Sambar Chicken: ചിക്കൻ വച്ച് ഈ വെറൈറ്റി വിഭവം പരീക്ഷിച്ചാലോ; കര്‍ണാടകാ സ്റ്റൈല്‍ സാമ്പാര്‍ ചിക്കന്‍ റെസിപ്പി ഇതാ!
Sambar Chicken Recipe: അത്തരക്കാർക്കായി അത്ര കേട്ട് പരിചയമില്ലാത്ത ഒരു റെസിപ്പി ഇതാ... രുചികരമായ സാമ്പാര്‍ ചിക്കന്‍ എന്ന വീട്ടിൽ തയ്യാറാക്കാം.

മലയാളികൾക്ക് ചിക്കൻ വിഭവങ്ങളോട് അല്പം പ്രിയം കൂടുതലാണ്. വെറൈറ്റി ചിക്കൻ വിഭവങ്ങൾ പരീക്ഷിക്കാനും അത് തേടി പോകാനും പലരും ഇഷ്ടപ്പെടുന്നു. അത്തരക്കാർക്കായി അത്ര കേട്ട് പരിചയമില്ലാത്ത ഒരു റെസിപ്പി ഇതാ... രുചികരമായ സാമ്പാര്‍ ചിക്കന്‍ എന്ന വീട്ടിൽ തയ്യാറാക്കാം.(Image Credits: Freepik)

ആവശ്യമായ സാധനങ്ങൾ: ചിക്കന്‍- 500 ഗ്രാം, സവാള-3/4 കപ്പ്, തക്കാളി- 1/2 കപ്പ്, മഞ്ഞള്‍ പൊടി-അര ടേബിള്‍ സ്പൂണ്‍, മുളകുപൊടി – 2 ടേബിള്‍ സ്പൂണ്‍,മല്ലിപ്പൊടി- 1 ടേബിള്‍ സ്പൂണ്‍, സാമ്പാര്‍ പൊടി- അര ടേബിള്‍ സ്പൂണ്‍, എണ്ണ- രണ്ട് ടേബിള്‍ സ്പൂണ്‍, ജീരകം -1 ടേബിള്‍ സ്പൂണ്‍, കറിവേപ്പില,മല്ലിയില അരിഞ്ഞത് , പച്ചമുളക്, ഉപ്പ്- ആവശ്യത്തിന്.

ഉണ്ടാക്കുന്ന വിധം: തയ്യാറാക്കാനായി അടുപ്പിലേക്ക് ഒരു ചട്ടി വയ്ക്കുക. ഇത് ചൂടായി വരുമ്പോൾ എണ്ണ ഒഴിക്കുക. അതിലേക്ക് ജീരകവും കറിവേപ്പിലയും ചേർത്ത് വഴറ്റുക. ഇത് ഒന്ന് മൂത്ത വരുമ്പോൾ ഇതിലേക്ക് അരിഞ്ഞുവെച്ച സവാള, പച്ചമുളക്, തക്കാളി എന്നിവ ചേർക്കുക.

ഇത് വഴറ്റിയശേഷം മഞ്ഞള്‍ പൊടി, മുളകുപൊടി, ഉപ്പ്, മല്ലിപ്പൊടി എന്നിവ ചേര്‍ക്കുക. മസാല നന്നായി പച്ച മണം മാറിയ ശേഷം ഇതിലേക്ക് ചിക്കന്‍ ചേര്‍ക്കുക.

ശേഷം ഇതിലേക്ക് സാമ്പാര്‍ പൊടിയും ചേര്‍ത്ത് ഇളക്കുക. ഇതിൽ അല്പം വെള്ളം ചേര്‍ത്ത് ഇളക്കി, അടച്ചുവെച്ച് വേവിക്കുക. അവസാനം മല്ലിയില ചേർത്ത് വാങ്ങി വയ്ക്കുക. സ്വാദിഷ്ടമായ ചിക്കന്‍ സാമ്പാര്‍ കറി റെഡി.