Kerala Fish Molee Recipe: ഈ കറിയെ വെല്ലാന്‍ ആരുണ്ട്? തേങ്ങാപ്പാൽ തിളപ്പിച്ചതിൽ നെയ്മീൻ ചേർത്തൊരു ഫിഷ്മോളി
Kerala Fish Molee Recipe:സാധാരണ മീൻ കറിയിൽ നിന്ന് വ്യത്യസ്തമായി തയ്യാറാക്കുന്ന ഫിഷ് മോളി എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.
കേരളത്തിന്റെ നാടൻ വിഭവങ്ങളിൽ ഒന്നാണ് ഫിഷ് മോളി അഥവ മീൻ മോളി. നല്ല ദശയുള്ള മീൻ കഷ്ണങ്ങൾ കറിവേപ്പില, ഇഞ്ചി, പച്ചമുളക്, മഞ്ഞൾ എന്നിവ ചേർത്ത് തേങ്ങാപ്പാലിൽ വേവിച്ചാണ് മോളി തയ്യാറാക്കുന്നത്. സാധാരണ അപ്പം, ഇഡ്ഡിയപ്പം, ചോറ് എന്നിവയ്ക്കൊപ്പമാണ് ഇത് കഴിക്കാറുള്ളത്. ചിക്കൻ സ്റ്റൂവിന് സമാനമായ രുചിയാണ് ഇതിനും. സാധാരണ മീൻ കറിയിൽ നിന്ന് വ്യത്യസ്തമായി തയ്യാറാക്കുന്ന ഫിഷ് മോളി എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.
ചേരുവകൾ
നെയ്മീൻ
ഉപ്പ്
കുരമുളകുപൊടി
മഞ്ഞൾപ്പൊടി
വെളിച്ചെണ്ണ
സവാള
ചുവന്നുള്ളി
ഇഞ്ചി
വെളുത്തുള്ളി
പച്ചമുളക്
തേങ്ങ
കറിവേപ്പില
മഞ്ഞൾപ്പൊടി
മല്ലിയില
ഗരംമസാല
കുരുമുളകുപൊടി
തേങ്ങാപ്പാൽ
തക്കാളി
Also Read:സിംപിളായി രുചിയൂറും ചിക്കൻ അച്ചാർ തയ്യാറാക്കിയാലോ? പ്ലേറ്റ് കാലിയാകുന്ന വഴി അറിയില്ല
തയ്യാറാക്കുന്ന വിധം
നന്നായി കഴുകി വൃത്തിയാക്കിയ നെയ്മീൻ മീനിലേയ്ക്ക് അര ടീസ്പൂൺ ഉപ്പും, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും, അര ടീസ്പൂൺ കുരുമുളകും ചേർത്ത് പുരട്ടി മാറ്റി വെയ്ക്കുക. ഇതിനു ശേഷം ഒരു പാൻ അടുപ്പിലേക്ക് വച്ച് ഇതിലേക്ക് രണ്ട് ടേബിൾസ്പൂൺ എണ്ണയൊഴിച്ചു ചൂടാക്കി മീൻ വറുത്ത് മാറ്റുക. ഇതേ എണ്ണയിലേക്ക് ഇടത്തരം വലിപ്പമുള്ള സവാളയും, ആറ് ചുവന്നുള്ളിയും ഘനം കുറച്ച് അരിഞ്ഞതു ചേർത്ത് വഴറ്റുക.ഇവ വെന്തു വരമ്പോൾ ഒന്നര ടേബിൾസ്പൂൺ ഇഞ്ചിയും വെളുത്തുള്ളിയും അരച്ചതും, നാലോ അഞ്ചോ പച്ചമുളക് നീളത്തിൽ അരിഞ്ഞത്, കാൽ കപ്പ് തേങ്ങ കഷ്ണം, അൽപ്പം കറിവേപ്പില എന്നിവ ചേർത്ത് വേവിക്കുക.
കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, അര ടീസ്പൂൺ മല്ലിപ്പൊടി, അര ടീസ്പൂൺ ഗരം മസാല, അര ടീസ്പൂൺ കുരുമുളകുപൊടി ഒരു ടീസ്പൂൺ ഉപ്പ് എന്നിവ ചേർത്തിളക്കുക. ശേഷം തേങ്ങയുടെ രണ്ടാം പാൽ ഒരു കപ്പ് ഒഴിച്ച് ഇടത്തരം തീയിൽ അടച്ചു വെച്ച് വേവിക്കുക. ഇതിലേയ്ക്ക് നേരത്തെ വറുത്തു വെച്ചിരിക്കുന്ന മീൻ ചേർത്തുകൊടുക്കുക. ഇത് മൂന്ന് മിനിറ്റ് ചെറു തീയിൽ മൂന്ന് മിനിറ്റ് അടച്ചു വെച്ച് വേവിക്കുക. തിളച്ചു വരുമ്പോൾ ഒരു വലിയ തക്കാളി വട്ടത്തിൽ അരിഞ്ഞതു ചേർത്ത് അടച്ചു വെയ്ക്കുക. രണ്ട് മിനിറ്റിനു ശേഷം തേങ്ങയുടെ ഒന്നാം പാൽ ചേർത്ത് അടുപ്പിൽ നിന്നും മാറ്റാം