AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Thatta in south kerala: തെക്കരോട് ചോദിക്കൂ… തട്ടയുടെ തട്ട് താണു തന്നെയിരിക്കും… പപ്പടവട പോലൊരു കറുമുറു വിഭവം

The Southern Kerala Snack Thatta Vada: ഈ പലഹാരത്തിന് തമിഴ്‌നാട്ടിലെ തട്ടൈയുമായി സാമ്യമുണ്ടെങ്കിലും, കേരളത്തിലെ പലഹാരത്തിന് തനതായ ഒരു രുചിക്കൂട്ടും പാകപ്പെടുത്തലും ഉണ്ട്.

Thatta in south kerala: തെക്കരോട് ചോദിക്കൂ… തട്ടയുടെ തട്ട് താണു തന്നെയിരിക്കും… പപ്പടവട പോലൊരു കറുമുറു വിഭവം
Thatta VadaImage Credit source: social media
aswathy-balachandran
Aswathy Balachandran | Published: 08 Dec 2025 20:25 PM

പലഹാര പ്രേമികളുടെ ഇടയിൽ, പ്രത്യേകിച്ച് തെക്കൻ കേരളത്തിലെ ചായക്കടകളിൽ, എന്നും തലയുയർത്തി നിൽക്കുന്ന ഒരു വിഭവമാണ്  തട്ട വട അഥവാ തട്ട. നല്ല മൊരിഞ്ഞ ഈ പലഹാരം പപ്പടവടയുടെ അതേ രുചി ഇഷ്ടപ്പെടുന്നവരെ പൂർണ്ണമായി തൃപ്തിപ്പെടുത്താൻ കഴിവുള്ള ഒന്നാണ്.

 

എന്താണ് തട്ട

പപ്പടവടയെക്കാൾ കട്ടിയുമുള്ള, വൃത്താകൃതിയിൽ പരത്തിയെടുത്ത ഈ പലഹാരം കടിക്കുമ്പോൾ ഉണ്ടാകുന്ന കറുമുറു ശബ്ദമാണ് ഇതിന്റെ പ്രധാന ആകർഷണം. അരിപ്പൊടി, ഉഴുന്നുപൊടി, കടലമാവ്, എന്നിവയുടെ മിശ്രിതമാണ് ഇതിന്റെ പ്രധാന ചേരുവ. എരിവിനായി മുളകുപൊടി, രുചിക്ക് കായം, ചിലപ്പോൾ അൽപ്പം എള്ള് എന്നിവ ചേർത്ത്, വറുത്തെടുക്കുന്നതോടെയാണ് തട്ട വട തയ്യാറാകുന്നത്.

Also read – ചിക്കൻ വച്ച് ഈ വെറൈറ്റി വിഭവം പരീക്ഷിച്ചാലോ; കര്‍ണാടകാ സ്റ്റൈല്‍ സാമ്പാര്‍ ചിക്കന്‍ റെസിപ്പി ഇതാ!

തെക്കൻ ജില്ലകളിലെ ചായക്കടകളിൽ തട്ട വടയില്ലാത്ത ഒരു കാഴ്ച അപൂർവമാണ്. കടുപ്പത്തിലുള്ള ചൂടു ചായയുടെ കൂടെ തട്ട കഴിക്കുന്നത് ഇവിടുത്തുകാർക്ക് ഒരു ശീലമാണ്. ഈ പലഹാരത്തിന് തമിഴ്‌നാട്ടിലെ തട്ടൈയുമായി സാമ്യമുണ്ടെങ്കിലും, കേരളത്തിലെ പലഹാരത്തിന് തനതായ ഒരു രുചിക്കൂട്ടും പാകപ്പെടുത്തലും ഉണ്ട്.

പപ്പടം പോലുള്ള മറ്റ് പലഹാരങ്ങൾ എളുപ്പം തണുത്തുപോകുമ്പോൾ, തട്ട വട അതുപോലെ തന്നെ ഇരിക്കും. വിദേശരാജ്യങ്ങളിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും പോകുന്ന തെക്കൻ ജില്ലക്കാർ, യാത്രാ വേളയിൽ കൊണ്ടുപോകാൻ ഇഷ്ടപ്പെടുന്ന ‘സ്നാക്ക്’ ലിസ്റ്റിൽ തട്ട വടയ്ക്ക് പ്രത്യേക സ്ഥാനമുണ്ട്. കേടാകാതെ കൂടുതൽ നാൾ സൂക്ഷിക്കാമെന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.