Iran Drone Attack: ഗൾഫ് യുദ്ധഭീതിയിൽ; അബുദാബിയിൽ ഇറാൻ്റെ മിസൈൽ ആക്രമണം, ആറ് പേർക്ക് പരിക്ക്
Iran Drone Attack on Abu Dhabi: ഇറാൻ്റെ മൂന്ന് മിസൈൽ ആക്രമണങ്ങൾക്കൂടി രാജ്യത്തിനുനേരെ ഉണ്ടായെന്നും ഇവയെല്ലാം പരാജയപ്പെടുത്തിയതായും സൗദി അറേബ്യ അറിയിച്ചു. തകർക്കപ്പെട്ട മിസൈലിൻ്റെ അവശിഷ്ടങ്ങൾ ജനവാസ മേഖലയിൽ വീണതാണ് അപകടത്തിന് കാരണമായത്.
ദുബായ്: ഗൾഫ് മേഖലയെ മുൾമുനയിൽ നിർത്തി ആറാം ദിവസവും ഇറാൻ്റെ ഡ്രോൺ-മിസൈൽ ആക്രമണം തുടരുകയാമ്. യുഎഇയുടെ തലസ്ഥാനമായ അബുദാബിയിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് ആറ് പേർക്കാണ് പരിക്കേറ്റിരിക്കുന്നത്. പ്രദേശത്ത് കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് റിപ്പോർട്ടുകൾ. അതിനിടെ ഇറാൻ്റെ ആക്രമങ്ങളെ ചെറുത്തു നിർത്താനുള്ള യുഎഇയുടെ ശ്രമങ്ങളും തുടരുകയാണ്.
ഇറാൻ്റെ മൂന്ന് മിസൈൽ ആക്രമണങ്ങൾക്കൂടി രാജ്യത്തിനുനേരെ ഉണ്ടായെന്നും ഇവയെല്ലാം പരാജയപ്പെടുത്തിയതായും സൗദി അറേബ്യ അറിയിച്ചു. തകർക്കപ്പെട്ട മിസൈലിൻ്റെ അവശിഷ്ടങ്ങൾ ജനവാസ മേഖലയിൽ വീണതാണ് അപകടത്തിന് കാരണമായത്. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് അധികൃതർ അറിയിക്കുന്നത്. പാകിസ്താൻ, നേപ്പാൾ സ്വദേശികൾക്കാണ് പരിക്കേറ്റത്.
ALSO READ: ഇന്ത്യയില്‍ നിന്ന് മടങ്ങിയ ഇറാന്‍ കപ്പല്‍ യുഎസ് മുക്കി; 87 മരണം
അബുദാബിക്ക് പുറമെ സൗദി അറേബ്യയിലും ഇറാൻ്റെ മിസൈലാക്രമണെ ഉണ്ടായതായി സ്ഥിരീകരണമുണ്ട്. യുഎഇ, സൗദി അറേബ്യ, ഖത്തർ തുടങ്ങിയ രാജ്യങ്ങൾക്കുനേരെ ഇന്ന് ക്രൂയിസ് മിസൈലും ഡ്രോണുകളും ഉപയോഗിച്ചുള്ള ആക്രമണങ്ങൾ ഉണ്ടായതായി വിവരമുണ്ട്. ആക്രമണങ്ങളെ ചെറുക്കാൻ സൗദിയുടെയും യുഎഇയുടെയും അതിനൂതന വ്യോമ പ്രതിരോധ സംവിധാനങ്ങൾ സജ്ജമാണെന്ന് ഇരുരാജ്യങ്ങളിലെയും വൃത്തങ്ങൾ അറിയിച്ചു.
അതേസമയം, ആക്രമണങ്ങൾ തുടരുന്നതിനിടെ ഖത്തറിലെ അമേരിക്കൻ എംബസി അടച്ചുപൂട്ടി. സമീപത്തെ താമസക്കാരെ ഒഴിപ്പിക്കുകയും ചെയ്തു. സംഘർഷത്തിൻ്റെ സാഹചര്യം മനസ്സിലാക്കി കുവൈത്തിൽ നിന്നുമുള്ള ഭക്ഷ്യ കയറ്റുമതി പൂർണമായും നിരോധിച്ചിരിക്കുകയാണ്. യുഎഇയിൽ ഇന്നു മുതൽ നടക്കാനിരുന്ന എസ്എസ്എൽസി-പ്ലസ് ടു പരീക്ഷകൾ, സമാധാനാന്തരീക്ഷം പുനഃസ്ഥാപിച്ച ശേഷം മാത്രമാകും നടക്കുക. ദുബായ് ഗ്ലോബൽ വില്ലേജ് ഇന്നും നാളെയും തുറക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി.