AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Pothichoru: ശിഷ്യന്റെ പൊതിച്ചോറ് മോഷ്ടിച്ച അധ്യാപകന്റെ ദാരിദ്രം മുതൽ ഫൈവ്സ്റ്റാർ പൊതിച്ചോറുവരെ നീളുന്ന രുചിയോർമ്മകൾ

Nostalgic Taste of Simple Kerala Life: അമ്മയുടെ സ്നേഹവും കരുതലും ഒതുക്കി വെച്ച ആഹാരപ്പൊതി. തുറക്കുമ്പോൾ പരക്കുന്ന ആ വാഴയിലയുടെയും വിഭവങ്ങളുടെയും മണം... അതൊരു 'പൊതിച്ചോറ് മണം' തന്നെയാണ്. ആ മണം നമ്മളെ പലരത്തിലുള്ള ഓർമ്മകളിലേക്കാവും

Pothichoru: ശിഷ്യന്റെ പൊതിച്ചോറ് മോഷ്ടിച്ച അധ്യാപകന്റെ ദാരിദ്രം മുതൽ ഫൈവ്സ്റ്റാർ പൊതിച്ചോറുവരെ നീളുന്ന രുചിയോർമ്മകൾ
PothichoruImage Credit source: Google gemini
aswathy-balachandran
Aswathy Balachandran | Published: 25 Oct 2025 17:23 PM

ചന്നംപിന്നം പെയ്യുന്ന മഴയത്ത് കുടചൂടി പുസ്തകത്തിനൊപ്പം ചൂടുപറ്റി നെഞ്ചോട് ചേർത്ത പൊതിച്ചോറ്…. ബാ​ഗിൽ സുഖമായി വിശ്രമിക്കുന്ന ചോറ്റുപാത്രം. ഉച്ചയ്ക്ക് ക്ലാസ്മുറികളിൽ നിറയുന്ന പലതരം കറികളുടെ സമ്മി​ശ്ര​ഗന്ധം… പൊതിച്ചോറിനെപ്പറ്റി ചിന്തിക്കുമ്പോൾ ചിത്രങ്ങൾ പലതാണ്. സ്കൂൾ കാലത്തിന്റെ ഓർമ്മകളിൽ പങ്കിട്ടു കഴിച്ച ഒരു പൊതിച്ചോറിന്റെ കഥ ഇല്ലാത്തവരുണ്ടാകില്ല.

ഒരു കഷ്ണം വാഴയിലയിൽ, വേവിച്ച് കഞ്ഞിവെള്ളം ഊറ്റിയെടുത്ത ചോറിനൊപ്പം ഉപ്പിലിട്ട മാങ്ങയോ, ചമ്മന്തിയോ, അല്ലെങ്കിൽ വറുത്ത ഒരു കഷ്ണം മീനോ ചേർത്ത്, മടക്കി കെട്ടി, തുണികൊണ്ട് ചുറ്റി നൽകുന്ന ആ “ചോറ് പൊതി” ഒരു വികാരമാണ്. അമ്മയുടെ സ്നേഹവും കരുതലും ഒതുക്കി വെച്ച ആഹാരപ്പൊതി. തുറക്കുമ്പോൾ പരക്കുന്ന ആ വാഴയിലയുടെയും വിഭവങ്ങളുടെയും മണം… അതൊരു ‘പൊതിച്ചോറ് മണം’ തന്നെയാണ്. ആ മണം നമ്മളെ പലരത്തിലുള്ള ഓർമ്മകളിലേക്കാവും

 

Also read – കപ്പൽ വഴി വന്നതിനാൽ കപ്പയായി, വിദേശിയായ മരച്ചീനി മലയാളിക്ക് സ്വന്തമായത് ഇങ്ങനെ

 

കാരൂരിന്റെ ലോകത്തെ ചോറ് പൊതി

ഗൃഹാതുരതയ്ക്ക് സാഹിത്യത്തിൽ ഒരു വലിയ സ്ഥാനം നൽകിയ എഴുത്തുകാരനാണ് കാരൂർ നീലകണ്ഠപ്പിള്ള. അദ്ദേഹത്തിന്റെ ചെറുകഥകൾ, പ്രത്യേകിച്ചും ‘ഉതുപ്പാന്റെ കിണർ’, ‘പൂവമ്പഴം’, ‘മരപ്പാവകൾ’ പോലുള്ള കൃതികൾ, ലളിത ജീവിതം നയിക്കുന്ന സാധാരണക്കാരായ മനുഷ്യരുടെ കഥകളാണ്. കാരൂരിന്റെ കഥാപാത്രങ്ങൾ പലപ്പോഴും ഒരുമിച്ചിരുന്ന് പങ്കിട്ടെടുത്ത അത്തരം ചോറുപൊതികളിലെ മനുഷ്യബന്ധങ്ങൾ അവരുടെ ജീവിതത്തിന്റെ മധുരം വിളിച്ചോതുന്നവയാണ്. പക്ഷെ അദ്ദേ​ഹം ഓർമ്മിക്കപ്പെടുക അതികഠിനമായ കേൾക്കുമ്പോൾ ഉള്ളിൽ വേദന നിറയ്ക്കുന്ന ഒരു പൊതിച്ചോറിന്റെ കഥയിലൂടെയാണ്.

രണ്ടുനാളത്തെ പട്ടിണി കാരണം അറിയാതെ ക്ലാസിലെ വിദ്യാർത്ഥിയുടെ പൊതിച്ചോറിലേക്ക് നീണ്ടുപോയ … കുഞ്ഞുപൊതിയിലെ നാലോ അഞ്ചോ ഉരുള കഴിച്ച് പശിയടക്കിയ ശേഷം തന്റെ തെറ്റ് സ്കൂൾ മാനേജർക്ക് കത്തെഴുതി അറിയിച്ച ഒരു അധ്യാപകന്റെ ഉള്ളുലയ്ക്കുന്ന കഥ. രുചിയോർമ്മ മത്രമല്ല കണ്ണീരോർമ്മ കൂടിയാവുകയാണ് ഇവിടെ പൊതിച്ചോറ്.

ഇന്ന് നൊസ്റ്റാൾജിയ പുതുക്കാനായി ആർഭാ​ടമായി കഴിക്കുന്ന പൊതിച്ചോറല്ല പണ്ടുള്ളത്. അന്ന് ചമ്മന്തിയോ മുളകോ ഉപ്പിലിട്ടതോ മാത്രം വെച്ച് വാട്ടിയ വാഴയിലയിൽ വെളിച്ചെണ്ണ തൂവി ചോറ് വിളമ്പി പൊതിയും. ആ ചെറിയ പൊതിച്ചോറിനു കൂട്ട് ഇലയുടെ വാടിയ മണമാകും. അതും മറ്റൊരു രുചിയോർമ്മ. ഓരോ പൊതിയും ഓരോ കാലത്തിന്റെയും ഓരോ ജീവിതത്തിന്റെയും കഥകളാണ് പറയുന്നത്. അത് അനുഭവിക്കാൻ വീണ്ടും ഒരു പൊതികെട്ടി ഉണ്ടുനോക്കൂ…