Navya Nairs Chocolate Strawberry: ആദ്യം അഹാന, ഇപ്പോഴിതാ നവ്യയും! വൈറലായ ഈ സ്പെഷൽ ഐറ്റം കഴിച്ചിട്ടുണ്ടോ?
Viral Chocolate Strawberry Delight Desserts:ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ, ഒരു സ്റ്റാളിൽ നിന്ന് ഈ ഡിസർട്ട് വാങ്ങുന്നതും ആസ്വദിച്ച് കഴിക്കുന്നതും കാണാം. ലണ്ടനിൽ വരാത്തവർക്ക് പോലും ഈ ഡിസർട്ട് സുപരിചിതമാണ്.
നിരവധി താരങ്ങളുടെ പ്രിയപ്പെട്ട അവധിക്കാല യാത്രയിലെ പ്രധാന ഇടമാണ് ലണ്ടൻ. ബിഗ് ബെന്നും ലണ്ടൻ ഐയും ടവർ ബ്രിഡ്ജുമെല്ലാം താരങ്ങൾ പങ്കുവയ്ക്കുന്ന ചിത്രങ്ങളിലൂടെ എല്ലാവർക്കും പരിചിതമാണ്. ഇപ്പോഴിതാ നടി നവ്യ നായർ ഈയിടെ നടത്തിയ ലണ്ടൻ യാത്രയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നഗരത്തിലെ സുന്ദരമായ കാഴ്ചകൾക്ക് പുറമെ മാധുര്യമാര്‍ന്ന ഒരു അനുഭവം കൂടി പങ്കുവച്ചു. ലണ്ടനിലെ വൈറല്‍ ആയ “ചോക്ലേറ്റ് സ്ട്രോബെറി” യുടെ വിഡിയോ ആണ് നവ്യ പങ്കുവച്ചത്.
ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ, ഒരു സ്റ്റാളിൽ നിന്ന് ഈ ഡിസർട്ട് വാങ്ങുന്നതും ആസ്വദിച്ച് കഴിക്കുന്നതും കാണാം. ലണ്ടനിൽ വരാത്തവർക്ക് പോലും ഈ ഡിസർട്ട് സുപരിചിതമാണ്. ഈ ഐറ്റം ഇത്രയധികം പ്രശസ്തമാകാൻ പ്രധാന കാരണം സോഷ്യൽ മീഡിയയാണ്, പ്രത്യേകിച്ച് ടിക് ടോക്ക്. ഇന്ത്യൻ ഫുഡ് ഇൻഫ്ലുവൻസർമാരായ ശിവേഷ് ഭാട്ടിയ, സലോണി കുക്രേജ എന്നിവർ ലണ്ടൻ യാത്രയിൽ ഈ ഡിസർട്ട് പരീക്ഷിച്ച് വിഡിയോകൾ പങ്കുവച്ചത് ഇന്ത്യയില്‍ ഇതിന് വലിയ പ്രചാരം നൽകി. അവർ ഈ ഡിസർട്ട് വീട്ടിൽ ഉണ്ടാക്കുന്ന രീതികളും പങ്കുവച്ചിരുന്നു.
ഇതിനു മുൻപ് ലണ്ടൻ യാത്രയ്ക്കിടെ നടി അഹാന കൃഷ്ണയും ഇതിന്റെ വീഡിയോ പങ്കുവച്ചിരുന്നു. ബോറോ മാർക്കറ്റിൽ നിന്ന് ഈ ചോക്ലേറ്റ് സ്ട്രോബെറി ഡിസർട്ട് വാങ്ങി കഴിക്കുന്ന വീഡിയോ ആണ് അഹാന പങ്കുവച്ചത്. സ്ട്രോബെറിക്ക് മുകളിൽ ക്രീമി ചോക്ലേറ്റ് ഒഴിച്ച “സ്ട്രോബെറി ആൻഡ് ചോക്ലേറ്റ് പോട്ട്” ആസ്വദിക്കുന്നതും, അത് സൂപ്പർ ആണെന്ന് പറയുന്നതും വീഡിയോയിലുണ്ട്.
View this post on Instagram
വളരെ സിമ്പളായ ഡിസർട്ടാണിത്. ഒരു കപ്പിൽ ഫ്രഷായി നിറച്ച് വച്ച സ്ട്രോബെറികളിലേക്ക് ചൂട് ചോക്ലേറ്റ് നന്നായി ഒഴിച്ചു നൽകുന്നതാണ് ഈ ഡിസർട്ട്. ചിലപ്പോൾ മുകളിൽ പിസ്തയോ മറ്റ് നട്‌സോ വിതറാറുണ്ട്. സ്ട്രോബെറിയുടെ ചെറിയ പുളിയും ചോക്ലേറ്റിന്‍റെ മധുരവുമാണ് ഈ ഡിസർട്ട് വ്യത്യസ്തമാക്കുന്നത്.ലണ്ടനിലെ ബോറോ മാർക്കറ്റിലാണ് ഈ ഡിസർട്ട് ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.