Food and VKN: വെള്ളം പോലത്തെ സാമ്പാറിൽ പയറിൻ തരികൾ തപ്പി നടക്കൽ… പയ്യൻ കഥകളും പണ്ടത്തെ ദാരിദ്രവും
Kerala food stories: പയ്യൻ നല്ല അസ്സൽ ഒരു ഭക്ഷണ പ്രേമിയാണ്. അതുകൊണ്ടുതന്നെ വിശദമായി ഭക്ഷണം കഴിക്കുന്നതും കറികൾ രുചിക്കുന്നതും മാത്രമല്ല അതിന്റെ പിന്നിലെ രാഷ്ട്രീയവും ദാരിദ്ര്യവും അതുണ്ടാക്കുന്ന ഹാസ്യവും എല്ലാം വിശദമാക്കും. പറയുന്നത് ഹാസ്യവും എഴുതുന്നത് ഭക്ഷണത്തെ പറ്റിയും ആണെങ്കിലും ഒളിഞ്ഞിരിക്കുന്നത് വിശപ്പും ദാരിദ്രവും ആയിരിക്കും.
ബ്ലോഗിങ്ങും വ്ലോഗിങ്ങും തുടങ്ങുന്നതിനും അതിനെപ്പറ്റി ചിന്തിക്കുന്നതിനു മുൻപ്…. മാസികകളിൽ ഭക്ഷണമാഹാത്മ്യങ്ങൾ പ്രത്യക്ഷപ്പെടും മുൻപ്…. ഇവിടെ നമ്മുടെ മലയാളത്തിൽ ഭക്ഷണത്തെ പറ്റി രസികനായി എഴുതിയിരുന്ന ഒരു കഥാകൃത്ത് ഉണ്ടായിരുന്നു. വി കെ എൻ. തന്റെ പയ്യൻ എന്ന കഥാപാത്രത്തിലൂടെ അന്നത്തെ ദാരിദ്ര്യത്തെ പറ്റിയും വിശപ്പിനെ പറ്റിയും ഭക്ഷണത്തിന്റെ രുചിയെപ്പറ്റിയും അതിന്റെ രാഷ്ട്രീയത്തെപ്പറ്റിയും വി കെ എൻ ഘോരാഘോരം എഴുതിയിട്ടുണ്ട്.
പയ്യൻ നല്ല അസ്സൽ ഒരു ഭക്ഷണ പ്രേമിയാണ്. അതുകൊണ്ടുതന്നെ വിശദമായി ഭക്ഷണം കഴിക്കുന്നതും കറികൾ രുചിക്കുന്നതും മാത്രമല്ല അതിന്റെ പിന്നിലെ രാഷ്ട്രീയവും ദാരിദ്ര്യവും അതുണ്ടാക്കുന്ന ഹാസ്യവും എല്ലാം വിശദമാക്കും. പറയുന്നത് ഹാസ്യവും എഴുതുന്നത് ഭക്ഷണത്തെ പറ്റിയും ആണെങ്കിലും ഒളിഞ്ഞിരിക്കുന്നത് വിശപ്പും ദാരിദ്രവും ആയിരിക്കും.
പഴയകാലത്തെ പല കറികളെപറ്റിയും ഭക്ഷണ കോമ്പിനേഷനുകളെ പറ്റിയും പയ്യൻ കഥകൾ വായിച്ചാൽ അറിയാനാകും. ഇതിനെല്ലാം പുറമേ അന്നത്തെ കേരളത്തിലെ അതിഥി സൽക്കാരത്തെപ്പറ്റിയും ഹോട്ടൽ ഭക്ഷണത്തെപ്പറ്റിയും ഇത്ര കൃത്യമായി എഴുതിയിട്ടുള്ള സാഹിത്യകൃതികൾ ഉണ്ടാവില്ലെന്ന് തന്നെ പറയാം.
Also Read:ശ്ശ്…ൽ പിറന്ന ദോശ; ആദ്യം ദോശ ഉണ്ടാക്കിയത് ആര്; ജനിച്ചത് തമിഴ്‌നാട്ടിലോ കര്‍ണാടകയിലോ?
ഇരയുടെ പ്രാധാന്യം
പയ്യന് ഭക്ഷണം ഇരയാണ്. പഴയകാലത്തെ കപ്പയും മീൻകറിയും കഞ്ഞിയും പയറും എല്ലാം പയ്യൻ കഥകളിലെ പ്രധാന ഇരകൾ തന്നെ. അതിഥി സൽക്കാരവും വിരുന്നു പോകലുകളും സദ്യയും എല്ലാം വിഷയങ്ങളായി വരാറുണ്ട്. വീട്ടുടമകൾക്ക് ഭക്ഷണം കൊടുക്കുന്നതിനുള്ള പിശുക്കിനെപ്പറ്റി പേടിച്ച് അടുക്കള വാതിൽ പൂട്ടിയെന്നും കറി വിളമ്പുമ്പോൾ കൈ വിറയ്ക്കുന്നു എന്നുമാണ് എഴുതിയിട്ടുള്ളത്. വെള്ളം പോലത്തെ സാമ്പാറിൽ പയറിന്റെയോ പരിപ്പിന്റെയോ തരികൾ തപ്പി നടക്കേണ്ട അവസ്ഥയാണ് എന്ന് തുറന്നങ്ങ് എഴുതിക്കളയും.
ഹോട്ടൽ ഭക്ഷണവും താരം
ഹോട്ടലുകളിലെ ഭക്ഷണത്തിന്റെ അളവ് കുറവിനെ കുറിച്ചും വിലക്കൂടുതലിനെപ്പറ്റിയും തമാശയായി പലതും എഴുതിയിട്ടുണ്ട്. ഉദാഹരണത്തിന് ഒരു കാക്കയ്ക്ക് പോലും മതിയാവാത്ത അളവിലുള്ള ചോറും കടിച്ചാൽ പൊട്ടാത്ത കട്ട മോരും എന്നൊക്കെയാണ് പ്രയോഗം. ഭക്ഷണം കഴിക്കുമ്പോൾ വായിച്ചു രസിക്കാൻ പറ്റിയ ഏറ്റവും നല്ല കഥകൾ ഇന്നും പയ്യന്റേത് തന്നെയാണ്.