AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Cookies Recipes: കുട്ടിക്കുറുമ്പന്‍മാര്‍ക്ക് സ്കൂളിൽ കൊണ്ടുപോകാൻ സ്വാദേറും കുക്കീസ് ആയാലോ?

വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന സ്വാദേറും കുക്കീസ് വീട്ടിൽ‌ ഉണ്ടാക്കാം. 

Cookies Recipes: കുട്ടിക്കുറുമ്പന്‍മാര്‍ക്ക് സ്കൂളിൽ കൊണ്ടുപോകാൻ സ്വാദേറും കുക്കീസ് ആയാലോ?
CookiesImage Credit source: FREEPIK
Sarika KP
Sarika KP | Published: 09 Sep 2025 | 08:43 PM

സ്കൂളിൽ കൊണ്ടുപോകാൻ സ്‌പെഷ്യല്‍ എന്തൊണെന്ന് ചോദിക്കുന്ന കുട്ടിപട്ടാളത്തിന് ഇഷ്ടമാകുന്ന നല്ല അടിപൊളി കുക്കീസ് തയ്യാറാക്കിയാലോ? വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന സ്വാദേറും കുക്കീസ് വീട്ടിൽ‌ ഉണ്ടാക്കാം.

ചോക്ലേറ്റ് ചിപ്പ് കുക്കീസ്

ചേരുവകൾ
ബട്ടർ – 160 ഗ്രാം
ബ്രൗൺഷുഗർ – 65 ഗ്രാം
പഞ്ചസാര – 85 ഗ്രാം
മുട്ട – 1
വാനില എസ്സൻസ്‌ – 1 ടീസ്പൂൺ
മൈദ – 200 ഗ്രാം
ബേക്കിങ് പൗഡർ – അര ടീസ്പൂൺ
ഉപ്പ്‌ – ഒരു നുള്ള്
ഡാർക്ക് ചോക്ലേറ്റ്‌ – 50 ഗ്രാം
ഡാർക്ക് ചോക്ലേറ്റ് – 60 ഗ്രാം
വൈറ്റ് ചോക്ലേറ്റ് ചിപ്സ് – 60 ഗ്രാം

Also Read:വെറും കോഴി കറിയല്ല, തലവേദന മുതൽ ക്ഷയരോഗം വരെ ഭേദമാക്കും ഈ കരിങ്കോഴി കറി

തയാറാക്കുന്ന വിധം

ഒരു ബൗളിലേക്ക് ബട്ടറും ബ്രൗൺഷുഗറും പഞ്ചസാരയും ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കുക. ഇതിലേക്ക് ഒരു മുട്ടയും വാനില എസൻസും ചേർത്ത് നന്നായി യോജിപ്പിച്ച ശേഷം മൈദയും ബേക്കിങ് പൗഡറും അരിച്ചു ചേർക്കാം. ഇതിലേക്ക് ഉപ്പ് ചേർക്കുക. ഇതിലേക്ക് ഡാർക്ക് ചോക്ലേറ്റ് ചെറിയ കഷണങ്ങളാക്കി ഇട്ട് കൊടുക്കുക. ഇത് യോജിപ്പിച്ചതിനു ശേഷം ഡാർക്ക് ചോക്ലേറ്റ് ചിപ്സും വൈറ്റ് ചോക്ലേറ്റ് ചിപ്സും ചേർത്തു കൊടുക്കാം. ഇത് ഇനി ഒരു അര മണിക്കൂർ ഫ്രിജിൽ വയ്ക്കാം. ഇതിൽ നിന്ന് ഒരേ വലുപ്പത്തിൽ ഉരുളകൾ ആക്കിയെടുത്ത് ബട്ടർപേപ്പർ ഇട്ട ബേക്കിങ് ട്രേയിൽ വച്ചു കൊടുക്കാം. കുറച്ച് ചോക്ലേറ്റ് ചിപ്സുകൾ എടുത്ത് ഉരുളകളുടെ മുകളിൽ ഇട്ട് കൊടുക്കാം. ഇനി ഈ ട്രേ മുപ്പത് മിനിറ്റ് ഫ്രിജിൽ വയ്ക്കാം. അതിനുശേഷം ഇത് 180℃ൽ 15 മിനിറ്റ് ബേക്ക് ചെയ്തെടുക്കാം.