Food Tips: രുചിക്ക് വേണ്ടി മാത്രമല്ല! ഇക്കാര്യം അറിഞ്ഞിട്ടാണോ നിങ്ങൾ നോൺ-വെജ്ജ് വിഭവങ്ങളുടെ മുകളിൽ നാരങ്ങനീര് ഒഴിക്കുന്നത്?
Lemon Juice Benefits: ഇത്തരത്തിൽ ചേർക്കുന്നത് വിഭവങ്ങളുടെ ഫ്ലേവർ കൂട്ടാനും രുചി ബാലൻസ്ഡ് ആകാനും നല്ലതാണ്. എന്നാൽ വിഭവങ്ങളുടെ രുചി കൂട്ടാൻ വേണ്ടി മാത്രമല്ല ഇത്.
മലയാളികൾക്ക് നോൺവെജ്ജ് വിഭവങ്ങളോട് അല്പം പ്രിയം കൂടുതലാണ്. നല്ല നോൺ-വെജ്ജ് വിഭവങ്ങൾ എവിടെ കിട്ടുന്നോ അവിടേക്ക് പോകുന്ന ശീലവും മിക്കവർക്കും ഉണ്ട്. എന്നാൽ എല്ലായിടത്തും നോൺവെജ്ജ് വിഭവങ്ങൾക്കൊപ്പം ഒരു ചെറു നാരങ്ങയുടെ കഷ്ണം അരികിലായി വച്ചിട്ടുണ്ടാകും. വിഭവങ്ങളിൽ നാരങ്ങ നീര് പിഴിഞ്ഞൊഴിക്കാൻ വേണ്ടിയാണിത്. എന്നാൽ എന്തിനാണ് നാരങ്ങ നീര് ഇത്തരത്തിൽ നോൺവെജ് വിഭവത്തിൽ ഒഴിക്കുന്നതെന്ന് എപ്പോഴേങ്കിലും ചിന്തിച്ചിട്ടുണ്ടോ? അതിന് പിന്നിൽ ഒരു ശാസ്ത്രമുണ്ട്.
ഇത്തരത്തിൽ ചേർക്കുന്നത് വിഭവങ്ങളുടെ ഫ്ലേവർ കൂട്ടാനും രുചി ബാലൻസ്ഡ് ആകാനും നല്ലതാണ്. എന്നാൽ വിഭവങ്ങളുടെ രുചി കൂട്ടാൻ വേണ്ടി മാത്രമല്ല ഇത്. നോൺവെജ് വിഭവങ്ങൾ ദഹിക്കാൻ പാടുള്ളതു കൊണ്ട് തന്നെ നാരങ്ങ നീര് ഇതിനൊപ്പം ചേർക്കുന്നത് ദഹനം മെച്ചപ്പെടുത്താൻ കൂടി ഇത് സഹായിക്കുന്നു.
Also Read:പാതിരാത്രിയിൽ വിശക്കാറുണ്ടോ? നിങ്ങൾക്ക് ഈ പ്രശ്നമുണ്ടെന്നതിന്റെ തെളിവാണിത്
ദഹനത്തിനു സഹായിക്കുന്ന എൻസൈമുകളുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ് നാരങ്ങാനീര്. ഇത് പോഷകങ്ങളുടെ ആഗിരണം വേഗത്തിലാക്കുകയും ചെയ്യുന്നു. കൂടാതെ നാരങ്ങാനീരിന്റെ അസിഡിറ്റി ആമാശയത്തിലെ ആസിഡിനെ സന്തുലിതമാക്കാനും ഭക്ഷണത്തോടൊപ്പം കഴിക്കുമ്പോൾ ദഹനക്കേട്, വയറു വീർക്കൽ എന്നിവ കുറയ്ക്കാനും സഹായിക്കുന്നു.
ഇതിനു പുറമെ നാരങ്ങനീരിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു.ഇത് ചേർക്കുന്നതോടെ ഇത്തരം ഭക്ഷണങ്ങൾ കഴിക്കുമ്പോൾ ഉണ്ടാകുന്ന ക്ഷീണം മാറികിട്ടും. നിർജ്ജലീകരണം തടയാനും ഇത് സഹായിക്കും.