Kallappam And Palappam: കല്ലപ്പം, കള്ളപ്പം, പാലപ്പം…. സംഭവം അപ്പമാണ്.. പക്ഷെ ട്വിസ്റ്റ് ഇവിടെല്ലാം…
Guide to Kallappam and Palappam Recipes: കേരളീയ ക്രിസ്ത്യൻ പാചകരീതികളിലെ പരമ്പരാഗതമായ പലഹാരങ്ങളാണ് ഇവ മൂന്നും. അരിമാവ് വച്ച് ഉണ്ടാക്കുന്ന ഇവയ്ക്ക് രൂപത്തിൽ സാമ്യമുണ്ടെങ്കിലും, ചേരുവകളിലും പാചക രീതികളിലും പേരിലും ചില വ്യത്യാസങ്ങളുണ്ട്.
അപ്പവും കറിയും മലയാളിയ്ക്ക് എന്നും ഒരു വികാരമാണ്. അപ്പത്തെ തന്നെ കേരളത്തിന്റെ പല ഇടങ്ങളിൽ ചെന്നാൽ പല പേരുകളിൽ കാണാം. അപ്പോഴെല്ലാം ഇതെന്ത്.. നമ്മുടെ അപ്പമല്ലേ സാധനം എന്നോർത്ത് ഉള്ളിൽ പുഛിക്കാറില്ലേ? പക്ഷെ പല പേരുകൾ പോലെ ഈ അപ്പങ്ങളും വ്യത്യസ്തമാണ്. പൊതുവേ കല്ലപ്പം, കള്ളപ്പം, പാലപ്പം എന്നീ പേരുകളിലാണ് ഇതിന് വ്യത്യസങ്ങളുള്ളത്.
കേരളീയ ക്രിസ്ത്യൻ പാചകരീതികളിലെ പരമ്പരാഗതമായ പലഹാരങ്ങളാണ് ഇവ മൂന്നും. അരിമാവ് വച്ച് ഉണ്ടാക്കുന്ന ഇവയ്ക്ക് രൂപത്തിൽ സാമ്യമുണ്ടെങ്കിലും, ചേരുവകളിലും പാചക രീതികളിലും പേരിലും ചില വ്യത്യാസങ്ങളുണ്ട്.
കള്ളപ്പം
അരിമാവിൽ പുളിപ്പിക്കാനായി കള്ളാണ് ഉപയോഗിക്കുത്. കള്ളപ്പത്തിൻ്റെ ഏറ്റവും വലിയ പ്രത്യേകത ഇതുതന്നെ.
പുളിച്ച രുചിയോടുകൂടിയ, മൃദലമായ കള്ളപ്പം അഥവാ വെള്ളയപ്പം, സാധാരണയായി ദോശ ചുടുന്നതുപോലെ കട്ടിയുള്ള അപ്പച്ചട്ടിയിൽ അല്ലെങ്കിൽ കല്ലിൽ ചുട്ടെടുക്കുന്ന രീതിയും ഉണ്ട്.
Also read – ശർക്കര പാത്രത്തിൽ അല്പം അരി പൊതിഞ്ഞ് വയ്ക്കൂ; ഇങ്ങനെ സൂക്ഷിച്ചാൽ
പാലപ്പം
പുളിപ്പിക്കാൻ പ്രധാനമായും ഈസ്റ്റ് അല്ലെങ്കിൽ തേങ്ങാ വെള്ളം ഉപയോഗിക്കുന്നതാണ് ഇതിലെ വ്യത്യാസം. അരിമാവിനൊപ്പം തേങ്ങാപ്പാലും ചേർക്കുന്നത് രുചി കൂട്ടുന്നു. നേരിയ മധുരവും മൃദുത്വവുമുള്ള അപ്പമാണിത്. നടുക്ക് കട്ടിയുള്ളതും, വശങ്ങൾ നേർത്ത വലക്കണ്ണികൾ പോലെ ക്രിസ്പിയായിട്ടുള്ളതുമാണ് പാലപ്പത്തിൻ്റെ രൂപം. ഇത് അപ്പച്ചട്ടിയിൽ മാവ് ഒഴിച്ച് ചുറ്റിച്ചെടുത്താണ് ഉണ്ടാക്കുന്നത്.
കല്ലപ്പം
കല്ലപ്പം എന്ന പേര് ചിലപ്പോൾ കള്ളപ്പത്തെ മറ്റൊരു തരം അപ്പത്തെയോ സൂചിപ്പിക്കുന്നതാണ്. ഇത് കള്ളപ്പം പോലെ കട്ടിയുള്ളതും സ്പോഞ്ചിയുമായ അപ്പമായിരിക്കും. അരിപ്പൊടി കുഴച്ച് പരത്തി കല്ലിൽ ചുട്ടെടുക്കുന്ന കട്ടിയുള്ള റൊട്ടി പോലെയുള്ള ഒരു പലഹാരത്തെയും കല്ലപ്പം എന്ന് വിളിക്കാറുണ്ട്. ചില പ്രദേശങ്ങളിൽ ചെറിയുള്ളി അല്ലെങ്കിൽ വെളുത്തുള്ളി ചിരകിയ തേങ്ങ ജീരകം എന്നിവ ഇതിൽ ചേർക്കും.