Mrinal Das: ഒരാഴ്ച റെസ്റ്റോറൻ്റിൽ നിന്ന് ഈച്ചയെ കണ്ടുപിടിക്കൂ; ശമ്പളം നിങ്ങൾക്ക് തീരുമാനിക്കാം: വെല്ലുവിളിച്ച് മൃണാൾ ദാസ്
Mrinal Das About Flies In Her Restaurant: തൻ്റെ റെസ്റ്റോറൻ്റുകളിൽ ഒരാഴ്ച നിന്ന് ഈച്ചയെ കണ്ടുപിടിക്കൂ എന്ന് വെല്ലുവിളിച്ച് മൃണാൾ ദാസ്. ശമ്പളം നിങ്ങൾക്ക് തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു.
തൻ്റെ ഹോട്ടലിൽ ഈച്ചയുണ്ടെന്ന ആരോപണങ്ങളോട് പ്രതികരിച്ച് ഫുഡ് വ്ലോഗറും ഹംഗ്രി മൃണാൾ എന്ന റെസ്റ്റോറൻ്റ് ശൃംഖലയുടെ ഉടമയുമായ മൃണാൾ ദാസ്. തൻ്റെ രണ്ട് റെസ്റ്റോറൻ്റുകളിലും ഒരാഴ്ച നിന്ന് ഈച്ചയെ കണ്ടുപിടിക്കൂ എന്ന് മൃണാൾ ദാസ് വെല്ലുവിളിച്ചു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മൃണാളിൻ്റെ വെല്ലുവിളി.
“ഈച്ച ഒരു പ്രോപ്പർട്ടിയാണ്. ഒരു സാധനമാണ്. ഞാൻ പറയുകയാണ്, അവിടെ ഒരു ക്ലോക്കുണ്ടെന്ന്. നിങ്ങൾ നോക്കുമ്പോ അവിടെ ഒരു ക്ലോക്കില്ലേ? ഒരു കാര്യം ചെയ്യാം. നിങ്ങൾ ഒരാളെ കണ്ടുപിടിച്ചോ. ഒരാഴ്ച അവിടെ സ്പെൻഡ് ചെയ്യട്ടെ. അവിടെ മാത്രമല്ല, തൃപ്പൂണിത്തുറ റെസ്റ്റോറൻ്റിലും സ്പെൻഡ് ചെയ്യട്ടെ. ഒരാഴ്ചയ്ക്ക് അയാളുടെ ശമ്പളം നിങ്ങൾ തീരുമാനിച്ചോ, ഞാൻ കൊടുക്കാം. ഈച്ചയെ കണ്ടുപിടിക്ക് സാർ.”- മൃണാൾ ദാസ് പറഞ്ഞു.




“ഈച്ചയുടെ കാര്യത്തിൽ അവിടെ ഈച്ചയില്ലെന്ന് ഞാൻ ആരോടും പറഞ്ഞിട്ടില്ല. ഞാൻ പറയുന്നത് എന്തെന്നാൽ, നിങ്ങൾ നാളെ അവിടെ പോയാൽ നിങ്ങൾക്ക് ഏതൊരു സാധാരണ, കൊച്ചിയിലെ ഒരു ബിൽഡിംഗിൽ കാണുന്നതിൽ കൂടുതൽ കാണാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല. കാരണം ഈ കഴിഞ്ഞ ആഴ്ച എല്ലാ ദിവസവും ഞാനവിടെ ഉണ്ടായിരുന്നു. നിങ്ങൾക്ക് അത് കണ്ടുപിടിക്കാൻ കഴിയില്ല എന്നല്ല. കണ്ടുപിടിച്ചാൽ അതിനും കൂടി പരിഹാരം കാണാമെന്നാണ്. ഞാൻ നോക്കിയിട്ട് ഈ കഴിഞ്ഞ ഒരാഴ്ച ഇങ്ങനെ ഒരു പ്രശ്നം കണ്ടില്ല. ഇതൊക്കെ ഹെല്പാണ്.”- അദ്ദേഹം തുടർന്നു.
ഫൂഡ് വ്ലോഗിംഗിലൂടെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയനായ മൃണാൽ ദാസ് തൃപ്പൂണിത്തുറയിലും ഇടപ്പള്ളിയിലുമാണ് റെസ്റ്റോറൻ്റുകൾ സ്ഥാപിച്ചത്. മുൻപ് റെസ്റ്റോറൻ്റുകളെ നിശിതമായി വിമർശിച്ചിരുന്ന മൃണാളിൻ്റെ റെസ്റ്റോറൻ്റിനെതിരെയും വിമർശനങ്ങൾ ശക്തമാണ്. ഇതിൽ ഒന്നാണ് റെസ്റ്റോറൻ്റിൽ ഈച്ചശല്യം ഉണ്ടെന്നത്.