Kerala Pickled Mango Myth : ആ ഭരണിയിൽ മാങ്ങ ഉപ്പിലിട്ടാൽ പച്ചനിറം മാറില്ല, രുചി അമൃതിനു തുല്യം, കേരള ചരിത്രത്തിലുണ്ടെടോ ഒരു ഉപ്പുമാങ്ങാക്കഥ

Kerala Legendary Mango Pickle At pandan parambathe kodan bharani: പാണ്ടൻ പറമ്പത്തെ കോടൻ ഭരണിയിലെ ഉപ്പുമാങ്ങ എന്ന് കേട്ടാൽ പഴമക്കാർക്കെല്ലാം പരിചിതമായിരിക്കാം. പുതുതലമുറയ്ക്ക് അത് അത്രമേൽ പരിചിതമല്ല. ഒരു ഉപ്പുമാങ്ങയ്ക്കും കഥയോ എന്ന് ചിന്തിക്കേണ്ട, അമൃതിനു തുല്യം രുചിയുള്ള എത്ര വർഷം ഉപ്പിലിട്ടാലും പുതുമയും പച്ചനിറവും മാറാത്ത ആ അപൂർവ്വ കോടൻഭരണിയിലെ ഉപ്പുമാങ്ങാക്കഥ ഇങ്ങനെയാണ്.

Kerala Pickled Mango Myth : ആ ഭരണിയിൽ മാങ്ങ ഉപ്പിലിട്ടാൽ പച്ചനിറം മാറില്ല, രുചി അമൃതിനു തുല്യം, കേരള ചരിത്രത്തിലുണ്ടെടോ ഒരു ഉപ്പുമാങ്ങാക്കഥ

Kerala Uppumanga Myth

Published: 

15 Oct 2025 19:06 PM

ഭക്ഷണവൈവിധ്യം കൊണ്ട് ഏറെ പ്രശസ്തമാണ് നമ്മുടെ കേരളം. ആറു നാട്ടിൽ 100 ഭാഷ എന്ന പോലെ പല പ്രദേശങ്ങളിലും പലതരം ഭക്ഷണശൈലികളാണ്. മലബാറിലും മധ്യതിരുവിതാംകൂറിലും വേണാട്ടിലും പലതരം ഭക്ഷണ സംസ്കാരങ്ങളാണ് ഉള്ളത്. നമ്മുടെ കേരളചരിത്രത്തിലും അത്തരം ഭക്ഷണ കഥകൾക്ക് പ്രാധാന്യം ലഭിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെയാവാം കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലും ഭക്ഷണ കഥകൾ കാണുന്നത്.

പാണ്ടൻ പറമ്പത്തെ കോടൻ ഭരണിയിലെ ഉപ്പുമാങ്ങ എന്ന് കേട്ടാൽ പഴമക്കാർക്കെല്ലാം പരിചിതമായിരിക്കാം. പുതുതലമുറയ്ക്ക് അത് അത്രമേൽ പരിചിതമല്ല. ഒരു ഉപ്പുമാങ്ങയ്ക്കും കഥയോ എന്ന് ചിന്തിക്കേണ്ട, അമൃതിനു തുല്യം രുചിയുള്ള എത്ര വർഷം ഉപ്പിലിട്ടാലും പുതുമയും പച്ചനിറവും മാറാത്ത ആ അപൂർവ്വ കോടൻഭരണിയിലെ ഉപ്പുമാങ്ങാക്കഥ ഇങ്ങനെയാണ്.

 

കുചേലൻ കുബേരനാക്കിയ ഭരണിക്കഥ

 

ഒരുകാലത്ത് കടുത്ത ദാരിദ്ര്യത്തിലായിരുന്നു പാണ്ടമ്പറമ്പത്തെ ഇല്ലവും അവിടത്തെ ഭട്ടതിരിയുടെ കുടുംബവും. നിത്യവൃത്തിക്ക് പോലും വകയില്ലാതെ വിഷമിച്ചിരുന്ന ആ കാലത്ത്, കപ്പൽ തകർന്ന് എല്ലാം നഷ്ടപ്പെട്ട ഒരു ചീന വ്യാപാരി ഇല്ലത്ത് അഭയം തേടിയെത്തി. വിശന്നു വലഞ്ഞെത്തിയ അദ്ദേഹത്തിന്, സ്വന്തമായി കരുതിവെച്ചിരുന്ന കഞ്ഞി ഭട്ടതിരി സന്തോഷത്തോടെ നൽകി.

