AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Local Body Election 2025: പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തെത്തും; രാജീവ് ചന്ദ്രശേഖറെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു

PM Modi Visit's Thiruvananthapuram: ഇതിനു പിന്നാലെ വൈകാതെ തിരുവനന്തപുരത്ത് എത്തുമെന്ന് അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇക്കാര്യം ബി​ജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ വിളിച്ചറിയിച്ചു.

Kerala Local Body Election 2025: പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തെത്തും; രാജീവ് ചന്ദ്രശേഖറെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു
Narendra ModiImage Credit source: facebook
sarika-kp
Sarika KP | Published: 14 Dec 2025 14:46 PM

ന്യൂഡൽഹി: തദ്ദേശ തിരഞ്ഞെടുപ്പിൽ പതിറ്റാണ്ടുകളായി ഇടത് കോട്ടയായിരുന്ന തിരുവനന്തപുരം കോർപ്പറേഷൻ പിടിച്ചെടുത്തതിന്റെ സന്തോഷത്തിലാണ് ബിജെപി. 50 സീറ്റുമായാണ് ബിജെപി കോർപ്പറേഷൻ നേടിയത്. ഇതിനു പിന്നാലെ വൈകാതെ തിരുവനന്തപുരത്ത് എത്തുമെന്ന് അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇക്കാര്യം ബി​ജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ വിളിച്ചറിയിച്ചു. ഫോണിൽ വിളിച്ച പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് വിജയത്തിൽ അഭിനന്ദനമറിയിക്കുകയും ചെയ്തു.

എന്നാൽ എന്നാണ് എത്തുകയെന്ന് കാര്യത്തിൽ കൃത്യമായ വ്യക്തതയില്ല. വൈകാതെ തിരുവനന്തപുരത്തേക്ക് എത്തുമെന്നാണ് അറിയിച്ചത്.  തിരുവനന്തപുരത്തെ വിജയം വലിയ നേട്ടമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. 1987-ൽ അഹമ്മദാബാദ് പിടിച്ച്, ബിജെപി ഗുജറാത്തിൽ പിന്നീട് ഭരണം നേടിയതും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. തലസ്ഥാനം പിടിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചപ്പോൾ തന്നെ പ്രധാനമന്ത്രിയെത്തുമെന്നും വികസനത്തിനുള്ള രൂപരേഖ തയ്യാറാക്കുമെന്നും ബിജെപി അറിയിച്ചിരുന്നു. തിരുവനന്തപുരത്തെ വിജയം ദേശീയതലത്തിൽ ആഘോഷിക്കുകയാണ് ബിജെപി.

Also Read:‘ഒരിഞ്ചുപോലും പിന്നോട്ടില്ല’; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ആര്യ രാജേന്ദ്രൻ

അതേസമയം തിരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ തിരുവനന്തപുരത്തിന് നന്ദിയിറിയിച്ച് മോ​ദി എക്സിൽ പോസ്റ്റ് പങ്കുവച്ചിരുന്നു. ബി.ജെ.പി- എൻ‌.ഡി‌.എ സഖ്യത്തിന് ലഭിച്ച ഭൂരിപക്ഷം കേരള രാഷ്ട്രീയത്തിലെ നിർണായക നിമിഷമാണെന്ന് പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.ജനങ്ങളുടെ ജീവിതം സുഗമമാക്കുമെന്ന് ഉറപ്പു നൽകുന്നെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഇതിനു പിന്നാലെ കേന്ദ്ര മന്ത്രിമാരായ ജെപി നദ്ദയും അമിത് ഷായും ഉള്‍പ്പെടെയുള്ള നേതാക്കള്‍ കേരളത്തിന്‍റെ തലസ്ഥാനം പിടിക്കാനായി എന്ന എക്സിൽ പങ്കുവെച്ചിരുന്നു.

അതേസമയം വിജയത്തിൽ പ്രതികരിച്ച രാജീവ് ചന്ദ്രശേഖർ ബിജെപിക്ക് ലഭിച്ചത് വലിയ മുന്നേറ്റമാണെന്ന് പറഞ്ഞു.തിരുവനന്തപുരത്ത് ഞങ്ങൾ മാറ്റം കൊണ്ടുവന്നു. ഇനി നിയമസഭാ തിരഞ്ഞെടുപ്പിലും ജനങ്ങൾ മാറ്റം ആവശ്യപ്പെടുന്നുണ്ട്. അതിനുവേണ്ടി പ്രവർത്തിക്കുമെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.