AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Alleppey Ashraf Apologizes to Dileep: ‘അദ്ദേഹത്തിനുണ്ടായ ഭീമമായ തകർച്ചയ്ക്ക് ആര് ഉത്തരവാദിത്വം പറയും? ദിലീപിനോട് നിരുപാധികം മാപ്പ് ചോദിക്കുന്നു’; ആലപ്പി അഷറഫ്

Alleppey Ashraf Apologizes to Dileep: നടിക്ക് ഇങ്ങനെ ഒരു അതിക്രമം സംഭവിച്ചു എന്നത് പച്ചയായ യാഥാർഥ്യമാണെന്നും എന്നാൽ കേസിൽ‍ ഗൂഡാലോചനക്കുറ്റം തെളിയിക്കാൻ സാധിക്കാത്തത് പ്രോസിക്യൂഷന്റെയും ഭരണകൂടത്തിന്റെയും പരാജയമാണ് എന്ന് ആലപ്പി അഷറഫ് പറയുന്നു.

Alleppey Ashraf Apologizes to Dileep: ‘അദ്ദേഹത്തിനുണ്ടായ ഭീമമായ തകർച്ചയ്ക്ക് ആര് ഉത്തരവാദിത്വം പറയും?  ദിലീപിനോട് നിരുപാധികം മാപ്പ് ചോദിക്കുന്നു’; ആലപ്പി അഷറഫ്
Dileep
sarika-kp
Sarika KP | Published: 10 Dec 2025 10:06 AM

മലയാള സിനിമ ലോകത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു നടി ആക്രമിക്കപ്പെട്ട കേസ്. കേസിൽ കഴിഞ്ഞ ദിവസമായിരുന്നു കോടതി വിധി വന്നത്. നടൻ ദിലീപ് കുറ്റക്കാരനല്ലെന്ന് കോടതി വിധിച്ചതോടെ ദിലീപിനോട് മാപ്പു ചോദിച്ച് സംവിധായകൻ ആലപ്പി അഷറഫ്. മുൻപ് ചാനൽ ചർച്ചകളിൽ ദിലീപിനെ നിശിതമായി വിമർശിച്ചതിനും വേദനിപ്പിക്കുന്ന പരാമർശങ്ങൾ നടത്തിയതിനുമാണ് ആലപ്പി അഷറഫ് ദിലീപിനോട് മാപ്പ് ചോദിച്ചത്. ആലപ്പി അഷറഫ് കണ്ടതും കേട്ടതും’ എന്ന അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

തനിക്ക് ദിലീപിനോട് വ്യക്തിപരമായി യാതൊരു വിരോധവുമില്ലെന്നും അദ്ദേഹം നല്ലൊരു കലാകാരൻ എന്ന നിലയിൽ ഇഷ്ടവുമായിരുന്നുവെന്നുമാണ് സംവിധായകൻ പറയുന്നത്. നടിക്ക് ഇങ്ങനെ ഒരു അതിക്രമം സംഭവിച്ചു എന്നത് പച്ചയായ യാഥാർഥ്യമാണെന്നും എന്നാൽ കേസിൽ‍ ഗൂഡാലോചനക്കുറ്റം തെളിയിക്കാൻ സാധിക്കാത്തത് പ്രോസിക്യൂഷന്റെയും ഭരണകൂടത്തിന്റെയും പരാജയമാണ് എന്ന് ആലപ്പി അഷറഫ് പറയുന്നു.

Also Read:സ്വകാര്യതയെ മാനിക്കണം; ഞങ്ങൾ ദാമ്പത്യം അവസാനിപ്പിക്കുന്നു, എല്ലാവർക്കും നന്ദി; വിവാഹമോചനം പ്രഖ്യാപിച്ച് ഹരിത!

സംഭവം നടന്നത് അറിഞ്ഞപ്പോൾ തന്നെ തനിക്ക് ദിലീപിനെ സംശയം തോന്നിയിരുന്നുവെന്നും ദിലീപുമായി അടുത്ത ബന്ധമുള്ള ചില മിമിക്രിക്കാർ ദുബായിൽ നടന്ന ഷോയിലെ സംഭവങ്ങളെക്കുറിച്ച് തനിക്ക് സൂചന നൽകിയിരുന്നു. ക്രിമിനൽ ഗൂഢാലോചനയുണ്ടെന്ന മഞ്ജു വാരിയരുടെ പരാമർശവും തന്റെ സംശയം കൂടുതൽ ബലപ്പെട്ടുവെന്നാണ് ആലപ്പി ആഷറഫ് പറയുന്നത്.

നമ്മുടെ നീതിന്യായ വ്യവസ്ഥയെ വിശ്വസിക്കുന്നതുകൊണ്ട് താൻ ഈ വിധിയെ അംഗീകരിക്കുകയും മാനിക്കുകയും ചെയ്യുന്നു. എന്നാൽ, കോടതി വിധിയോടെ അദ്ദേഹത്തിനുണ്ടായ ഭീമമായ തകർച്ചയ്ക്ക്, ജയിൽവാസം, അപമാനം, കരിയർ നശിപ്പിച്ചത്, ആര് ഉത്തരവാദിത്വം പറയുമെന്നാണ് ആലപ്പി അഷറഫ് പറയുന്നത്. താൻ പലപ്പോഴും ചാനൽ ചർച്ചകളിൽ ദിലീപിനെ നിശിതമായി വിമർശിച്ചിട്ടുണ്ടെന്നും അദ്ദേഹം നിരപരാധിയാണെന്ന് കോടതിയുടെ വിധിയിൽ വിശ്വസിച്ചുകൊണ്ട് തന്റെ ഭാഗത്തുനിന്നുണ്ടായ വേദനിപ്പിക്കുന്ന വാക്കുകളിൽ താൻ അദ്ദേഹത്തോട് നിരുപാധികം മാപ്പ് ചോദിക്കുന്നുവെന്നും അദ്ദേഹം പറയുന്നു.