French Fries: ഫ്രാൻസിൽ നിന്നല്ല! പിന്നെ എങ്ങനെ ഫ്രഞ്ച് ഫ്രൈസിന് ഈ പേര് വന്നു; ആരും കേട്ടിട്ടില്ലാത്ത രഹസ്യം…
French Fries Untold Story: ഫ്രഞ്ച് ഫ്രൈസ് എന്ന പേരുള്ളതിനാൽ ഫ്രാൻസിൽ നിന്നാണ് ഇതിന്റെ തുടക്കം എന്നാണ് പലരും ചിന്തിച്ചിരിക്കുന്നത്. എന്നാൽ ഫ്രാൻസിൽ നിന്നല്ല. അപ്പോൾ ശരിക്കും എവിടെ നിന്നാണ് ഫ്രഞ്ച് ഫ്രൈസിന്റെ ഉത്ഭവം.
ഫ്രഞ്ച് ഫ്രൈസ് എന്ന പേര് മലയാളികൾ കേട്ടു തുടങ്ങിയിട്ട് അധികമായിട്ടില്ല. ലോകമെമ്പാടുമുള്ള യുവ തലമുറകൾ ഇഷ്ടപ്പെടുന്ന വിഭവമായി ഇത് മാറി. റെസ്റ്റോറന്റിൽ ചെന്നാൽ സ്റ്റാട്ടറായി ഓർഡർ ചെയ്യുന്നത് ഇതാണ്. ചുരുക്കി പറഞ്ഞാൽ ഫാസ്റ്റ് ഫുഡ് ലോകത്തെ രാജാവാണ് ഫ്രഞ്ച് ഫ്രൈസ്. ബർഗർ, സാൻവിച്ച്, ഫ്രൈഡ് ചിക്കൻ എന്നിവയുടെ കൂടെ മാത്രമല്ല നാട്ടിൽ സുലഭമായി ലഭിക്കുന്ന ഷവർമയിൽ പോലും ഫ്രഞ്ച് ഫ്രൈസ് ഇടം പിടിച്ചിട്ടുണ്ട്.
ഇത് ഒക്കെ കൊണ്ടാകണം ഫ്രഞ്ച് ഫ്രൈസിന് മാത്രമായി ലോകം ഒരു ദിവസം തന്നെ മാറ്റിവച്ചിരിക്കുന്നത്. ജൂലൈ 13 ആണ് നാഷണൽ ഫ്രഞ്ച് ഫ്രൈസ് ദിവസം ആയി അമേരിക്ക ആഘോഷിക്കുന്നത്. ഇതിന്റെ ചുവടുപിടിച്ച് ധാരാളം ലോക രാഷ്ട്രങ്ങൾ ഈ ദിവസം ഫ്രഞ്ച് ഫ്രൈസ് ദിവസമായി കണക്കാക്കുന്നുണ്ട്. ഫ്രഞ്ച് ഫ്രൈസ് എന്ന പേരുള്ളതിനാൽ ഫ്രാൻസിൽ നിന്നാണ് ഇതിന്റെ തുടക്കം എന്നാണ് പലരും ചിന്തിച്ചിരിക്കുന്നത്. എന്നാൽ ഫ്രാൻസിൽ നിന്നല്ല. അപ്പോൾ ശരിക്കും എവിടെ നിന്നാണ് ഫ്രഞ്ച് ഫ്രൈസിന്റെ ഉത്ഭവം. നോക്കാം…
ബെൽജിയം ആണ് ഫ്രഞ്ച് ഫ്രൈസിൻ്റെ ഉറവിടം എന്നാണ് റിപ്പോർട്ടുകൾ. 1781 മുതലുള്ള രേഖകളിൽ തന്നെ ബെൽജിയത്തിലുള്ളവർ ഇത് കഴിച്ചിരുന്നതായാണ് വിവരം. മഞ്ഞുകാലത്ത് മറ്റ് ഭക്ഷണങ്ങൾ കഴിക്കാൻ ഇല്ലാത്തതിനാലാണ് ഉരുളക്കിഴങ്ങ് ഫ്രൈ ചെയ്തു കഴിച്ചിരിക്കുന്നത്. ഒന്നാം ലോക ലോകമഹായുദ്ധത്തിന്റെ സമയത്ത് ബെൽജിയൻ സേന ഫ്രഞ്ച് ഭാഷയായിരുന്നു ഉപയോഗിച്ചത്. അതിനാലാണ് ഫ്രഞ്ച് ഫ്രൈസ് എന്ന പേര് വരാൻ കാരണം. എന്നാൽ ഫ്രഞ്ച് ഫ്രൈസ് തങ്ങളാണ് കണ്ടുപിടിച്ചിരുന്നതെന്നാണ് ഫ്രാൻസിന്റെ വാദം.
Also Read:കടയുടമ തലപ്പാവണിഞ്ഞതിനാൽ തലപ്പാക്കട്ടി; സാക്ഷാൽ ദിണ്ടിഗൽ തലപ്പാക്കട്ടി ബിരിയാണിയാണിയുടെ രഹസ്യം ഇതാ
ഫ്രഞ്ച് ഫ്രൈസ് തയ്യാറാക്കാം
ചേരുവകൾ
ഉരുളക്കിഴങ്ങ്
എണ്ണ
ഉപ്പ്
അരിപ്പൊടി
കോൺഫ്ലോർ
തയ്യാറാക്കുന്ന വിധം
ഉരുളക്കിഴങ് നന്നായി കഴുകി തൊലി കളഞ്ഞ് ഒരേ വീതിയിലും നീളത്തിലും മുറിച്ചെടുക്കുക. ഇതിലേക്ക് അൽപ്പം ഉപ്പ് കൂടി ചേർത്ത് ഇളക്കുക. ശേഷം മൂന്നു മിനിറ്റ് ആവിയിൽ വേവിച്ച് ഇതിന്റെ വെള്ളത്തിൻ്റെ അംശം കളയുക. ശേഷം മറ്റൊരു ബൗളിൽ അൽപ്പം അരിപ്പൊടിയും കോൺഫ്ലോറും എടുത്ത് ഇതിലേക്ക് വേവിച്ചു വെച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് കൂടി ചേർത്തിളക്കി മാറ്റിവയ്ക്കുക. പിന്നാലെ അടി കട്ടിയുള്ള പാത്രം അടുപ്പിൽ വെച്ച് ആവശ്യത്തിന് എണ്ണയൊഴിച്ച് ഉരുളക്കിഴങ്ങ് കഷ്ണങ്ങൾ വറുത്തെടുക്കുക. ക്രിസ്പ്പി ഫ്രെഞ്ച് ഫ്രൈസ് റെഡി.