AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Dental Health: പല്ല് തേക്കുന്നതിൽ മാത്രമാണോ ദന്താരോ​ഗ്യം? മറ്റ് വഴികൾ ഇതാ

Dental Health Tips: പല്ല് തേച്ചുകൊണ്ട് ദിവസം തുടങ്ങുന്നവരാണ് അധികവും. ചിലരാകട്ടെ ​ദിവസവും രണ്ടുനേരം പല്ലു തേക്കാറുണ്ട്. എന്നാൽ ഇവിടം കൊണ്ട് മാത്രം അവസാനിക്കുന്നതല്ല ദന്ത ശുചിത്വം. ലക്ഷ്മി ഡെന്റൽ ലിമിറ്റഡിലെ പീരിയോൺഡിസ്റ്റ് & ഓറൽ ഇംപ്ലാന്റോളജിസ്റ്റ് ഡോ. സന്യുക്ത റെഗെ, ദന്താരോ​ഗ്യത്തെപ്പറ്റി പറയുന്നത് എന്താണെന്ന് നോക്കാം.

Dental Health: പല്ല് തേക്കുന്നതിൽ മാത്രമാണോ ദന്താരോ​ഗ്യം? മറ്റ് വഴികൾ ഇതാ
പ്രതീകാത്മക ചിത്രംImage Credit source: Westend61/Getty Images
neethu-vijayan
Neethu Vijayan | Published: 24 Jul 2025 20:19 PM

ഒരു ദിവസം തുടങ്ങുമ്പോൾ നമ്മൾ ആദ്യം വായയുടെ ശുചിത്വത്തിലേക്കാണ് കടക്കുന്നത്. പല്ല് തേച്ചുകൊണ്ട് ദിവസം തുടങ്ങുന്നവരാണ് അധികവും. ചിലരാകട്ടെ ​ദിവസവും രണ്ടുനേരം പല്ലു തേക്കാറുണ്ട്. എന്നാൽ ഇവിടം കൊണ്ട് മാത്രം അവസാനിക്കുന്നതല്ല ദന്ത ശുചിത്വം. ലക്ഷ്മി ഡെന്റൽ ലിമിറ്റഡിലെ പീരിയോൺഡിസ്റ്റ് & ഓറൽ ഇംപ്ലാന്റോളജിസ്റ്റ് ഡോ. സന്യുക്ത റെഗെ, ദന്താരോ​ഗ്യത്തെപ്പറ്റി പറയുന്നത് എന്താണെന്ന് നോക്കാം.

ഫ്ലോസിംഗ്

പല്ലുകൾക്കിടയിൽ ഒരുതരം നൂല് ഉപയോഗിച്ച് അഴുക്ക് നീക്കം ചെയ്യുന്നതിനെയാണ് ഫ്ലോസിംഗ് എന്ന് പറയുന്നത്. ബ്രഷ് ചെയ്തതിനുശേഷമാണ് സാധാരണയായി ഇവ ഉപയാേഗിക്കുന്നത്. ഭക്ഷണം കടന്നു പോകാൻ സാധിക്കുന്ന തരത്തിൽ പല്ലുകൾക്കിടയിൽ വിടവുകളുണ്ട്. ഇതിനിടയിൽ കുടുങ്ങി കിടക്കുന്ന അഴുക്കുകൾ നീക്കം ചെയ്യുന്നതിനാണ് ഫ്ലോസിംഗ് രീതി ഉപയോ​ഗിക്കുന്നത്. ഭക്ഷണ അവശിഷ്ടങ്ങൾ അടിഞ്ഞുകൂടിയാൽ പ്ലാക്ക് രൂപപ്പെടുകയും ബാക്ടീരിയകൾ പെരുകുകയും ചെയ്യുന്നു.

ഈ ചെറിയ ആക്രമണകാരികൾ മോണയുടെയും പല്ലിൻ്റെ ക്ഷയത്തിന് കാരണമാകുന്നു. ഫ്ലോസിം​ഗ് വഴി ഈ നൂൽ പല്ലുകൾക്കി ഇടിയിൽ ചെന്ന് ഭക്ഷണ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നു. ഇത് നിങ്ങളുടെ മോണകളെ കൂടുതൽ ശക്തമാക്കുകയും ചെയ്യും. എന്നാൽ ദിവസേനയുള്ള ഫ്ലോസിംഗ് ദന്താരോ​ഗ്യത്തിന് അത്ര നല്ലതല്ല.

മൗത്ത് വാഷ്

മൗത്ത് വാഷ് മിക്കവരും ചെയ്യുമെങ്കിലും അതിൻ്റെ ​ഗുണത്തെ പറ്റി പലർക്കും അറിയണമെന്നില്ല. ഫ്ലൂറൈഡ് മൗത്ത് വാഷുകൾ ഇനാമലിനെ കഠിനമാക്കുകയും ആൻറി ബാക്ടീരിയൽ മൗത്ത് വാഷുകളാകട്ടെ പ്ലാക്ക് രൂപപ്പെടുതന്നത് തടയുകയും ചെയ്യുന്നു. ഫ്ലോസിം​ഗും ബ്രഷിങ്ങിലൂടെയും പല്ലിലെ അഴുക്കുകൾ ഇല്ലാതാക്കുമ്പോൾ, മൗത്ത് വാഷ് വായയുടെ എല്ലാ ഭാ​ഗവും വൃത്തിയാക്കുന്നു. ബ്രഷ് ചെയ്ത് ഉടനെ മൗത്ത് വാഷ് ഉപയോ​ഗിക്കരുത്.

ദന്ത പരിശോധന

ഏറ്റവും മികച്ച പരിചരണത്തിൽ ഒന്നാണ് ഇടയ്ക്കുള്ള ദന്ത പരിശോധന. നിങ്ങൾക്ക് എന്തെങ്കിലും ദന്തരോ​ഗത്തിന് സാധ്യതയുണ്ടെങ്കിൽ അത് മുൻകൂട്ടി തിരിച്ചറിയാൻ ഈ പരിശോധനയിലൂടെ സാധിക്കുന്നു. ചെറിയ ദ്വാരങ്ങൾ, മോണകളിലെ പ്രശ്നങ്ങൾ, മുറിവുകൾ എന്നിവ ദന്ത പരിശോധനയിലൂടെ കണ്ടെത്താം. വർഷത്തിൽ രണ്ടുതവണ, ദന്ത പരിശോധന നടത്തുന്നത് നല്ലതാണ്.

ഭക്ഷണക്രമം

കഴിക്കുന്നത് എന്താണോ അതിനെ ആശ്രയിച്ചിരിക്കും നിങ്ങളുടെ പല്ലിൻ്റെയും വായയുടെയും ശുചിത്വം. പഞ്ചസാര ബാക്ടീരിയകളെ പോഷിപ്പിക്കുന്നു, ആസിഡ് ഇനാമലിനെ മൃദുവാക്കുന്നു. ഇടയ്ക്കിടെ കഴിക്കുന്ന ഇത്തരം ലഘുഭക്ഷണങ്ങൾ വലിയ ദോഷകരമാണ്. കാൽസ്യം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ അത് ഇനാമലിനെ ശക്തിപ്പെടുത്തുന്നു. പഴങ്ങളും ധാന്യങ്ങളും മോണയുടെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നു. അതിനാൽ ഭക്ഷണക്രമം പ്രത്യേകം ശ്രദ്ധിക്കേണ്ട ഒന്നാണ്.