AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

ഇവിടെ എംഎൽമാർക്ക് മൂന്നിരട്ടി ശമ്പള വർധന ,പെൻഷൻ 1.17 ലക്ഷം, ഞെട്ടിപ്പിച്ച പ്രഖ്യാപനം

മുഖ്യമന്ത്രി, മന്ത്രിമാർ, സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, പ്രതിപക്ഷ നേതാവ് എന്നിവരുടെ ശമ്പളവും മുൻ എംഎൽഎമാരുടെ പെൻഷനും ഏകദേശം മൂന്നിരട്ടിയായി വർദ്ധിപ്പിച്ചു

ഇവിടെ എംഎൽമാർക്ക് മൂന്നിരട്ടി ശമ്പള വർധന ,പെൻഷൻ 1.17 ലക്ഷം, ഞെട്ടിപ്പിച്ച പ്രഖ്യാപനം
Mla Salary ChangesImage Credit source: TV9 Network
arun-nair
Arun Nair | Published: 10 Dec 2025 10:17 AM

നിയമസഭാംഗങ്ങളെ ഞെട്ടിച്ച് വമ്പൻ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ഒരു സംസ്ഥാനം. അംഗങ്ങളുടെ പ്രതിമാസ ശമ്പളം ഒറ്റയടിക്ക് മൂന്നു മടങ്ങായാണ് വർധിപ്പിച്ചത്. ഇതോടെ 1.11 ലക്ഷം രൂപയായിരുന്ന ശമ്പളം 3.45 ലക്ഷം രൂപയായി ഉയർന്നു. എംഎൽഎമാർക്ക് രാജ്യത്ത് ലഭിക്കുന്ന ഏറ്റവും ഉയർന്ന ശമ്പളങ്ങളിൽ ഒന്നാണിത്. ഒഡീഷയാണ് ഞെട്ടിക്കുന്ന പ്രഖ്യാപനത്തിന് പിന്നിൽ. ശമ്പള വർധന മാത്രമല്ല 2024 ജൂൺ മുതൽ മുൻകാല പ്രാബല്യത്തോടെ ശമ്പളം നൽകുമെന്ന് പാർലമെൻ്ററി കാര്യ മന്ത്രി മുകേഷ് മഹാലിംഗ് പറഞ്ഞു. ശമ്പള വർദ്ധന പ്രാബല്യത്തിൽ വരുന്ന നാല് ബില്ലുകളും നിയമസഭ ഏകകണ്ഠമായി പാസാക്കി.

എംഎൽമാർക്ക് മാത്രമല്ല

മുഖ്യമന്ത്രി, മന്ത്രിമാർ, സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, പ്രതിപക്ഷ നേതാവ് എന്നിവരുടെ ശമ്പളവും മുൻ എംഎൽഎമാരുടെ പെൻഷനും ഏകദേശം മൂന്നിരട്ടിയായി വർദ്ധിപ്പിച്ചു. സിറ്റിംഗ് എംഎൽഎ മരിച്ചാൽ കുടുംബത്തിന് 25 ലക്ഷം രൂപ ധന സഹായം നൽകാനും എംഎൽഎമാർക്ക് അഞ്ച് വർഷത്തിലൊരിക്കൽ ശമ്പളം, അലവൻസുകൾ, പെൻഷൻ എന്നിവ വർദ്ധിപ്പിക്കുന്നതിനുള്ള വ്യവസ്ഥകളും ബില്ലുകളിൽ ഉൾപ്പെടുന്നു.

ഒഡീഷയിൽ എംഎൽഎമാരുടെ ശമ്പളം 1.11 ലക്ഷത്തിൽ നിന്ന് 3.45 ലക്ഷമായി ഉയർത്തി.മുഖ്യമന്ത്രി, മന്ത്രിമാർ, സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, പ്രതിപക്ഷ നേതാവ് എന്നിവരുടെ ശമ്പളവും മുൻ എംഎൽഎമാരുടെ പെൻഷനും ഏകദേശം മൂന്നിരട്ടിയായി വർദ്ധിപ്പിച്ചു.

സാധാരണ നിയമസഭാംഗത്തിൻ്റെ ശമ്പളം

നിലവിൽ ഒഡീഷ നിയമസഭയിലെ ഒരു സാധാരണ നിയമസഭാംഗത്തിന് ശമ്പളം, അലവൻസുകൾ, മറ്റ് സാമ്പത്തിക ആനുകൂല്യങ്ങൾ എന്നിവ ചേർത്ത് ഏകദേശം 3,45,000 രൂപ ലഭിക്കും, എംഎൽഎയുടെ ശമ്പളം 90,000 രൂപയാണ് / 75,000 രൂപ മണ്ഡലം/സെക്രട്ടേറിയൽ അലവൻസായും,യാത്രാ അലവൻസായി 50,000 രൂപയും, പുസ്തകങ്ങൾ, ജേണലുകൾ, ആനുകാലികങ്ങൾ എന്നിവയ്ക്കായി 10,000 രൂപയും, വൈദ്യുതി അലവൻസായും 20,000 രൂപയും, സ്ഥിര യാത്രാ അലവൻസായി 50,000 രൂപയും, മെഡിക്കൽ അലവൻസായും 35,000 രൂപയും, ടെലിഫോൺ അലവൻസായി 15,000 രൂപയും ലഭിക്കും എന്ന് ബില്ലിലെ വ്യവസ്ഥയിൽ പറയുന്നു.

1.17 ലക്ഷം രൂപ പെൻഷനായി

ഒരു മുൻ എംഎൽഎയ്ക്ക് 1.17 ലക്ഷം രൂപ പെൻഷനായി ലഭിക്കും, അതിൽ 80,000 രൂപ പെൻഷനും 25,000 രൂപ മെഡിക്കൽ അലവൻസും 12,500 രൂപ യാത്രാ അലവൻസും ഉൾപ്പെടുന്നു. ഓരോ ടേമിനും ഒരു എംഎൽഎയ്ക്ക് 3,000 രൂപ അധികമായി ലഭിക്കും. പാസാക്കിയ ബില്ലുകൾ പ്രകാരം മുഖ്യമന്ത്രിക്ക് പ്രതിമാസം 3,74,000 രൂപയും നിയമസഭാ സ്പീക്കറിനും ഉപമുഖ്യമന്ത്രിക്കും 3,68,000 രൂപയും ഡെപ്യൂട്ടി സ്പീക്കറിനും സഹമന്ത്രിക്കും 3,56,000 രൂപ വീതവും കാബിനറ്റ് മന്ത്രിമാർക്കും പ്രതിപക്ഷ നേതാവിനും പ്രതിമാസം 3,62,000 രൂപ വീതവും ലഭിക്കും. സർക്കാർ ചീഫ് വിപ്പിനും ഡെപ്യൂട്ടിക്കും യഥാക്രമം 3,62,000 രൂപയും 3,50,000 രൂപയും പ്രതിമാസം ലഭിക്കും.