Kalolsavam Food Menu: കലോത്സവത്തിന് എത്തുന്നവരുടെ മനസും വയറും ഒരുപോലെ നിറയും; ഓരോ ദിവസത്തെയും വിഭവങ്ങൾ ഇങ്ങനെ…

School Kalolsavam Food Menu: നൃത്തം ചെയ്യുന്നവര്‍ക്ക് നല്ല എനര്‍ജി വേണമെന്നും അതുകൊണ്ടാണ് ബ്രേക്ക്ഫാസ്റ്റിനൊപ്പം കൊങ്കിണി ദോശ കൂടി ഒരുക്കിയതെന്നുമായിരുന്നു പഴയിടം മോഹനന്‍ നമ്പൂതിരി പറഞ്ഞത്.

Kalolsavam Food Menu: കലോത്സവത്തിന് എത്തുന്നവരുടെ മനസും വയറും ഒരുപോലെ നിറയും; ഓരോ ദിവസത്തെയും വിഭവങ്ങൾ ഇങ്ങനെ...

Pazhayidam Mohanan Namboothiri

Published: 

15 Jan 2026 | 09:20 AM

തൃശ്ശൂര്‍: തൃശൂരിൽ നടക്കുന്ന 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഏറെ ശ്രദ്ധ നേടുന്ന ഒരിടമാണ് കലവറ. പതിവ് തെറ്റിക്കാതെ ഇത്തവണയും കുട്ടികൾക്ക് ഭക്ഷണമൊരുക്കാന്‍ എത്തിയത് പഴയിടം മോഹനന്‍ നമ്പൂതിരി തന്നെയാണ് . മത്സരാർത്ഥികൾക്ക് ഊര്‍ജവും ഉന്മേഷവും പകരുന്ന വിഭവങ്ങളാണ് ഇവിടം ഒരുക്കുന്നത്. ആദ്യ ദിവസമായ ഇന്നലെ കലവറ തുറന്നപ്പോള്‍ ശ്രദ്ധേയമായത് വ്യത്യസ്തമായ വിഭവമാണ്. ധാന്യങ്ങൾ, പയറുവർഗങ്ങൾ, മുളക്, കുരുമുളക്, കായം തുടങ്ങി പ്രോട്ടീൻ സമൃദ്ധമായ ഒരു കൊങ്കിണി ദോശയായിരുന്നു താരം.

കൊച്ചി സ്വദേശി ശിവാനന്ദഭട്ടും ഭാര്യ പ്രേമയും ചേർന്നാണ് ദോശ തയ്യാറാക്കിയത്. നൃത്തം ചെയ്യുന്നവര്‍ക്ക് നല്ല എനര്‍ജി വേണമെന്നും അതുകൊണ്ടാണ് ബ്രേക്ക്ഫാസ്റ്റിനൊപ്പം കൊങ്കിണി ദോശ കൂടി ഒരുക്കിയതെന്നുമായിരുന്നു പഴയിടം മോഹനന്‍ നമ്പൂതിരി പറഞ്ഞത്. ഇന്നലെ മാത്രം 4000 കൊങ്കിണി ദോശയാണ് ഒരുക്കിയത്.

ഒരോ ദിവസവും വ്യത്യസ്ത ഭക്ഷണ വിഭവങ്ങൾ കൊണ്ട് കലോത്സവത്തിന് എത്തുന്നവരുടെ മനസും വയറും ഒരുപോലെ നിറയും. രണ്ടരലക്ഷത്തോളംപേർ 4 നേരം ഭക്ഷണം കഴിക്കാനെത്തുമെന്നാണ് കണക്ക്. 24 മണിക്കൂർ പ്രവർത്തിക്കുന്ന കലവറയിൽ 80 അംഗ സംഘവുമായാണ് പഴയിടത്തിനൊപ്പം ഇത്തവണ എത്തിയിരിക്കുന്നത്.

Also Read:ഇവിടെ മീനെന്നു പറഞ്ഞാൽ ​ഗം​ഗാമാതാവിന്റെ ജലപുഷ്പമാണ്… നോൺവെജ് എന്നു പറഞ്ഞു മാറ്റിനിർത്തില്ല

ഓരോ ദിവസത്തെയും വിഭവങ്ങൾ ഇങ്ങനെ…

ഇന്ന് (15-01-2026)

രാവിലെ 7.00: ഇഡ്ഡലി, സാമ്പാർ, ചമ്മന്തി, ചായ 11.30– ചോറ്, കാച്ചിയമോര്, അവിയൽ, മസാലക്കറി, പച്ചടി, തോരൻ, അച്ചാർ, പപ്പടം, രസം
വൈകിട്ട് 7.00– ഇടിയപ്പം, കിഴങ്ങുമസാലക്കറി, കട്ടൻകാപ്പി

വെള്ളി (16-01-2025)
രാവിലെ 7.00– ഉപ്പുമാവ്, ചെറുപയർകറി, പഴം, ചായ 11.30– ചോറ്, സാമ്പാർ, കൂട്ടുകറി, കിച്ചടി, തോരൻ, അച്ചാർ, പപ്പടം, മോര്
വൈകിട്ട് 7.00– പൂരി, മസാലക്കറി, കട്ടൻകാപ്പി

ശനി (17-01-2025)
രാവിലെ 7.00– പുട്ട്, കടലക്കറി, ചായ 11.30– ചോറ്, മോരുകറി, അവിയൽ,എരിശ്ശേരി,ഇഞ്ചിക്കറി, തോരൻ, അച്ചാർ, പപ്പടം, രസം
വൈകിട്ട് 7.00– ചപ്പാത്തി, മസാലക്കറി, കട്ടൻകാപ്പി

ഞായർ (18-01-2025)
രാവിലെ 7.00– ദോശ, സാമ്പാർ, ചട്നി, ചായ 11.30– ചോറ്, പരിപ്പ്, അവിയൽ, തക്കാളിക്കറി, പൈനാപ്പിൾ കറി, തോരൻ, അച്ചാർ, പപ്പടം, മോര്7.00– വെജിറ്റബിൾ ബിരിയാണി, സാലഡ്, അച്ചാർ, കട്ടൻകാപ്പി

ഐസിസി ഏകദിന റാങ്കിംഗിൽ കോലി വീണ്ടും ഒന്നാമത്
ഒറ്റ രാത്രി കൊണ്ട് പഴം പഴുക്കണോ?
മുട്ട പൊരിക്കേണ്ടത് എങ്ങനെ? എണ്ണ പുരട്ടാറുണ്ടല്ലേ?
സ്ത്രീകളുടെ ജീവിതം നശിപ്പിക്കുന്നത് ഇവരാണ്
മകരവിളക്ക് ദർശനത്തിനായി ശബരിമലയിൽ വൻ ഭക്തജന തിരക്ക്
പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു
രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കാൻ എംഎൽഎമാർ പരാതി നൽകണം: സ്പീക്കർ
കരുളായിയില്‍ ഉറങ്ങിക്കിടന്ന യുവതിയുടെ മാല മോഷ്ടിച്ച കള്ളന്‍