Onam 2025 recipe: ഓണത്തിന് കഥകളിൽ വായിച്ചറിഞ്ഞ പഴനുറുക്ക് തയ്യാറാക്കിയാലോ… പഴയകാലത്തെ അതേ രുചിയിൽ
Onam 2025 special sweet recipe: പഴമയുടെ തനത് രുചിയിൽ പഴനുറുക്ക് തയ്യാറാക്കുന്നതിനുള്ള പാചകവിധി നോക്കാം

Pazhanurukku
കൊച്ചി: ഓണത്തിന് കഥകളിൽ കേട്ടറിഞ്ഞ പഴനുറുക്കിന്റെ രുചി അറിയുന്നത് നല്ലൊരു അനുഭവമായിരിക്കും. പഴമയുടെ തനത് രുചിയിൽ പഴനുറുക്ക് തയ്യാറാക്കുന്നതിനുള്ള പാചകവിധി താഴെ നൽകുന്നു.
പഴനുറുക്ക് ഉണ്ടാക്കാൻ വേണ്ട ചേരുവകൾ
- നേന്ത്രപ്പഴം: 5 എണ്ണം (നന്നായി പഴുത്തത്)
- ശർക്കര: 250 ഗ്രാം
- തേങ്ങാക്കൊത്ത്: കാൽ കപ്പ്
- ചെറിയ ജീരകം: അര ടീസ്പൂൺ
- ചുക്ക് പൊടിച്ചത്: ഒരു ടീസ്പൂൺ
- ഏലയ്ക്ക പൊടിച്ചത്: ഒരു ടീസ്പൂൺ
- നെയ്യ്: 3 ടേബിൾ സ്പൂൺ
- വെള്ളം: കാൽ കപ്പ്
ഉണ്ടാക്കുന്ന വിധം
- പഴം തൊലികളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി നുറുക്കുക.
- അടുപ്പിൽ ഒരു പാൻ വെച്ച് ചൂടാക്കി നെയ്യൊഴിച്ച് പഴം നന്നായി വഴറ്റിയെടുക്കുക.
- അതിനുശേഷം, ഒരു പാനിൽ ശർക്കരയും വെള്ളവും ചേർത്ത് ചൂടാക്കി പാനിയുണ്ടാക്കുക.
- പാനി അരിച്ചെടുത്ത ശേഷം അതിലേക്ക് തേങ്ങാക്കൊത്ത്, ചുക്ക് പൊടിച്ചത്, ജീരകം, ഏലയ്ക്ക എന്നിവ ചേർത്ത് നന്നായി ഇളക്കുക.
- ഈ മിശ്രിതം നന്നായി കുറുകി വരുമ്പോൾ വഴറ്റിവെച്ച പഴം ചേർത്ത് നന്നായി ഇളക്കുക.
- പഴത്തിൽ ശർക്കര പാനി നന്നായി പിടിച്ചു കഴിയുമ്പോൾ അടുപ്പിൽ നിന്നും വാങ്ങാം.
സ്വാദിഷ്ടമായ പഴനുറുക്ക് തയ്യാർ.