AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Israel-Iran Conflict: സര്‍വ്വതും ഹാക്ക് ചെയ്തു, ഒടുക്കം പദ്ധതി നടപ്പാക്കി; ഖമേനിയ്ക്കായി ഒരുക്കിയത് വമ്പന്‍ പ്ലാന്‍

How Cyber Surveillance Is Shaping the Israel-Iran Conflict: പാസ്ചര്‍ സ്ട്രീറ്റിന് സമീപമുള്ള ഏകദേശം ഒരു ഡസനോളം മൊബൈല്‍ ഫോണ്‍ ടവറുകളും ഇസ്രായേല്‍ തകര്‍ത്തു. ഇത് ഖമേനിയുടെ സുരക്ഷാ സേനയ്ക്ക് മുന്നറിയിപ്പ് ലഭിക്കുന്നതിന് വെല്ലുവിളിയായെന്നും റിപ്പോര്‍ട്ടിലുണ്ട്.

Israel-Iran Conflict: സര്‍വ്വതും ഹാക്ക് ചെയ്തു, ഒടുക്കം പദ്ധതി നടപ്പാക്കി; ഖമേനിയ്ക്കായി ഒരുക്കിയത് വമ്പന്‍ പ്ലാന്‍
ഖമേനിയുടെ മരണത്തെ തുടര്‍ന്ന് കരയുന്ന സ്ത്രീ Image Credit source: PTI
Shiji M K
Shiji M K | Published: 03 Mar 2026 | 02:26 PM

ഇറാന്‍ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനിയുടെ മരണത്തിന് പിന്നാലെ ഇറാനില്‍ ആഘോഷാരവങ്ങളും മറ്റ് രാജ്യങ്ങളില്‍ പ്രതിഷേധവും നടക്കുകയാണ്. തങ്ങള്‍ സ്വതന്ത്രരായിരിക്കുന്നു എന്ന് ആര്‍ത്തുവിളിച്ചുകൊണ്ടാണ് ലോകമെമ്പാടുമുള്ള ഇറാനികള്‍ നേതാവിന്റെ മരണം ആഘോഷിക്കുന്നത്. ക്യാമറയ്ക്ക് മുന്നില്‍ മുഖം കാണിച്ച് സന്തോഷം പ്രകടിപ്പിക്കുന്നവരും ധാരാളം.

ഒന്നും രണ്ടും ദിവസത്തെ ആസൂത്രണത്തിനൊടുവിലല്ല, യുഎസും ഇസ്രായേലും ആയത്തൊള്ള അലി ഖമേനിയ്ക്കായുള്ള കുഴികുഴിച്ചത്, മാസങ്ങളും വര്‍ഷങ്ങളും നീണ്ട ആസൂത്രണം ഇതിന് പിന്നിലുണ്ടായിരുന്നു. ടെഹ്‌റാനിലെ എല്ലാ ട്രാഫിക് ക്യാമറകളും വര്‍ഷങ്ങളായി ഹാക്ക് ചെയ്യപ്പെട്ടിരിക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ഇസ്രായേലും യുഎസും ഖമേനിയ്ക്കായി ആക്രമണത്തിനൊരുങ്ങുമ്പോള്‍ ഒരു ക്യാമറ പ്രത്യേക ആംഗിളില്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു എന്നാണ് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇത് ഖമേനിയുടെ ഓഫീസ് കെട്ടിടത്തിലേക്ക് വ്യക്തമായ കാഴ്ച ഇസ്രായേലിന് നല്‍കാന്‍ സഹായിച്ചു.

സുരക്ഷാ ഗാര്‍ഡില്‍ ഉണ്ടായിരുന്നു അംഗങ്ങളെ കുറിച്ചുള്ള വ്യക്തമായ വിവരവും ഇസ്രായേലിന് ലഭിച്ചിരുന്നു. അവരുടെ പേര്, വിലാസം, ഡ്യൂട്ടി സമയം, ജോലിക്ക് എത്തുന്ന വഴി, ഇതിലുപരി ആരാണ് ഖമേനിയെ സംരക്ഷിക്കാനും യാത്രകള്‍ക്കും സഹായിച്ചിരുന്നത് എന്നത് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍, ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പാറ്റേണ്‍ ഓഫ് ലൈഫ് എന്ന പേരില്‍ ഉണ്ടാക്കിയിരുന്നു.

മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഖമേനി ഏത് സമയം ഓഫീസിലെത്തുമെന്നും ആരെല്ലാം കൂടെയുണ്ടാകുമെന്നും ഇസ്രായേലിനും സിഐഎയ്ക്കും കൃത്യമായി നിര്‍ണയിക്കാന്‍ സാധിച്ചത് തത്സമയ ട്രാഫിക്ക് ഡാറ്റ് ട്രാക്ക് ചെയ്തത് വഴിയാണ്. ടെഹ്‌റാനിലെ ഖമേനിയുടെ ഓഫീസില്‍ പ്രത്യേക യോഗം നടക്കുന്നുണ്ടെന്ന് മനസിലാക്കിയ ഇസ്രായേല്‍ ഇന്റലിജന്‍സ് ആക്രമണം അവിടേക്ക് കേന്ദ്രീകരിക്കുകയായിരുന്നു.

Also Read: Israel-Iran Conflict: എന്നോട്‌ മുട്ടാന്‍ ആരുണ്ടെടാ…കിം ഇറങ്ങിയാല്‍ 5 മിനിറ്റില്‍ യുദ്ധം തീരും

പാസ്ചര്‍ സ്ട്രീറ്റിന് സമീപമുള്ള ഏകദേശം ഒരു ഡസനോളം മൊബൈല്‍ ഫോണ്‍ ടവറുകളും ഇസ്രായേല്‍ തകര്‍ത്തു. ഇത് ഖമേനിയുടെ സുരക്ഷാ സേനയ്ക്ക് മുന്നറിയിപ്പ് ലഭിക്കുന്നതിന് വെല്ലുവിളിയായെന്നും റിപ്പോര്‍ട്ടിലുണ്ട്.

എന്നാല്‍ അമേരിക്കന്‍ സേനയ്ക്ക് ആരോ ഒരാള്‍ കൃത്യമായി വിവരങ്ങള്‍ കൈമാറിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഖമേനിയുടെ ജീവനെടുക്കാന്‍ അമേരിക്കയെ സഹായിച്ചത് മനുഷ്യ സ്രോതസാണെന്ന കാര്യം ബ്രിട്ടീഷ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

Follow Us