AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

PM Modi: പ്രവാസികളുടെ കാര്യത്തിൽ ആശങ്കവേണ്ട – പ്രധാനമന്ത്രി

PM Modi in Kochi, Kicks Off 2026 Kerala Assembly Poll Campaign: നിലവിലെ അന്താരാഷ്ട്ര സംഘർഷങ്ങൾക്കിടയിലും പ്രവാസികളെ സുരക്ഷിതരാക്കാൻ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. എന്നാൽ, ഈ പ്രതിസന്ധികൾക്കിടയിലും കോൺഗ്രസ് രാഷ്ട്രീയം കളിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

PM Modi: പ്രവാസികളുടെ കാര്യത്തിൽ ആശങ്കവേണ്ട – പ്രധാനമന്ത്രി
Pm ModiImage Credit source: PTI
Aswathy Balachandran
Aswathy Balachandran | Updated On: 11 Mar 2026 | 03:18 PM

കൊച്ചി: കേരളത്തിലെ എൽ.ഡി.എഫ് – യു.ഡി.എഫ് മുന്നണികൾക്കെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊച്ചിയിൽ നടന്ന എൻ.ഡി.എയുടെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ വികസന മുരടിപ്പിന് കാരണം ഇരുമുന്നണികളുമാണെന്നും ഇത്തവണ എൻ.ഡി.എയ്ക്ക് ഒരവസരം നൽകണമെന്നും അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു. ഗൾഫ് രാജ്യങ്ങളിൽ കഴിയുന്ന ലക്ഷക്കണക്കിന് മലയാളികളുടെ സുരക്ഷയ്ക്ക് കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മോദി പറഞ്ഞു.

Also Read – മലയാളത്തിൽ പ്രസംഗ തുടക്കം, കേരളത്തനിമയിൽ വേഷം, പ്രധാനമന്ത്രിയെത്തി

നിലവിലെ അന്താരാഷ്ട്ര സംഘർഷങ്ങൾക്കിടയിലും പ്രവാസികളെ സുരക്ഷിതരാക്കാൻ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. എന്നാൽ, ഈ പ്രതിസന്ധികൾക്കിടയിലും കോൺഗ്രസ് രാഷ്ട്രീയം കളിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. “രാജ്യം ഗൗരവകരമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോൾ മോദിയെ വിമർശിച്ച് ‘റീലുകൾ’ ഉണ്ടാക്കുന്ന തിരക്കിലാണ് കോൺഗ്രസ്,” എന്ന് അദ്ദേഹം പരിഹസിച്ചു.

അഴിമതിയും വികസന മുരടിപ്പും

കേരളത്തിലെ രാഷ്ട്രീയ ചരിത്രം അഴിമതികളുടേതാണെന്ന് പ്രധാനമന്ത്രി ആരോപിച്ചു. ശബരിമലയിലെ സ്വർണ്ണക്കൊള്ളയിൽ ഇരുമുന്നണികളും പങ്കാളികളാണെന്ന് അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് കാലത്തെ പ്രധാന ചർച്ചാവിഷയം സോളാർ അഴിമതിയായിരുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കേരളം ഇനി എൻ.ഡി.എയിൽ വിശ്വസിക്കാൻ പോവുകയാണെന്നും വികസനം ഉറപ്പാക്കാൻ ‘മോദി ഗ്യാരന്റി’ കൂടെയുണ്ടെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

പുത്തൻ കേരളത്തിനായുള്ള വാഗ്ദാനങ്ങൾ

  • കേരളത്തെ ആധുനികവൽക്കരിക്കാനുള്ള വലിയ പദ്ധതികളാണ് കേന്ദ്രം വിഭാവനം ചെയ്യുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
  • കേരളത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ ആഗോള കേന്ദ്രമാക്കി മാറ്റും.
  • ടൂറിസം രംഗത്ത് കേരളത്തെ ലോകത്തെ ഒന്നാമത്തെ ലക്ഷ്യസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യം.
  • കേരളത്തിന്റെ വളർച്ചയെ തടയുന്ന ‘ഹർത്താൽ മാഫിയയെ’ തുടച്ചുനീക്കും.
  • കേരളത്തിലേക്കുള്ള വിദേശ-ആഭ്യന്തര നിക്ഷേപങ്ങൾ വർദ്ധിപ്പിക്കും.

Follow Us