AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Priyanka Chopra Diet: ‘മീൻ ചേർത്ത ഫ്രഷ് സാലഡുകൾ പ്രിയപ്പെട്ടത്, മീൻ കറിയും തൈര് സാദവും സ്ഥിരം ഭക്ഷണമായിരുന്നു’; പ്രിയങ്ക ചോപ്ര

Priyanka Chopra On Indian Food: തനിക്ക് ഭക്ഷണം വളരെ ഇഷ്ടമാണ്. താൻ ഭക്ഷണത്തിനായാണ് ജീവിക്കുന്നത്. ഭക്ഷണത്തെ കുറിച്ച് ചിന്തിക്കാതിരിക്കാൻ തനിക്ക് കഴിയില്ലെന്നും പ്രിയങ്ക പറയുന്നു. ഉറക്കമുണരുന്നത് തന്നെ ഭക്ഷണത്തിനായാണ്.

Priyanka Chopra Diet: ‘മീൻ ചേർത്ത ഫ്രഷ് സാലഡുകൾ പ്രിയപ്പെട്ടത്, മീൻ കറിയും തൈര് സാദവും സ്ഥിരം ഭക്ഷണമായിരുന്നു’; പ്രിയങ്ക ചോപ്ര
Priyanka ChopraImage Credit source: facebook\Priyanka Chopra
Sarika KP
Sarika KP | Published: 25 Jul 2025 | 12:03 PM

നിരവധി ആരാധകരുള്ള ഇന്ത്യൻ താരമാണ് നടി പ്രിയങ്ക ചോപ്ര. ചുരുങ്ങിയ സമയം കൊണ്ട് സിനിമാലോകത്ത് തന്റേതായൊരു ഇടം സൃഷ്‌ടിച്ചെടുക്കാൻ താരത്തിനു സാധിച്ചിട്ടുണ്ട്. ഇന്ത്യൻ ഭക്ഷണങ്ങളോടുള്ള തന്റെ പ്രിയം താരം പലപ്പോഴായി പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ തനിക്ക് ഇഷ്‌ടമുള്ള ഭക്ഷണങ്ങളെക്കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തന്റെ ഏറ്റവും പുതിയ ആക്ഷൻ ത്രില്ലർ ‘ഹെഡ്സ് ഓഫ് സ്റ്റേറ്റ്’ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടന്ന ചടങ്ങിലായിരുന്നു താരത്തിന്റെ പ്രതികരണം.

തനിക്ക് ഭക്ഷണം വളരെ ഇഷ്ടമാണ്. താൻ ഭക്ഷണത്തിനായാണ് ജീവിക്കുന്നത്. ഭക്ഷണത്തെ കുറിച്ച് ചിന്തിക്കാതിരിക്കാൻ തനിക്ക് കഴിയില്ലെന്നും പ്രിയങ്ക പറയുന്നു. ഉറക്കമുണരുന്നത് തന്നെ ഭക്ഷണത്തിനായാണ്. പ്രഭാതഭക്ഷണം കഴിക്കുമ്പോൾ ഉച്ചഭക്ഷണത്തെക്കുറിച്ചും ഉച്ചഭക്ഷണം കഴിക്കുമ്പോൾ അത്താഴത്തെക്കുറിച്ചും ചിന്തിക്കും. ഒരു പുതിയ സ്ഥലത്തേക്ക് പോയാൽ താൻ അവിടുത്തെ ഏറ്റവും മികച്ച റെസ്റ്റോറന്റ് കണ്ടെത്തുന്നതാണ് തന്റെ ശീലമെന്നാണ് പ്രിയങ്ക പറയുന്നു.

Also Read:പല്ല് തേക്കുന്നതിൽ മാത്രമാണോ ദന്താരോ​ഗ്യം? മറ്റ് വഴികൾ ഇതാ

എന്നും തനിക്ക് പ്രിയം ഇന്ത്യൻ ഭക്ഷണത്തോട് തന്നെയാണെന്നാണ് പ്രിയങ്ക പറയുന്നത്. സാധാരണയായി മുട്ട, ഓംലെറ്റ്, ടോസ്റ്റ്, അവോക്കാഡോ ടോസ്റ്റ് എന്നിവ കഴിക്കാറുണ്ട്. എന്നാൽ ദോശ, ഇഡ്ഡസി, അല്ലെങ്കിൽ പോഹ അളവിൽ കൂടുതൽ കഴിക്കുമ്പോൾ കിട്ടുന്ന സംതൃപ്തി വേറെതന്നെയാണ്. രാവിലെ പറാത്തകൾ കഴിക്കാനാണ് ഏറ്റവും താത്പര്യം. വീട്ടിൽ നിന്ന് തന്നെ ഉച്ചഭക്ഷണം കഴിക്കാനാണ് താത്പര്യമെന്നും താരം പറയുന്നു.

ഫ്രഷ് സാലഡുകളോടുള്ള താത്പര്യത്തെ പറ്റിയും പ്രിയങ്ക പറയുന്നു. പച്ചക്കറികളുടെ കൂടെ റോസ്റ്റ് ചെയ്ത മീൻ ചേർത്ത ഫ്രഷ് സാലഡുകൾ ഏറ്റവും പ്രിയപ്പെട്ടതാണ്. എന്തെങ്കിലും കൊറിക്കാൻ തോന്നുമ്പോൾ മഖാന കഴിക്കുമെന്നും താരം പറയുന്നു. തന്റെ മുത്തശ്ശി മലയാളിയായിരുന്നതിനാൽ ദോശകൾ തനിക്ക് ഏറെ ഇഷ്ടമാണ്. മീൻ കറിയും തൈര് സാദവും തൻ്റെ സ്ഥിരം ഭക്ഷണം ആയിരുന്നു. ദിവസം ഏഴോ എട്ടോ കുപ്പി വെള്ളം കുടിക്കാറുണ്ടെന്നും പ്രിയങ്ക പറയുന്നു.