ഓണ സദ്യയിലെ പരിപ്പ് കറി ബാക്കി വന്നോ? വെറുതെ കളയേണ്ട…നല്ല ക്രിസ്പിയും രുചികരവുമായ ദോശ തയ്യാറാക്കിക്കോളൂ

Crispy Dosa with Parippu Curry : സദ്യയിൽ വളരെ പെട്ടെന്ന് കേടാകാൻ സാധ്യതയുള്ള ഒന്നാണ് പരിപ്പ് കറി. അത് ഇനി വെറുതെ കളയേണ്ട . കുറച്ച് റവ കൂടി ചേർത്ത് ദോശ മാവ് തയ്യാറാക്കിക്കോളൂ. ഇൻസ്റ്റൻ്റായി നല്ല ക്രിസ്പി ദോശ ചുട്ടെടുക്കാം.

ഓണ സദ്യയിലെ പരിപ്പ് കറി ബാക്കി വന്നോ? വെറുതെ കളയേണ്ട...നല്ല ക്രിസ്പിയും രുചികരവുമായ ദോശ തയ്യാറാക്കിക്കോളൂ

Crispy Dosa With Parippu Curry

Published: 

05 Sep 2025 19:46 PM

ഓണം ഇങ്ങെത്തികഴിഞ്ഞു. വിഭവസമൃദ്ധമായ സദ്യ വട്ടങ്ങൾക്കുള്ള ഒരുക്കങ്ങളിലാണ് ഏവരും. ഇല നിറയെ കറികളും പായസവും ഒക്കെയായി വയറും മനസ്സും നിറയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് മലയാളികൾ. എന്നാൽ ഇങ്ങനെ തയ്യാറെടുപ്പുകൾ നടത്തുമ്പോൾ ഭക്ഷണ കാര്യത്തിൽ അറിഞ്ഞിരിക്കേണ്ട ചില വിദ്യകൾ കൂടിയുണ്ട്.

പലപ്പോഴും വീട്ടമമ്മാരെ അലട്ടുന്ന പ്രധാന പ്രശ്നമാണ് ബാക്കിയായ കറികളും മറ്റും എന്ത് ചെയ്യുമെന്നതിനെ കുറിച്ച്. തയ്യാറാക്കിയ കഷ്ടപ്പാട് ഓർത്താൽ വെറുതെ കളയില്ല. അതുകൊണ്ട് തന്നെ ഇത് ദിവസങ്ങളോളം ഫ്രിഡ്ജിൽ സൂക്ഷിക്കാറാണ് പതിവ്. എന്നാൽ ഇനി അത് വേണ്ട. ഈ കറികൾ വീണ്ടും ഉപയോഗിക്കാൻ ചില നുറുങ്ങു വിദ്യകളും അറിഞ്ഞിരിക്കാം.

സദ്യയിൽ വളരെ പെട്ടെന്ന് കേടാകാൻ സാധ്യതയുള്ള ഒന്നാണ് പരിപ്പ് കറി. അത് ഇനി വെറുതെ കളയേണ്ട . കുറച്ച് റവ കൂടി ചേർത്ത് ദോശ മാവ് തയ്യാറാക്കിക്കോളൂ. ഇൻസ്റ്റൻ്റായി നല്ല ക്രിസ്പി ദോശ ചുട്ടെടുക്കാം.

Also Read:ഓണത്തിന് കഥകളിൽ വായിച്ചറിഞ്ഞ പഴനുറുക്ക് തയ്യാറാക്കിയാലോ… പഴയകാലത്തെ അതേ രുചിയിൽ

ചേരുവകൾ

പരിപ്പ് കറി- 1 കപ്പ്
റവ- 1 കപ്പ്
തൈര്- 1/4 കപ്പ്
ഉപ്പ്- 1 ടീസ്പൂൺ
ബേക്കിങ് സോഡ- 1/2 ടീസ്പൂൺ
വെള്ളം- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു കപ്പ് പരിപ്പ് കറിയിലേയ്ക്ക് ഒരു കപ്പ് റവ, കാൽ കപ്പ് തൈര്, ഒരു ടീസ്പൂൺ ഉപ്പ് എന്നിവ ചേർത്ത് അരയ്ക്കുക.അതിലേയ്ക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് ഒരിക്കൽ കൂടി അരയ്ക്കുക. അര ടീസ്പൂൺ ബേക്കിങ് സോഡ കൂടി ചേർത്തിളക്കി മാവ് പത്ത് മിനിറ്റ് മാറ്റി വെയ്ക്കുക.
ഒരു പാൻ അടുപ്പിൽ വെച്ച് ആവശ്യത്തിന് എണ്ണ പുരട്ടി ചൂടാക്കി മാവൊഴിച്ച് ദോശ ചുട്ടെടുക്കുക.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും