Starbucks Viral drinks 2025: സാധാരണക്കാർ തൊട്ടാൽ പൊള്ളുന്ന സ്റ്റാർബക്സിൽ നിന്ന് 2025-ൽ ഹിറ്റായ ഡ്രിങ്കുകൾ
Starbucks' 2025 Viral Drinks List Out: സാധാരണക്കാർക്ക് ആർഭാടമായി തോന്നുന്ന സ്റ്റാർബക്സിലെ ഈ വർഷം ഹിറ്റായ പാനീയങ്ങൾ ഏതെല്ലാം എന്നു നോക്കിയാലോ?

Starbucks Image
ന്യൂഡൽഹി: സ്റ്റാർബക്സ് എന്ന പേര് കേൾക്കാത്തവർ ഇന്ന് ചുരുക്കമായിരിക്കും. രുചി വൈവിധ്യങ്ങൾ കൊണ്ട് എപ്പോഴും വാർത്തകളിൽ നിറയാറുള്ള സ്റ്റാർബക്സ്, 2025-ൽ തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിൽ തരംഗമായ പാനീയങ്ങളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ്. ഇതിൽ ഏറ്റവും ആകർഷകമായ ദുബായ് ചോക്ലേറ്റ് ഫ്ലേവർ 2026 ജനുവരി 6 മുതൽ ഔദ്യോഗികമായി വിപണിയിലെത്തും. സാധാരണക്കാർക്ക് ആർഭാടമായി തോന്നുന്ന സ്റ്റാർബക്സിലെ ഈ വർഷം ഹിറ്റായ പാനീയങ്ങൾ ഏതെല്ലാം എന്നു നോക്കിയാലോ?
2025-ൽ ശ്രദ്ധേയമായ സ്റ്റാർബക്സ് പാനീയങ്ങൾ
- ദുബായ് ചോക്ലേറ്റ് ഇൻസ്പയേർഡ് മാച്ച ലാറ്റെ: മിൽക്ക് ചോക്ലേറ്റ്, പിസ്ത ക്രീം, ഗ്രീൻ ടീ എന്നിവയുടെ അപൂർവ്വ സംഗമം. ഇതിന്റെ ഐസ്‌ഡ് പതിപ്പും ലഭ്യമാണ്.
- സ്ട്രോബെറി മാച്ച: മാച്ചയും സ്ട്രോബെറിയും ഫ്രഷ് ക്രീമും വാനില പൗഡറും ചേരുന്ന ഈ പാനീയം എല്ലാ സീസണിലും ആസ്വദിക്കാം.
- പിങ്ക് ഡ്രിങ്ക് വിത്ത് പേൾസ്: റാസ്ബെറി മുത്തുകളും വാനില സ്വീറ്റ് ക്രീമും ചേർന്ന രുചികരമായ കോമ്പിനേഷൻ.
- കോട്ടൺ കാൻഡി ഫ്രാപ്പുച്ചിനോ: റാസ്ബെറി സിറപ്പും വാനിലയും ചേർത്ത ഈ പാനീയം കുട്ടിക്കാലത്തെ മിഠായികളുടെ ഓർമ്മകൾ ഉണർത്തും.
- ചോക്ലേറ്റ് ബ്രൗൺ ഷുഗർ ഷെയ്ക്കൺ എസ്‌പ്രെസ്സോ: കോഫി പ്രേമികൾക്കായി കാരമൽ, ചോക്ലേറ്റ്, വൈറ്റ് ചോക്ലേറ്റ് മോക്ക സോസ് എന്നിവ ചേർത്തൊരുക്കിയ പ്രത്യേക ഡ്രിങ്ക്.
Also read – പുതുവർഷം പിറക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി, 2026 ആദ്യമെത്തുന്നത് എവിടെ എന്ന് അറിയാമോ?
- ഡെൽറ്റാ ഇൻസ്പയേർഡ് കുക്കി ഡ്രിങ്ക്: ഡെൽറ്റ എയർലൈൻസിലെ കുക്കികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടത്. കുക്കി കഷ്ണങ്ങളും കറുവാപ്പട്ടയും ചേർന്ന ഇത് തണുപ്പുകാലത്ത് മികച്ചതാണ്.
- പംപ്കിൻ സ്പൈസ് + മാച്ച: മത്തങ്ങയുടെയും സുഗന്ധവ്യഞ്ജനങ്ങളുടെയും രുചിയുള്ള പംപ്കിൻ സ്പൈസിനെ മാച്ചയുമായി ചേർത്തുള്ള വ്യത്യസ്തമായ രുചി.
- ഗമ്മി ഷാർക്ക് ഡ്രിങ്ക്: നീല നിറത്തിലുള്ള ആകർഷകമായ പാനീയം. ഇതിൽ ചവച്ച് കഴിക്കാവുന്ന ഗമ്മി മിഠായികളും റാസ്ബെറി മുത്തുകളും അടങ്ങിയിരിക്കുന്നു.
- ഷുഗർ കുക്കി ഐസ്‌ഡ് മാച്ച: മാച്ചയും കുക്കീസിന്റെ മധുരവും ഒപ്പം ചുവപ്പും വെള്ളയും നിറത്തിലുള്ള സ്പ്രിംഗിൾസും ചേർന്ന ഹോളിഡേ സ്പെഷ്യൽ ഡ്രിങ്ക്.