Special Rasa Kaalan: ഗുരുവായൂർ അമ്പലത്തിലെ പ്രശസ്തമായ രസകാളൻ വീട്ടിൽ തയ്യാറാക്കിയാലോ

Guruvayur Special Rasa Kalan Recipe: ഗുരുവായൂർ അമ്പലത്തിലെ പ്രശസ്തമായ രസകാളൻ നമ്മുടെ വീട്ടിലും ഉണ്ടാക്കാം. എങ്ങനെയെന്നും ഇതിന്റെ ചേരുവകൾ എന്തെല്ലാമെന്നും നോക്കാം.

Special Rasa Kaalan: ഗുരുവായൂർ അമ്പലത്തിലെ പ്രശസ്തമായ രസകാളൻ വീട്ടിൽ തയ്യാറാക്കിയാലോ

Rasa Kalan Recipe

Published: 

27 Sep 2025 17:43 PM

​ഗുരുവായൂർ ക്ഷേത്രത്തിലെ സദ്യ വളരെ പ്രസിദ്ധമാണ്. അതുകൊണ്ട് തന്നെ ഇതിന്റെ രുചി അറിയാൻ ലോകത്തിന്റെ പല കോണുകളിൽ നിന്നും ആളുകൾ ഇവിടെ എത്താറുണ്ട്. ഒരിക്കൽ ഇതിന്റെ രുചിയറിഞ്ഞവർ പിന്നീടൊരിക്കലും ആ സ്വാദ് മറന്നിട്ടുണ്ടാകില്ല. സദ്യയിലെ പ്രധാന വിഭവങ്ങളിൽ ഒന്നാണ് രസകാളൻ. ഇത് ഒരിക്കലെങ്കിലും കഴിച്ചവർ ഇതിന്റെ കൂട്ടെന്തായിരിക്കുമെന്ന് ചിന്തിച്ചിട്ടുമുണ്ടാകാം.

എന്നാൽ ഇനി അധികം ഓർത്ത് സമയം കളയേണ്ട. ഗുരുവായൂർ അമ്പലത്തിലെ പ്രശസ്തമായ രസകാളൻ നമ്മുടെ വീട്ടിലും ഉണ്ടാക്കാം. എങ്ങനെയെന്നും ഇതിന്റെ ചേരുവകൾ എന്തെല്ലാമെന്നും നോക്കാം.

ചേരുവകൾ

മത്തൻ – കാൽ കിലോ ചെറുതായി അരിഞ്ഞത്
കുമ്പളങ്ങ – കാൽ കിലോ ചെറുതായി അരിഞ്ഞത്
പച്ചമുളക് – 2 എണ്ണം നീളത്തിൽ അരിഞ്ഞത്
തേങ്ങ – അര കപ്പ്
ജീരകം – ഒരു സ്പൂൺ
പച്ചമുളക് – 2 എണ്ണം
തൈര് – ഒരു കപ്പ്‌
മോര് – ഒരു കപ്പ്‌
ഉപ്പ് – ആവശ്യത്തിന്
മഞ്ഞൾപ്പൊടി – കാൽ സ്പൂൺ
കുരുമുളകുപൊടി – കാൽ സ്പൂൺ
ചുവന്ന മുളകുചതച്ചത് – 3 സ്പൂൺ
കറി വേപ്പില – 2 തണ്ട് ജീരകപ്പൊടി – 1 സ്പൂൺ
വെണ്ണ – ഒരു സ്പൂൺ
കടുക് – 1 സ്പൂൺ

Also Read:ഇതായിരുന്നു അല്ലേ ആ രുചിരഹസ്യം! കല്യാണ വീട്ടിലെ ബിരിയാണി ഇത്ര സിംപിളോ?

തയാറാക്കുന്ന വിധം

ഒരു പാത്രത്തിൽ ചെറുതായി മുറിച്ച മത്തനും കുമ്പളങ്ങയും ഇട്ട് കൊടുക്കുക. ഇതിലേക്ക് നീളത്തിൽ അരിഞ്ഞുവച്ച പച്ചമുളക്, മോര്, ചതച്ച ചുവന്ന മുളക്, കുരുമുളകു പൊടി, മഞ്ഞൾപ്പൊടി, ഉപ്പ്, കറിവേപ്പില എന്നിവ ചേർത്തു നന്നായി വേവിച്ച് എടുക്കുക. ഈ സമയത്ത് മിക്സിയുടെ ജാറിൽ തേങ്ങ, പച്ചമുളക്, ജീരകം, രണ്ട് സ്പൂൺ തൈര് എന്നിവ ചേർത്തു നന്നായി അരച്ച് എടുക്കുക. ശേഷം വെന്ത പച്ചക്കറിയിലേക്ക് അരച്ച കൂട്ട് ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക. കുറുക്കിയ കറിയിലേക്കു കട്ട തൈരും ജീരകപ്പൊടിയും ചേർത്ത് ഇളക്കി യോജിപ്പിക്കുക. ഒരു ചീന ചട്ടിയിൽ വെണ്ണ ചേർത്തു ചൂടാകുമ്പോൾ കടുക്, ചതച്ച ചുവന്ന മുളക്, കറിവേപ്പില എന്നിവ ചേർത്തു വറത്തു കറിയിലേക്ക് ഒഴിക്കാം.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും