Healthy Dishes For Kids: കുട്ടികള്‍ക്ക് സ്‌കൂളിലേക്ക് ഇതൊന്ന് കൊടുത്തുവിടൂ; തരി പോലും ബാക്കി വയ്‌ക്കില്ല

Healthy Dishes Recipe:ഒരു തരി പോലും ബാക്കി വയ്‌ക്കാതെ കുട്ടികൾ കഴിക്കുന്ന സ്‌നാക്‌സ് പരിചയപ്പെടാം. സ്‌നാക്‌സ് ആയും ഉച്ചയ്ക്ക് കഴിക്കാനും ഒക്കെ ഒരുപോലെ ആരോഗ്യപ്രദമാണ് ഇത്.

Healthy Dishes For Kids: കുട്ടികള്‍ക്ക് സ്‌കൂളിലേക്ക് ഇതൊന്ന് കൊടുത്തുവിടൂ; തരി പോലും ബാക്കി വയ്‌ക്കില്ല

Vegetable Chapathi

Published: 

13 Jun 2025 13:08 PM

ഒരു പുതിയ സ്‌കൂള്‍ അദ്ധ്യയന വര്‍ഷം കൂടി ആരംഭിച്ചിരിക്കുകയാണ്. വീടുകളിലെ അടുക്കളയിൽ നല്ല രുചികരമായ ആ​രോ​ഗ്യകരമായ ഭക്ഷണങ്ങളാണ് കുട്ടികൾക്കായി ഒരുങ്ങുന്നത്. കുട്ടികള്‍ക്ക് പോഷകപ്രദമായ ആഹാരം അവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ലഞ്ച് ബോക്‌സിൽ കൊടുത്തുവിടുന്ന ഭക്ഷണങ്ങൾ കഴിക്കാൻ അമ്മമാർ പല അടവുകളും പയറ്റുന്ന കാഴ്ചയാണ് കാണുന്നത്.

എന്നാൽ ഇനി മുതൽ ആ പേടി മാറ്റാം. ഒരു തരി പോലും ബാക്കി വയ്‌ക്കാതെ കുട്ടികൾ കഴിക്കുന്ന സ്‌നാക്‌സ് പരിചയപ്പെടാം. സ്‌നാക്‌സ് ആയും ഉച്ചയ്ക്ക് കഴിക്കാനും ഒക്കെ ഒരുപോലെ ആരോഗ്യപ്രദമാണ് ഇത്.

Also Read:ആദ്യം അഹാന, ഇപ്പോഴിതാ നവ്യയും! വൈറലായ ഈ സ്പെഷൽ ഐറ്റം കഴിച്ചിട്ടുണ്ടോ?

വെജിറ്റബിൾ ചപ്പാത്തി

ആവശ്യമുള്ള സാധനങ്ങൾ

ചപ്പാത്തി – 2 എണ്ണം
ഉരുളക്കിഴങ്ങ് – 1 എണ്ണം
കാരറ്റ് – 1 എണ്ണം
ബീൻസ് – 4 എണ്ണം
കോളിഫ്‌ളവർ – 1/2 കപ്പ്
സവാള – 1 എണ്ണം
വെളുത്തുള്ളി – 4 അല്ലി
മല്ലിപ്പൊടി – 1 ടേബിൾ സ്പൂൺ
മുളകുപൊടി – 1/2 ടീസ്പൂൺ
കുരുമുളകുപൊടി – 1 ടീസ്പൂൺ
ഗരം മസാല – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – ആവശ്യത്തിന്
എണ്ണ – 1 ടേബിൾ സ്പൂൺ

തയ്യാറാക്കുന്നവിധം

ഇതിനായി മുകളിൽ പറഞ്ഞ പച്ചക്കറികളെല്ലാം കഴുകി ആവിയിൽ വേവിച്ചെടുക്കുക. എണ്ണ ചൂടാകുമ്പോൾ സവാളയും വെളുത്തുള്ളിയും വഴറ്റി മസാലപ്പൊടികൾ മൂപ്പിക്കുക. ശേഷം വെന്ത പച്ചക്കറികൾ ചേർത്ത് ചൂടാക്കി അതിലെ വെള്ളം വറ്റുമ്പോൾ അടുപ്പിൽ നിന്നും ഇറക്കിവയ്ക്കുക. ചപ്പാത്തിയിൽ ഈ വെജിറ്റബിൾ ഫില്ലിംഗ് വച്ച് ചുരുട്ടിയെടുക്കണം.വെജിറ്റബിൾ ചപ്പാത്തി റെഡി

ഡൈ വേണ്ട, നര മാറ്റാൻ ഒരു സ്പൂൺ വെളിച്ചെണ്ണ മതി
പൂനിലാവ് ഉദിച്ചതുപോലെ! പുതിയ ചിത്രങ്ങളുമായി മീനാക്ഷി
മുട്ടയും പാലും ഒരുമിച്ച് കഴിക്കാമോ! ഏതാണ് മികച്ചത്
പച്ചക്കറി ചുമ്മാതങ്ങു വേവിക്കല്ലേ, ഇത് ശ്രദ്ധിക്കൂ...
ട്രെയിനിൻ്റെ മേളിൽ കേറിയാൽ
പ്രതിപക്ഷനേതാവ് വോട്ട് രേഖപ്പെടുത്തി
കേന്ദ്രമന്ത്രി സുരേഷ് ഗോപി വോട്ട് ചെയ്യാൻ
ഗൂഡല്ലൂരിൽ ഒവിഎച്ച് റോഡിൽ ഇറങ്ങിയ കാട്ടാന