Mohanlal Special Chicken Recipe: ലാലേട്ടന്റെ സ്പെഷല്‍ ചിക്കന്‍ കറി നമ്മുക്ക് ഒന്ന് പരീക്ഷിച്ചാലോ?
Mohanlal Special Chicken Curry Recipe:കുറച്ചുനാൾ മുമ്പ് സൈബർ ലോകം ഏറ്റെടുത്ത ഒരു റെസിപ്പിയായിരുന്നു മോഹന്‍ലാലിന്‍റെ ഹെല്‍ത്തി ചിക്കന്‍ കറി. അധികം മസാലക്കൂട്ടുകള്‍ ഒന്നും ചേര്‍ക്കാതെ വളരെ ലളിതമായി ഒരുക്കിയ ഒരു സ്പെഷല്‍ ചിക്കന്‍ കറിയായിരുന്നു അത്.

Mohanlal
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടൻ മോഹൻലാൽ. അഭിനയ കുലപതിയുടെ ഏത് വിശേഷവും മലയാളികൾക്ക് ഏറെ കൗതുകകരമാണ്. സിനിമ കഴിഞ്ഞാൽ ഒരുപക്ഷേ ലാലേട്ടൻ ഏറ്റവും ഇഷ്ടമുള്ള കാര്യ പാചകമായിരിക്കും. സോഷ്യൽ മീഡിയയിൽ ഇത്തരം പാചക വിശേഷങ്ങളും താരം പങ്കുവയ്ക്കാറുണ്ട്. ഇത്തരം പോസ്റ്റുകളിൽ താരത്തിന് പാചകത്തോടും ഭക്ഷണത്തോടുമുള്ള പ്രിയം മനസ്സിലാകും. പലപ്പോഴും വ്യത്യസ്തമായ വിഭവങ്ങൾ പാചകം ചെയ്യുന്ന ഒരു പാചകക്കാരൻ കൂടിയാണ് അദ്ദേഹം. ഇതിന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ച് പറ്റാറുണ്ട്.
അത്തരത്തിൽ ശ്രദ്ധ പിടിച്ചുപറ്റിയ ഒരു വിഭവമാണ് ലാലേട്ടന്റെ സ്പെഷല്‍ ചിക്കന്‍ കറി. കുറച്ചുനാൾ മുമ്പ് സൈബർ ലോകം ഏറ്റെടുത്ത ഒരു റെസിപ്പിയായിരുന്നു മോഹന്‍ലാലിന്‍റെ ഹെല്‍ത്തി ചിക്കന്‍ കറി. അധികം മസാലക്കൂട്ടുകള്‍ ഒന്നും ചേര്‍ക്കാതെ വളരെ ലളിതമായി ഒരുക്കിയ ഒരു സ്പെഷല്‍ ചിക്കന്‍ കറിയായിരുന്നു അത്. താരം പങ്കുവച്ച വീഡിയോയിൽ പാചകം ചെയ്യുന്നതും അതിനു ശേഷം രുചിച്ചു നോക്കി സൂപ്പെറെന്ന് ഭാര്യ സുചിത്ര പറയുന്നതും ഏറെ വൈറലായിരുന്നു. ഇപ്പോഴിതാ ആ വീഡിയോ വീണ്ടും വൈറലാകുകയാണ്. ഇതിനു പുറമെ നിരവധി പേരാണ് ആ ചിക്കൻ കറി പരീക്ഷിച്ചത്. അത് നമ്മുക്കും ഒന്ന് പരീക്ഷിച്ച് നോക്കിയാലോ.
ചേരുവകള്‍
ഉള്ളി, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില, കടുക്, പെരുംജീരകം, വറ്റല്‍ മുളക്, കുറച്ച് ഗരം മസാല, മഞ്ഞള്‍ , ഉപ്പ്, ചുട്ടെടുത്ത തേങ്ങ. ചിക്കൻ.
തയാറാക്കുന്ന വിധം
ഫ്രൈയിങ് പാന്‍ ചൂടാക്കി എണ്ണയൊഴിച്ച് കടുകു പൊട്ടിച്ച് ചിക്കൻ ഒഴികെ മുകളിൽ പറഞ്ഞ എല്ലാ ചേരുവകളും ചതച്ചെടുത്ത് എല്ലാം ചേർത്ത് ഉപ്പ് ഇട്ട് വഴറ്റിയെടുക്കാം. ഇതിലേക്ക് മഞ്ഞള്‍പ്പൊടി, പെരുംജീരകം, കുരുമുളകുപൊടി, ഗരംമാസല, ഉണക്കമുളക് ചതച്ചത്, ചതച്ചുവച്ച തേങ്ങയും ചേര്‍ത്ത് യോജിപ്പിക്കാം. ഇതിലേക്ക്, മുൻപ് കഴുകി വൃത്തിയാക്കി വച്ച അരക്കിലോ ചിക്കന്‍ കൂടി ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഒട്ടും വെള്ളം ചേര്‍ക്കരുത്. ഇത് അടച്ചു വച്ച് വേവിച്ച് എടുക്കുക. ഒന്നാന്തരം രുചിയില്‍ മസാല ഇല്ലാത്ത ലാലേട്ടന്‍ സ്‌പെഷല്‍ ചിക്കന്‍ റെഡി.