Viral Video: ചായ പ്രേമികളേ… അരിപ്പ കണ്ടാൽ നിങ്ങൾ ചായ വെറുക്കും, ഉറപ്പ്! വീഡിയോ വൈറൽ
Viral Video: വീഡിയോയിൽ, ഒരാൾ ഒരു പാത്രത്തിന് മുകളിൽ ഒരു പ്ലെയിൻ പേപ്പർ വെച്ചിരിക്കുന്നത് കാണാം. അയാൾ അതിലൂടെ പതുക്കെ പാത്രത്തിലേക്ക് ചായ അരിച്ചെടുക്കുന്നു.

Viral Video
ഭക്ഷണപ്രിയരുടെ ഹൃദയം കീഴടക്കുന്ന പല തരത്തിലുള്ള വിഭവങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അതേപോലെ തന്നെ ചില വിഭവങ്ങൾ വെറുക്കുന്ന തരത്തിലുള്ള വീഡിയോകളും പ്രചരിക്കാറുണ്ട്. അത്തരത്തിലുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
ചായ പ്രേമികളേ നിരാശപ്പെടുത്തുന്നതാണ് ഈ വീഡിയോ. ചായ അരിച്ചെടുക്കാൻ പൊതുവെ അരിപ്പയാണ് ഉപയോഗിക്കാറുള്ളത്. എന്നാൽ ഇവിടെ ഉപയോഗിക്കുന്ന സാധനം കണ്ടാണ് ആളുകളുടെ കണ്ണ് തള്ളിയത്. വീഡിയോയിൽ, ഒരാൾ ഒരു പാത്രത്തിന് മുകളിൽ ഒരു പ്ലെയിൻ പേപ്പർ വെച്ചിരിക്കുന്നത് കാണാം. അയാൾ അതിലൂടെ പതുക്കെ പാത്രത്തിലേക്ക് ചായ അരിച്ചെടുക്കുന്നു. ചായയിലെ പാട ഗ്ലാസിലേക്ക് വീഴാതെയാണ് അരിച്ചെടുക്കുന്നത്.
Also Read:കട്ടൻ ചായയും പരിപ്പുവടയും എങ്ങനെ കേരളത്തിലെ ഒരു അവിഭാജ്യ കൂട്ടുകെട്ടായി
ബിലാല്എഡിറ്റ്സ്20 എന്ന് ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.വീഡിയോ ചുരുങ്ങിയ സമയം കൊണ്ടാണ് വൈറലായത്. ഇതിനകം എട്ട് ലക്ഷത്തിലധികം പേർ വീഡിയോ കണ്ടുകഴിഞ്ഞു. നിരവിധി പേർ ഇതിനെ വിമർശിച്ച് രംഗത്ത് എത്തിയപ്പോൾ അയാളുടെ ബുദ്ധിയെ അഭിനന്ദിച്ചും കമന്റ് എത്തി..