Biryani History: ഷാജഹാന്റെ പ്രിയതമ മുംതാസ് സൈനികർക്ക് ഒരുക്കിയത്; പക്ഷേ പേർഷ്യക്കാരനാ? ആരും അറിയാത്ത ബിരിയാണി കഥ

The Untold Story of Biryani: ഇത് കണ്ട് മനംനൊന്ത രാജ്ഞി എന്തെങ്കിലും വ്യത്യസ്തമായ വിഭവമുണ്ടാക്കാന്‍ പാചകക്കാരനോട് പറഞ്ഞു. അങ്ങനെ ആ പാചകക്കാരന്‍ ഉണ്ടാക്കിയ വ്യത്യസ്തമായ വിഭവമാണ് ബിരിയാണി എന്നതാണ് അടുത്ത കഥ.

Biryani History: ഷാജഹാന്റെ പ്രിയതമ മുംതാസ് സൈനികർക്ക് ഒരുക്കിയത്; പക്ഷേ പേർഷ്യക്കാരനാ? ആരും അറിയാത്ത ബിരിയാണി കഥ

Biriyani

Published: 

04 Nov 2025 19:53 PM

പ്രായഭേദമന്യേ എല്ലാവർക്കും ഇഷ്ടപ്പെടുന്ന വിഭവമാണ് ബിരിയാണി. എന്ത് ആഘോഷം വന്നാലും ബിരിയാണിക്ക് പ്രത്യേകം ഒരു സ്ഥാനമുണ്ട്. പല നാട്ടിലും അവരുടെതായ കൂട്ടുകൾ കൊണ്ട് ബിരിയാണി തയ്യാറാക്കാറുണ്ട്. പിന്നീട് ആ ബിരിയാണിയുടെ പേരിൽ ആ നാട് അറിയപ്പെടുന്നതും പതിവാണ്. എന്നാൽ പലർക്കും അറിയാത്ത ഒരു ചരിത്രം തന്നെയുണ്ട് ബിരിയാണിക്ക് പിന്നിൽ. അത് എന്താണെന്ന് നോക്കാം.

ലോകചരിത്രത്തിലെ തന്നെ ഏറ്റവും ക്രൂരനായ ഭരണാധികാരിയായ തിമൂറുമായി ബന്ധപ്പെട്ട് ബിരിയാണിക്ക് ഒരു കഥയുണ്ട്. 1398-ലാണ് കഥ നടക്കുന്നത്. അന്ന് തിമൂറിന്റെ സൈന്യം ഇന്ത്യയുടെ അതിര്‍ത്തിയില്‍ തമ്പടിച്ചപ്പോള്‍ തിമൂര്‍ തന്റെ സൈനികര്‍ക്ക് ഭക്ഷണമായി കൊടുത്തത് അരിയും മസാലകളും ഇറച്ചിയും ഒന്നിച്ച് ഒരു പാത്രത്തിലിട്ട് വേവിച്ചതാണ്. ഇതാണ് പിന്നീട് ബിരിയാണിയായി മാറിയത് എന്നാണ് ഒരു കഥ.

Also Read:ശ്ശ്…ൽ പിറന്ന ദോശ; ആദ്യം ദോശ ഉണ്ടാക്കിയത് ആര്; ജനിച്ചത് തമിഴ്‌നാട്ടിലോ കര്‍ണാടകയിലോ?

മറ്റൊരു കഥ ഷാജഹാന്റെ ഭാര്യ മുംതാസ് ബീഗവുമായി ബന്ധപ്പെട്ടതാണ്. ഒരിക്കല്‍ സൈനികകേന്ദ്രങ്ങളില്‍ മുംതാസ് സന്ദര്‍ശിക്കാൻ ഇടയായി. ഇവിടെയെത്തിയ മുംതാസ് കണ്ടത് വളരെ ക്ഷീണിതരായ സൈനികരെയാണ്. ഇത് കണ്ട് മനംനൊന്ത രാജ്ഞി എന്തെങ്കിലും വ്യത്യസ്തമായ വിഭവമുണ്ടാക്കാന്‍ പാചകക്കാരനോട് പറഞ്ഞു. അങ്ങനെ ആ പാചകക്കാരന്‍ ഉണ്ടാക്കിയ വ്യത്യസ്തമായ വിഭവമാണ് ബിരിയാണി എന്നതാണ് അടുത്ത കഥ.

അതേസമയം ബിരിയാണിയുടെ ജന്മനാട് പേര്‍ഷ്യയാണ് എന്നു പറയപ്പെടുന്നു. ഇതിനു കാരണമായി പറയുന്നത് ഫ്രൈ ചെയ്തത് എന്ന് അര്‍ത്ഥം വരുന്ന ബെര്യാന്‍ എന്ന പേര്‍ഷ്യന്‍ വാക്കില്‍ നിന്നാണ് ബിരിയാണി എന്ന വാക്ക് ഉണ്ടായത്. പേര്‍ഷ്യയുമായി മലബാറിന് വ്യാപാരബന്ധമുണ്ടായിരുന്നു. ഇതാണ് ബിരിയാണ് ഇന്ത്യയിലേക്ക് എത്തിയത് എന്നാണ് വാദം.

ദിലീപിലേക്ക് കേസ് എത്തിച്ചത് മഞ്ജുവിന്റെ ആ വാക്ക്
ഗര്‍ഭിണികള്‍ക്ക് പൈനാപ്പിള്‍ കഴിക്കാമോ?
ദീർഘയാത്രകൾക്കിടെ നടുവേദനയുണ്ടാകുന്നുണ്ടോ? പരിഹാരമിതാ
'കളങ്കാവല്‍' ആദ്യ ദിനം നേടിയത് എത്ര?
കാറിൻ്റെ ഡോറിൻ്റെ ഇടയിൽ വെച്ച് കുഴൽ പണം കടത്താൻ ശ്രമം
കോഴിക്കോട് ചെറുവണ്ണൂരിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടുന്നു
വരി വരിയായി നിര നിരയായി ആനകൾ
മോഹൻലാലിനെ ആദരിച്ച് മമ്മൂട്ടി