 

Also Read:അരിപ്പുട്ട് കഴിച്ച് മടുത്തോ? ഈ വെറൈറ്റി പുട്ട് ട്രൈ ചെയ്യൂ; രുചി മാത്രമല്ല ഹെൽത്തിയുമാണ്

 

സഹായത്തിന് പ്രതിഫലമായി, നാട്ടിലേക്ക് തിരികെ പോകും വരെ തന്റെ കൈവശമുണ്ടായിരുന്ന പത്ത് ചീനഭരണികൾ ഇല്ലത്ത് സൂക്ഷിക്കാനായി വ്യാപാരി ഏൽപ്പിച്ചു. ഭരണികളിൽ വിലപിടിപ്പുള്ളതൊന്നുമില്ലെന്നും തുവരപ്പരിപ്പാണ് ഉള്ളതെന്നും പറഞ്ഞ് മുദ്രവെച്ച് അദ്ദേഹം യാത്രയായി.

പട്ടിണി സഹിക്കാതെ കുട്ടികൾ കരഞ്ഞു തുടങ്ങിയ ഒരു ദിവസം, അവരുടെ പ്രാണരക്ഷയ്ക്കായി ഒരു ഭരണി തുറന്ന് അൽപം പരിപ്പ് എടുക്കാൻ ഭട്ടതിരിയും അന്തർജനവും തീരുമാനിച്ചു. വിശ്വാസവഞ്ചന പാടില്ലെന്ന ഭട്ടതിരിയുടെ വാദം അന്തർജനത്തിന്റെ നിർബന്ധത്തിന് മുന്നിൽ വഴിമാറി.

പരിപ്പെടുക്കാൻ ഭരണി തുറന്ന ഭട്ടതിരി കണ്ടത് തുവരപ്പരിപ്പിനടിയിൽ ഒളിപ്പിച്ചുവെച്ച സ്വർണ്ണനാണയങ്ങളായിരുന്നു! പത്തു ഭരണികളിലും ഇങ്ങനെ സ്വർണ്ണമായിരുന്നു. ഇത് നിധിയായി സ്വീകരിച്ച ഭട്ടതിരി, ദാരിദ്ര്യം മാറ്റി അതിമനോഹരമായ എട്ടുകെട്ടും മാളികയും പണിയിച്ചു വലിയ ധനികനായി. എട്ടുവർഷം കൊണ്ട് താൻ എടുത്ത സ്വർണം തിരിച്ചിട്ട് ഭരണി പഴയപടി അടച്ചു മുദ്രവെച്ചു.

പന്ത്രണ്ടു വർഷത്തിനു ശേഷം തിരിച്ചെത്തിയ ചീന വ്യാപാരി, ഇല്ലത്തിന്റെ മാറ്റം കണ്ടിട്ട് തന്റെ മുതൽ ഭട്ടതിരി എടുത്തു എന്ന് ഉറപ്പിച്ചു. എന്നാൽ, ഭട്ടതിരി അദ്ദേഹത്തെ ആദരവോടെ സ്വീകരിച്ചു, സത്യം തുറന്നുപറഞ്ഞു. തന്റെ മുതലെടുത്ത് സമ്പാദിച്ച സ്വത്ത് മുഴുവൻ പലിശ സഹിതം (പലിശയായി 10 ചെറിയ ഭരണികൾ നിറയെ സ്വർണം) തിരികെ നൽകാൻ ഭട്ടതിരി നിർബന്ധിച്ചു.

എന്നാൽ, വ്യാപാരി പലിശ വാങ്ങാൻ വിസമ്മതിച്ചു. കൂടാതെ അദ്ദേഹം തന്റെ 9 ഭരണികളേ തിരികെ എടുത്തുള്ളൂ. ഒടുവിൽ, വായ് ഒരല്പം കോടിയിരുന്ന ഒരു ഭരണി (കോടൻ ഭരണി) ഭട്ടതിരിക്ക് ദാനമായി നൽകി. ഈ ഭരണിയിൽ ഉപ്പിലിടുന്ന മാങ്ങയ്ക്ക് അസാധാരണമായ സ്വാദുണ്ടാകുമെന്നും ദാരിദ്ര്യം ഉണ്ടാകില്ലെന്നും അനുഗ്രഹിച്ചു. ഈ കോടൻഭരണിയിലെ ഉപ്പുമാങ്ങയുടെ സ്വാദ് ഇന്നും ഒരു ഐതിഹ്യമായി തുടരുന്നു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും