Soft Carrot Puttu Recipe: അരിപ്പുട്ട് കഴിച്ച് മടുത്തോ? ഈ വെറൈറ്റി പുട്ട് ട്രൈ ചെയ്യൂ; രുചി മാത്രമല്ല ഹെൽത്തിയുമാണ്
Soft Carrot Puttu Recipe: ഒരു വെറൈറ്റി പുട്ട് തയ്യാറാക്കാം അതും വെറും പത്ത് മിനുട്ട് കൊണ്ട്. ആരോഗ്യവും രുചിയും ഒരുമിക്കുന്ന ഒരു കിടിലൻ ക്യാരറ്റ് പുട്ട് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
മലയാളികൾക്ക് ഒഴിച്ചുകൂടാൻ പറ്റാത്ത പ്രഭാതഭക്ഷണങ്ങളിൽ ഒന്നാണ് പുട്ട്. എന്നാൽ ദിവസവും അരിപ്പുട്ടും ഗോതമ്പ് പുട്ടും കഴിക്കുന്നത് അല്പം മടുപ്പ് തന്നെയാണ്. എന്നാൽ ഇനി അത് വേണ്ട. ഒരു വെറൈറ്റി പുട്ട് തയ്യാറാക്കാം അതും വെറും പത്ത് മിനുട്ട് കൊണ്ട്. ആരോഗ്യവും രുചിയും ഒരുമിക്കുന്ന ഒരു കിടിലൻ ക്യാരറ്റ് പുട്ട് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
വിറ്റാമിനുകളാൽ സമ്പന്നമായ ഒന്നാണ് ക്യാരറ്റ്. കാഴ്ചശക്തി വർധിപ്പിക്കാൻ സഹായിക്കുന്ന വിറ്റാമിൻ എ, പ്രതിരോധശേഷി കൂട്ടുന്ന ആൻ്റി ഓക്‌സിഡൻ്റുകൾ , ദഹനത്തെ സഹായിക്കുന്ന നാരുകൾ എന്നിവയുടെ ഒരു കലവറയാണ് ക്യാരറ്റ്. ഈ പോഷകഗുണങ്ങളെല്ലാം പുട്ടിലേയ്ക്ക് ചേരുമ്പോൾ ഒരു സൂപ്പർ ഹെൽത്തി ബ്രേക്ക്ഫാസ്റ്റായി ഇത് മാറും. നിറത്തിലും രുചിയിലും മാത്രമല്ല പോഷകമൂല്യത്തിലും ഈ കാരറ്റ് പുട്ട് മുന്നിട്ടു നിൽക്കുന്നു.
Also Read:തമന്നയുടെ ശരീരഭാരം കുറയ്ക്കാന്‍ സഹായിച്ച ആ പ്രഭാത ഭക്ഷണം തയാറാക്കാം
ചേരുവകൾ
അരിപ്പൊടി- 1/2 കപ്പ്
ഉപ്പ്- ആവശ്യത്തിന്
തേങ്ങ- 1 കപ്പ്
കാരറ്റ്- 1 കപ്പ്
വെള്ളം- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
രണ്ട് പാത്രങ്ങളിലായി അര കപ്പ് റവയെടുക്കാം. അതിലേയ്ക്ക് ആവശ്യത്തിന് ഉപ്പും ചേർക്കാം. ഒരു കപ്പ് ചിരകിയ തേങ്ങ അരച്ചെടുക്കാം. ഇതിൽ നിന്ന് അൽപം മാറ്റി വയ്ക്കാം. ബാക്കിയുള്ളതിലേയ്ക്ക് ഒരു കപ്പ് ക്യാരറ്റ് അരിഞ്ഞതും അൽപം വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കാം. ശേഷം മാറ്റി വച്ചിരിക്കുന്ന ഒരു റവയുടെ പാത്രത്തിലേക്ക് കാരറ്റും തേങ്ങയും അരച്ചതു ചേർത്തിളക്കി യോജിപ്പിക്കാം. രണ്ടാമത്തെ ബൗളിൽ തേങ്ങ അരച്ചതും ചേർത്തിളക്കി യോജിപ്പിക്കാം.
ശേഷം പുട്ട് പാത്രത്തിൽ വെള്ളം തിളപ്പിച്ച് പുട്ട് കുറ്റിയിൽ കുറച്ച് തേങ്ങ ചിരകിയതും മുകളിലായി കാരറ്റ് ചേർത്ത് പൊടിയും അതിനു മുകളിൽ തേങ്ങ അരച്ചു ചേർത്ത പുട്ട് പൊടിയും ചേർത്ത് വേവിക്കുക. രുചികരമായ ക്യാരറ്റ് പുട്ട് തയ്യാർ.
View this post on Instagram