Dhirubhai Ambani School Food Menu: പൃഥ്വിരാജിന്റെ മകള്‍ പഠിക്കുന്ന സ്‌കൂളിലെ ഫൈവ് സ്റ്റാര്‍ മെനു കേട്ടാൽ കണ്ണ് തള്ളും

Dhirubhai Ambani International school Food Menu: ഇന്ത്യയിലെ ഏറ്റവും വലിയ സെലിബ്രിറ്റികളുടെ മക്കള്‍ പഠിക്കുന്ന സ്‌കൂളായതിനാല്‍ തന്നെ ഭക്ഷണവും ആ രീതിയിൽ ഉള്ളതാണ്. ഇവിടുത്തെ ഫൈവ് സ്റ്റാര്‍ ഭക്ഷണ മെനു നോക്കിയാലോ.

Dhirubhai Ambani School Food Menu: പൃഥ്വിരാജിന്റെ മകള്‍ പഠിക്കുന്ന സ്‌കൂളിലെ ഫൈവ് സ്റ്റാര്‍ മെനു കേട്ടാൽ കണ്ണ് തള്ളും

Dhirubhai Ambani International School

Published: 

28 May 2025 15:10 PM

ഇന്ത്യയിലെ ഏറ്റവും സമ്പന്നരുടെയും സെലിബ്രിറ്റികളുടെയും മക്കള്‍ പഠിക്കുന്ന സ്കൂളാണ് മുംബൈയിലെ ധീരുഭായ് അംബാനി ഇന്റര്‍നാഷണല്‍ സ്‌കൂൾ. ഷാരൂഖ് ഖാന്റെയും കരീന കപൂറിന്റെയും ഐശ്വര്യ റായിയുടെയുമൊക്കെ മക്കൾ ഇവിടെയാണ് പഠിക്കുന്നത്. ഈ താരങ്ങള്‍ക്കിടയില്‍ മലയാളത്തിലെ പ്രിയ നടന്‍ പൃഥ്വിരാജ് സുകുമാരൻ്റെയും ഭാര്യ സുപ്രിയ മേനോന്റെയും മകള്‍ അലംകൃതയും  പഠിക്കുന്നുണ്ട്. സ്‌കൂളിലെ വാര്‍ഷികത്തിന് പൃഥ്വിരാജും സുപ്രിയയും ഒരുമിച്ചിരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് ഇക്കാര്യം പുറം ലോകം അറിഞ്ഞത്.

ഇതോടെ മലയാളികൾക്കിടയിലും ധീരുഭായ് അംബാനി ഇന്റര്‍നാഷണല്‍ സ്‌കൂളിലെ വിശേഷങ്ങൾ  ശ്രദ്ധ നേടി തുടങ്ങി. നിത അംബാനിയാണ് സ്‌കൂളിന്റെ ചെയര്‍പേഴ്‌സണ്‍. മുംബൈയിലെ ബാന്ദ്ര കുര്‍ള കോംപ്ലക്‌സിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഉയര്‍ന്ന അക്കാദമിക് നിലവാരത്തിനും ആധുനിക സൗകര്യങ്ങള്‍ക്കും ആഗോളതലത്തില്‍ പ്രശസ്തമാണ് ഈ സ്‌കൂള്‍. സാധാരണക്കാർക്ക് ഇവിടുത്ത് ഫീസ് താങ്ങാൻ ആകുന്നതല്ല.

Also Read:സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം, ചോറ്റുപാത്രത്തിൽ കൊടുത്തുവിടാൻ എളുപ്പത്തിൽ തയാറാക്കാവുന്ന വിഭവങ്ങൾ ഇതാ..

ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച അന്താരാഷ്ട്ര സ്‌കൂളാണിത്. അതുകൊണ്ട് തന്നെ ഇവിടുത്തെ വാർഷിക ആഘോഷങ്ങളും മറ്റ് പരിപാടികളും വാർത്തകളിൽ ഇടം നേടാറുണ്ട്. സ്കൂളിലെ സവിശേഷതകൾ ഏറെയുണ്ടെങ്കിലും പ്രധാന സവിശേഷത അവിടുത്തെ ഭക്ഷണമാണ്. ഇവിടെ കുട്ടികൾ ഭക്ഷണം വീട്ടിൽ നിന്ന് കൊണ്ടുപോകേണ്ടതില്ല. കുട്ടികളെ നല്ല ഭക്ഷണം കഴിപ്പിക്കേണ്ട് ഉത്തരവാദിത്വം സ്കൂളുകൾക്കാണ്. പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവുമൊക്കെ സ്‌കൂളില്‍ നിന്നു തന്നെ നല്‍കും. ഇന്ത്യയിലെ ഏറ്റവും വലിയ സെലിബ്രിറ്റികളുടെ മക്കള്‍ പഠിക്കുന്ന സ്‌കൂളായതിനാല്‍ തന്നെ ഭക്ഷണവും ആ രീതിയിൽ ഉള്ളതാണ്. ഇവിടുത്തെ ഫൈവ് സ്റ്റാര്‍ ഭക്ഷണ മെനു നോക്കിയാലോ.

ആധുനിക കാറ്ററിങ് സൗകര്യങ്ങളുള്ള സ്‌കൂളില്‍ കുട്ടികളുടെ ആരോഗ്യത്തിനാണ് മുന്‍തൂക്കം നല്‍കുന്നത്, ഏറ്റവും ഉന്നത നിലവാരത്തിലുള്ള ഭക്ഷണമാണ് ഇവിടെ തയാറാക്കുന്നത്. പോഷകാഹാര വിദഗ്ധരാണ് ഭക്ഷണം ആസൂത്രണം ചെയ്യുന്നതും തയാറാക്കുന്നതും. തലച്ചോർ പ്രവർത്തിക്കുന്നതിനും ശരീരത്തിനും ആവശ്യമായ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണമാണ് ഇവിടെ കുട്ടികൾക്ക് നൽകുന്നത്.

സെലിബ്രിറ്റി ഷെഫായ സഞ്ജീവ് കപൂര്‍ ആണ് ഇവിടെ ഭക്ഷണ മെനു തയ്യാറാക്കുന്നത്. പൂര്‍ണമായും സസ്യാഹാരമാണ് ഇവിടെ വിളമ്പുന്നത്. പ്രധാനമായും പരിപ്പ് പച്ചക്കറികള്‍ എന്നിവ ഉള്‍പ്പെടുത്തിയ ലളിതവും ആരോഗ്യകരവുമായ ഭക്ഷണമാണ് കുട്ടികൾക്ക് നൽകുന്നത്. ദക്ഷിണേന്ത്യന്‍ വിഭവങ്ങളാണ് പ്രഭാത ഭക്ഷണം. ഇതിനു പുറമെ പഴങ്ങള്‍ ഡ്രൈഫ്രൂട്ട്‌സ് എന്നിവയുമുണ്ട്.

വിശപ്പകറ്റാൻ മാത്രമല്ല, ഉപ്പ്മാവ് ആരോഗ്യത്തിനും ഗുണകരം
മെസി വന്നില്ലെങ്കിലെന്താ? ഈ ഇതിഹാസങ്ങള്‍ കേരളത്തില്‍ വന്നിട്ടുണ്ടല്ലോ
തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
വയനാട്ടിൽ കണ്ട മുതല
നാലു കാലുള്ള കോഴിക്കുഞ്ഞ്
ദിലീപ് ശബരിമലയിൽ
ഇതാണ് കൂറ്റൻ മുട്ടനാട്