിച്ചു നോക്കൂ….
Yule Log Cake 1Image Credit source: TV9 Network
aswathy-balachandran
Aswathy Balachandran | Published: 02 Dec 2025 16:12 PM

ഫ്രാൻസിലും ലോകമെമ്പാടുമുള്ള ക്രിസ്മസ് വിരുന്നുകളിലെ ഏറ്റവും പ്രിയപ്പെട്ട മധുരപലഹാരങ്ങളിൽ ഒന്നാണ് ബുഷെ ഡി നോയൽ. യൂൾ ലോഗ് കേക്ക് എന്നും ഇത് അറിയപ്പെടുന്നു. ഇത് പണ്ടുമുതൽ ആഘോഷങ്ങളിലെ പ്രധാന ആകർഷണ വിഭവമായിരുന്നു. ക്രീമി ഫില്ലിംഗ് ഉപയോഗിച്ച് റോൾ ചെയ്ത് ചോക്ലേറ്റ് ഫ്രോസ്റ്റിംഗ് കൊണ്ട് പൊതിഞ്ഞ സ്പോഞ്ച് കേക്ക് ആണ് ഇതിലുള്ളത്. ബെറീസും മറ്റും ഉപയോ​ഗിച്ച് അലങ്കരിച്ചാൽ ഉഷാർ. പുരാതന ശൈത്യകാല യൂറോപ്യൻ പരിപാടികളിലേയും ആഘോഷങ്ങളിലേയും പ്രധാനിയായ ഈ മധുരപലഹാരം കാണുമ്പോൾ ഉണ്ടാക്കാൻ വലിയ ബുദ്ധിമൂട്ടാണെന്നു തോന്നിക്കുമെങ്കിലും എളുപ്പത്തിൽ തയ്യാറാക്കം.

സ്പോഞ്ച് കേക്ക് തയ്യാറാക്കാൻ ചെയ്യേണ്ടത്….

 

ഓവൻ 375°F (190°C) ൽ പ്രീഹീറ്റ് ചെയ്യുക. ബേക്കിംഗ് പേപ്പർ വിരിച്ച് ചെറുതായി എണ്ണ പുരട്ടുക. വൃത്തിയുള്ള ഒരു തുണിയിൽ പൊടിച്ച പഞ്ചസാരയോ കൊക്കോ പൗഡറോ വിതറി തയ്യാറാക്കി വെക്കുക. ഒരു പാത്രത്തിൽ മുട്ടയുടെ മഞ്ഞയും ½ കപ്പ് പഞ്ചസാരയും ചേർത്ത് ഇളം മഞ്ഞ നിറവും പഫ് രൂപവും ആകുന്നത് വരെ നന്നായി ബീറ്റ് ചെയ്യുക. ശേഷം വെള്ളവും വാനിലയും ചേർക്കുക. മൈദ, കൊക്കോ പൗഡർ, ബേക്കിംഗ് പൗഡർ, ഉപ്പ് എന്നിവ അരിച്ച് മുട്ട മിശ്രിതത്തിലേക്ക് മെല്ലെ ചേർക്കുക.

മറ്റൊരു പാത്രത്തിൽ മുട്ടയുടെ വെള്ള ബീറ്റ് ചെയ്യുക. ബാക്കിയുള്ള പഞ്ചസാര പതുക്കെ ചേർത്ത് വീണ്ടും ബീറ്റ് ചെയ്യുക.
മുട്ടയുടെ വെള്ള, തയ്യാറാക്കിയ മാവിലേക്ക് പതിയെ ഫോൾഡ് ചെയ്ത് ചേർക്കുക. ഈ മിശ്രിതം പാനിലേക്ക് ഒഴിച്ച് പരത്തുക. 10-12 മിനിറ്റ് നേരം കേക്ക് മൃദുവായി ഉയർന്നു വരുന്നതുവരെ ബേക്ക് ചെയ്യുക.

 

ചോക്ലേറ്റ് ഗനാഷ് ഉണ്ടാക്കൽ

 

  • നുറുക്കിയ ചോക്ലേറ്റും വെണ്ണയും ഒരു പാത്രത്തിൽ വെക്കുക.
  • ക്രീം ചൂടാക്കി ചെറുതായി തിളയ്ക്കുമ്പോൾ അത് ചോക്ലേറ്റിലേക്ക് ഒഴിക്കുക.
  • അൽപസമയം വെച്ച ശേഷം ഇളക്കി സ്മൂത്താക്കുക, വാനില ചേർക്കുക.
  • ഇത് സ്പ്രെഡ് ചെയ്യാൻ പറ്റുന്ന പരുവത്തിലാകുന്നത് വരെ തണുപ്പിക്കുക.
  • തണുത്ത കേക്ക് റോളിനുള്ളിൽ ഒരു പാളി ഗനാഷ് തേച്ചുപിടിപ്പിക്കുക.
  • തുണി മാറ്റിയ ശേഷം കേക്ക് വീണ്ടും റോൾ ചെയ്ത്, യോജിപ്പിച്ച ഭാഗം അടിയിലായി വെക്കുക.
  • കേക്ക് മുഴുവനും ഗനാഷ് ഉപയോഗിച്ച് പൊതിയുക.
  • പൊടിച്ച പഞ്ചസാര വിതറി മഞ്ഞ് വീണ പ്രതീതി നൽകുക. ബെറികൾ, റോസ്മേരി, മെറിംഗ് കൂണുകൾ എന്നിവ ഉപയോഗിച്ച് അലങ്കരിക്കുക.