AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Weight Loss Salad: ശരീരഭാരം നിയന്ത്രിക്കും, ആരോഗ്യം സംരക്ഷിക്കും, ഈ സാലഡ് ട്രൈ ചെയ്തു നോക്കൂ

Homemade Salad Recipe: പതിവായി സാലഡ് കഴിക്കുന്നത് കുറച്ച് മടുപ്പുള്ള കാര്യമാണ്. എന്നാൽ ഇനി ആ മടുപ്പ് തോന്നില്ല. ഈ റെസിപ്പി ട്രൈ ചെയ്തു നോക്കൂ.

Weight Loss Salad: ശരീരഭാരം നിയന്ത്രിക്കും, ആരോഗ്യം സംരക്ഷിക്കും, ഈ സാലഡ് ട്രൈ ചെയ്തു നോക്കൂ
Salad Recipe
sarika-kp
Sarika KP | Published: 07 Sep 2025 13:47 PM

മിക്കവരും ഇന്ന് ശരീരഭാരം നിയന്ത്രിക്കാനായി കഠിനമായ ഡയറ്റ് പരിശീലിക്കുന്നവരാണ്. എന്നാൽ ഇത് പിന്നീട് പല തരത്തിലുള്ള ശാരീരിക പ്രശ്നങ്ങൾക്ക് വഴിവെക്കുന്നു. ഇതിനു പകരം സമീകൃതാഹാരം ശീലമാക്കുന്നതാണ് നല്ലത്. ഇതിനു പ്രധാനപ്പെട്ട ഭക്ഷണമാണ് സാലഡ്. ലഘുഭക്ഷണായി തിരഞ്ഞെടുക്കുന്നതാണെങ്കിലും ഡയറ്റ് എടുക്കുന്നവർക്ക് ബ്രേക്ക്ഫാസ്റ്റായോ ഡിന്നറായോ കഴിക്കാവുന്നതാണ്. എന്നാൽ പതിവായി സാലഡ് കഴിക്കുന്നത് കുറച്ച് മടുപ്പുള്ള കാര്യമാണ്. എന്നാൽ ഇനി ആ മടുപ്പ് തോന്നില്ല. ഈ റെസിപ്പി ട്രൈ ചെയ്തു നോക്കൂ.

ചേരുവകൾ

തേങ്ങ- 1 കപ്പ്
കാബേജ്- 2 കപ്പ്
സവാള- 1/2
കശുവണ്ടി- 25
വെളുത്തുള്ളി- 2
കുരുമുളകുപൊടി- 1/4 ടീസ്പൂൺ
വിനാഗിരി- 1 ടീസ്പൂൺ
ഉപ്പ്- 1/4 ടീസ്പൂൺ
വെള്ളം- 1/4 കപ്പ്
ഒലിവ് എണ്ണ- 1 ടീസ്പൂൺ
തേൻ- 1 ടീസ്പൂൺ

 

 

View this post on Instagram

 

A post shared by Ravika Thorat (@mumbaifoodiz)

Also Read:തേങ്ങാവെള്ളമോ ഫ്രൂട്ട് ജ്യൂസോ: ശരീരഭാരം കുറയ്ക്കാൻ ഏതാണ് നല്ലത്?

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തിൽ കശുവണ്ടി ഇട്ട് ചൂടുവെള്ളം ഒഴിച്ച് 30 മിനിറ്റ് കുതിർക്കാൻ മാറ്റി വയ്ക്കുക. ഇതിനു ശേഷം ഇത് നന്നായി​ അരച്ചെടുക്കുക. ഇതിലേക്ക് വെളുത്തുള്ളി, കുരുമുളകുപൊടി, ഉപ്പ്, വിനാഗിരി, വെള്ളം എന്നിവ ചേർത്ത് ഒരിക്കൽ കൂടി അരച്ചെടുക്കുക. ഇതിലേയ്ക്ക് ഒലിവ് എണ്ണയും തേനും ചേർത്ത് ഒരു തവണ​ കൂടി അരച്ചെടുത്താൽ കശുവണ്ടി കൊണ്ടുള്ള മയോണൈസ് തയ്യാറായി.

ഇനി മറ്റൊരു പാത്രത്തിലേക്ക് കാബേജ്, കാരറ്റ്, സവാള എന്നിവ കട്ടി കുറച്ച് അരിഞ്ഞതു ചേർക്കാം. ഗ്രേറ്റ് ചെയ്തെടുക്കുന്നതും നല്ലതാണ്. ഇതിലേയ്ക്ക് കശുവണ്ടി കൊണ്ടു തയ്യാറാക്കിയ മയോണൈസ് ചേർത്തിളക്കി യോജിപ്പിക്കാം. ഇനി ആസ്വദിച്ചു കഴിച്ചോളൂ.