Easy School Lunch Recipes: സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം, ചോറ്റുപാത്രത്തിൽ കൊടുത്തുവിടാൻ എളുപ്പത്തിൽ തയാറാക്കാവുന്ന വിഭവങ്ങൾ ഇതാ..
Simple Kids Lunch Box Recipes:കൊടുത്തയക്കുന്ന ഭക്ഷണം കഴിക്കാതെ അതേപോലെ തിരികെ കൊണ്ടുവരാതിരിക്കണമെങ്കിൽ വ്യത്യസ്തമായി എന്തെങ്കിലും തയ്യാറക്കണം. ഇതിനായി കുട്ടികൾക്ക് ഇഷ്ടപ്പെട്ടതും എന്നാൽ അമ്മമാർക്ക് എളുപ്പത്തിൽ തയാറാക്കാവുന്നതുമായ ചില വിഭവങ്ങൾ പരിചയപ്പെടാം.
വേനലാവധി കഴിഞ്ഞ് സ്കൂൾ തുറക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി. സ്നാക്സ് ബോക്സിലും ലഞ്ച് ബോക്സിലും കൊടുത്തുവിടാൻ എന്ത് തയ്യാറാക്കുമെന്നുള്ള ടെൻഷനാണ് ഇനി അമ്മമാർക്ക്. എല്ലാ കുട്ടികൾക്കും ഉച്ചയ്ക്ക് ചോറും കറിയും ഇഷ്ടപ്പെടണമെന്നില്ല. അതുകൊണ്ട് തന്നെ കൊടുത്തയക്കുന്ന ഭക്ഷണം കഴിക്കാതെ അതേപോലെ തിരികെ കൊണ്ടുവരാതിരിക്കണമെങ്കിൽ വ്യത്യസ്തമായി എന്തെങ്കിലും തയ്യാറക്കണം. ഇതിനായി കുട്ടികൾക്ക് ഇഷ്ടപ്പെട്ടതും എന്നാൽ അമ്മമാർക്ക് എളുപ്പത്തിൽ തയാറാക്കാവുന്നതുമായ ചില വിഭവങ്ങൾ പരിചയപ്പെടാം.
മസാല ചോറ്
ചേരുവകൾ
ബസ്മതിയുടെ അരി, സവാള, തക്കാളി, പച്ചമുളക്, കറിവേപ്പില,എണ്ണ, ഉപ്പ്, മഞ്ഞൾപൊടി, മുളക്പൊടി, ഗരംമസാല, ചിക്കൻമസാല
തയ്യാറാക്കുന്ന വിധം
മസാല ചോറ് തയ്യാറാക്കാനായി ബസ്മതിയുടെ അരി വേവിച്ച് മാറ്റിയെടുക്കുക. ഒരു പാനിലേക്ക് എണ്ണ ഒഴിച്ചുകൊടുക്കുക. ഇതിലേക്ക് കടുകും ചുവന്നമുളകും ഉഴുന്നും ചേർക്കണം. ശേഷം ചെറുതായി അരിഞ്ഞ സവാളയും തക്കാളിയും പച്ചമുളകും കറിവേപ്പിലയും ആവശ്യത്തിനുള്ള ഉപ്പും മഞ്ഞപൊടിയും ചേർത്ത് നന്നായി വഴറ്റാം.ആവശ്യത്തിനുള്ള മുളക്പൊടിയും ഗരംമസാലയും നുള്ള് ചിക്കൻമസാലയും ചേർത്ത് വഴറ്റാം. ഇതിലേക്ക് വേവിച്ച വച്ച ചോറ് ചേർത്ത് കൊടുത്ത് മിക്സ് ചെയ്യുക. തീ നന്നായി കുറച്ച് വയ്ക്കണം. കിടിലൻ മസാല ചോറ് റെഡി. കുട്ടികൾ ഏറെ ഇഷ്ടമാകും.
Also Read:അക്ഷയ് കമാർ വിശന്നാൽ രാത്രി കഴിക്കുന്ന മുളപ്പിച്ച പയര്‍ കൊണ്ടുള്ള സാലഡ് ട്രൈ ചെയ്താലോ
കോൺ റൈസ്
ചേരുവകൾ
ചോറ് , സ്വീറ്റ് കോൺ, സവാള, വെളുത്തുള്ളി, വെണ്ണ, ഗരം മസാല , കുരുമുളകുപൊടി, മല്ലിയില, ഉപ്പ്
തയാറാക്കുന്ന വിധം
ഒരു പാനിലേക്ക് വെണ്ണ ഇട്ട് കൊടുക്കുക, ഇതിലേക്ക് വെളുത്തുള്ളി അരിഞ്ഞതു ചേർത്തു വഴറ്റുക. അതിലേക്കു കോൺ ചതച്ചത് ചേർത്തു വഴറ്റുക. ശേഷം സവാള അരിഞ്ഞത് കൂടി ചേർത്ത് വഴറ്റുക. അതിലേക്കു കോൺ ചേർത്ത് ഗരം മസാല, കുരുമുളകുപൊടി എന്നിവ ചേർത്ത് ഇളക്കി കുറച്ച് വെള്ളം ചേർത്ത് വേവിക്കുക. ഇത് വെന്ത് വരുമ്പോൾ ചോറ് ചേർത്ത് കൊടുക്കുക. നന്നായി മിക്സ് ചെയ്ത് അൽപം അരിഞ്ഞ് വച്ച മല്ലിയില കൂടി ചേർക്കുക.