AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Hotels food safety: വയറ് കേടാകാതെ ഹോട്ടൽ ഭക്ഷണം കഴിക്കണോ? അറിയാത്ത ഹോട്ടലുകൾ പരീക്ഷിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

How to eat food from outside: ലളിതമായ മുൻകരുതലുകൾ സ്വീകരിക്കുന്നതിലൂടെ പുറത്തുനിന്നുള്ള ഭക്ഷണം ആസ്വദിക്കുമ്പോഴും ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സാധിക്കുമെന്ന് ആരോഗ്യവിദഗ്ധർ ഓർമ്മിപ്പിക്കുന്നു.

Hotels food safety: വയറ് കേടാകാതെ ഹോട്ടൽ ഭക്ഷണം കഴിക്കണോ? അറിയാത്ത ഹോട്ടലുകൾ പരീക്ഷിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
Hotel FoodImage Credit source: PTI
aswathy-balachandran
Aswathy Balachandran | Published: 18 Jul 2025 16:26 PM

കൊച്ചി: ഹോട്ടൽ ഭക്ഷണം കഴിക്കുമ്പോഴും പുറത്തുനിന്ന് അറിയാത്ത സ്ഥലങ്ങളിൽ നിന്ന് കഴിക്കേണ്ടി വരുമ്പോഴും പലപ്പോഴും ആരോഗ്യപ്രശ്നങ്ങൾ നമ്മെ അലട്ടാറുണ്ട്. വഴിയോര കച്ചവടക്കാരിൽ നിന്നും അറിയാത്ത ഹോട്ടലുകളിൽ നിന്നും ഭക്ഷണം കഴിക്കുമ്പോൾ അതീവ ജാഗ്രത പുലർത്തേണ്ടത് അത്യാവശ്യമാണ്. ഭക്ഷ്യവിഷബാധ പോലുള്ള ഗുരുതരമായ അവസ്ഥകൾ ഒഴിവാക്കാൻ ചില ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതിയെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

 

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

 

  • ഭക്ഷണം കഴിക്കുന്ന സ്ഥലത്തിന്റെ പൊതുവായ ശുചിത്വം എപ്പോഴും ശ്രദ്ധിക്കണം. അതായത് മേശകൾ പാത്രം കഴുകുന്ന സ്ഥലങ്ങൾ എന്നിവ വൃത്തിയുണ്ട് എന്ന് നിരീക്ഷിക്കുക. ജീവനക്കാരുടെ വസ്ത്രധാരണം, വൃത്തി, ഭക്ഷണം കൈകാര്യം ചെയ്യുന്ന രീതി എന്നിവയും പ്രധാനമാണ്.
  • ചൂടുള്ള ഭക്ഷണം ചൂടോടെയും തണുത്ത ഭക്ഷണം നല്ല തണുപ്പിലും വിളമ്പുന്നുണ്ടോ എന്ന് ഉറപ്പിക്കണം. ഇളം ചൂടുള്ള ഭക്ഷണത്തിൽ ബാക്ടീരിയയുടെ സാന്നിധ്യം ഉണ്ടാവാൻ സാധ്യതയുണ്ട്.
  • എപ്പോഴും സീൽ ചെയ്ത കുപ്പി വെള്ളം മാത്രം കുടിക്കാൻ ശ്രമിക്കുക. ഐസ് ഉപയോഗിക്കുമ്പോൾ അത് ശുദ്ധീകരിച്ച വെള്ളത്തിൽ നിന്നാണോ എന്ന് ഉറപ്പില്ലെങ്കിൽ ഒഴിവാക്കുക.
  • തിളപ്പിച്ച വെള്ളത്തിൽ ചായയും കാപ്പിയും സുരക്ഷിതമാണ്.
  • തൊലി കളഞ്ഞ ശേഷം കഴിക്കാവുന്ന ഓറഞ്ച് വാഴപ്പഴം പോലുള്ളവ മാത്രം തിരഞ്ഞെടുക്കുക. സാലഡുകളും അറിയാത്ത പഴങ്ങളും കഴിവതും ഒഴിവാക്കുക.
  • ഒരു ഹോട്ടലിൽ കയറുന്നതിനു മുൻപ് ഓൺലൈൻ പ്ലാറ്റ്ഫോമുകളിലെ അഭിപ്രായങ്ങൾ പരിശോധിക്കുന്നത് നല്ലതാണ്. പ്രാദേശികമായ ആളുകളോട് സുരക്ഷിതമായ ഭക്ഷണശാലകളെ കുറിച്ച് ചോദിച്ചറിയുന്നതും ഉത്തമം.
  • ഭക്ഷണം കഴിക്കുന്നതിനു മുൻപ് കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക അല്ലെങ്കിൽ ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കണം.

ലളിതമായ മുൻകരുതലുകൾ സ്വീകരിക്കുന്നതിലൂടെ പുറത്തുനിന്നുള്ള ഭക്ഷണം ആസ്വദിക്കുമ്പോഴും ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സാധിക്കുമെന്ന് ആരോഗ്യവിദഗ്ധർ ഓർമ്മിപ്പിക്കുന്നു.