AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Baby Feeding Tips : ‘ഒരു വയസ്സു വരെ മുട്ടയുടെ മഞ്ഞ മാത്രം’; കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം കൊടുക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

Baby Feeding Tips : ചെറിയ കുട്ടികൾക്ക് ഭക്ഷണം കൊടുക്കുമ്പോൾ വളരെയേറെ ശ്രദ്ധിക്കണം. കുട്ടിയുടെ വളർച്ചയ്ക്ക് ആവശ്യമായ എല്ലാ ഘടകങ്ങളും നൽകാൻ പ്രത്യേക ശ്രദ്ധ വേണം.

Baby Feeding Tips : ‘ഒരു വയസ്സു വരെ മുട്ടയുടെ മഞ്ഞ മാത്രം’; കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം കൊടുക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
Baby Feeding TipsImage Credit source: Virojt Changyencham/Moment/Getty Images
sarika-kp
Sarika KP | Published: 11 Sep 2025 17:34 PM

ആറ് മാസത്തിനു ശേഷം മുലപ്പാലിനൊപ്പം മറ്റ് ഭക്ഷണങ്ങൾ നൽകേണ്ടത് കുട്ടിയുടെ ആരോ​ഗ്യത്തിനു വളരെയേറെ പ്രാധാന്യമാണ്. എന്നാൽ ചെറിയ കുട്ടികൾക്ക് ഭക്ഷണം കൊടുക്കുമ്പോൾ വളരെയേറെ ശ്രദ്ധിക്കണം. കുട്ടിയുടെ വളർച്ചയ്ക്ക് ആവശ്യമായ എല്ലാ ഘടകങ്ങളും നൽകാൻ പ്രത്യേക ശ്രദ്ധ വേണം. വളർച്ചയുടെ തുടക്കത്തിൽ കുട്ടികൾക്ക് ഏറ്റവും ആവശ്യം ഇരുമ്പ് സമൃദ്ധമായ ആഹാരങ്ങളാണ്. ഇതിനായി പയർവർഗങ്ങൾ, പച്ചക്കറികൾ, മുട്ടമഞ്ഞ എന്നിവ ശീലമാക്കുന്നത് നല്ലതാണ്.

ഇതിനു പുറമെ പാൽ, പാലുൽപന്നങ്ങളിലും അടങ്ങിയിരിക്കുന്ന കാൽസ്യവും കുഞ്ഞിന് ഏറെ ആവശ്യമാണ്. സിങ്ക്, മഗ്നീഷ്യം, മറ്റു വൈറ്റമിനുകൾ എന്നിവയും കുട്ടികളുടെ വളർച്ചയ്ക്ക് അത്യാവശ്യമാണ്. ഇതിനായി നട്സ്, പഴങ്ങൾ, പച്ചക്കറികൾ, മീൻ, ഇറച്ചി തുടങ്ങിയവയും കുട്ടികൾക്ക് നൽകാൻ ശ്രമിക്കുക.

Also Read:നട്ടുച്ചക്ക്… കത്തി നിൽക്കുന്ന വെയിലത്ത് ഐസ്ക്രീം കഴിക്കുമ്പോൾ ശ്രദ്ധിക്കുക

അതേസമയം ചില ആഹാരങ്ങൾ കുട്ടികൾക്ക് നൽകരുത്. ഇത് ​ഗ്യാസ പോലുള്ള പ്രശ്നങ്ങൾക്ക് കാരണമാകുന്നു. കോളിഫ്ളവർ, ബീറ്റ്റൂട്ട് തുടങ്ങിയവ കുട്ടികൾക്ക് നൽകുന്നത്ല ഒഴിവാക്കുക. ഫ്രൂട്ട് ജ്യൂസ് നൽകുന്നതിനു പകരം പഴങ്ങൾ വേവിച്ചോ മിക്സിയിൽ അടിച്ചോ കൊടുക്കുന്നതാണ് ഉത്തമം. പഞ്ചസാര ഒഴിവാക്കാം. ഉപ്പ് അൽപം ആകാം.

  • കുട്ടിയുടെ പ്രായം അനുസരിച്ചു വേണം ഭക്ഷണത്തിന്റെ കട്ടി നിശ്ചയിക്കാൻ. ആറു മാസത്തിൽ താഴെയുള്ള കുഞ്ഞുങ്ങൾക്കു ദ്രാവകരൂപത്തിലുള്ള ഭക്ഷണം കൊടുക്കുക. പ്രായം കൂടുന്നതനുസരിച്ചു ഭക്ഷണത്തിന്റെ കട്ടി കൂട്ടാം.
  • കുട്ടിക്ക് മടുപ്പ് തോന്നിക്കാത്ത രീതിയിൽ ഭക്ഷണം നൽകുക. ഇന്നു രാവിലെ നൽകുന്നതു നാളെ ഉച്ചയ്ക്കോ രാത്രിയിലോ കൊടുക്കാം. അങ്ങനെ സമയം മാറ്റിക്കൊടുക്കുന്നതും ഗുണം ചെയ്യും.
  • അദ്യമായി ഭക്ഷണം കൊടുക്കുമ്പോൾ കുറച്ച് മാത്രം നൽകാൻ ശ്രമിക്കുക.. ഇഷ്ടമാകുന്നതനുസരിച്ച് അളവു കൂട്ടിക്കൊണ്ടു വരാം.
  • കുട്ടിക്കു വേണ്ടി പ്രത്യേകം ഭക്ഷണം ഉണ്ടാക്കേണ്ട. വീട്ടിലുണ്ടാക്കുന്ന ഭക്ഷണം മസാല ചേർക്കും മുമ്പ് അൽപം മാറ്റിവച്ചാൽ മതി.
  • മസാല ചേർന്ന ഭക്ഷണവും വറുത്ത ഭക്ഷണവും അധികം മധുരമുള്ളതും ഒഴിവാക്കുക.
  • ഒരു വയസ്സു വരെ മുട്ടയുടെ മഞ്ഞ മാത്രം കൊടുത്താൽ മതി. മുട്ടയുടെ വെള്ള ചില കുട്ടികൾക്ക് അലർജി ഉണ്ടാക്കിയേക്കാം.